പാചകപുസ്തകം:ഓലൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(ഓലൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേരുവകൾ[തിരുത്തുക]

  • കുുമ്പളങ്ങ - 250ഗ്രാം(ചെറുതായി അരിഞ്ഞത്)
  • വൻപയർ - 100ഗ്രാം
  • പച്ചമുളക് - നാലെണ്ണം
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • തേങ്ങ - അരമുറിയുടെ ഒന്നാം പാലും രണ്ടാം പാലും
  • കറിവേപ്പില - ഒരു തണ്ട്
  • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം[തിരുത്തുക]

അരിഞ്ഞ കുുമ്പളങ്ങ പയറും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ഒഴിക്കുക.കഷ്ണങ്ങൾ നന്നായി വെന്തശേഷം ഒന്നാം പാൽ ഒഴിക്കുക.ആവശ്യത്തിന് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങുക.

വിധം 2[തിരുത്തുക]

കുറച്ച് മമ്പയർ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറിൽ വേവിച്ചെടുക്കുക.വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്. മമ്പയർ വളരെക്കുറച്ച് മതി. കഷണങ്ങൾ കഴുകിയെടുത്ത്, രണ്ടോ മൂന്നോ പച്ചമുളകും ഇട്ട്, ഉപ്പിട്ട് വേവിച്ച്, മമ്പയറും ചേർത്ത് ഒന്നുകൂടെ വേവിച്ച് യോജിപ്പിക്കുക. വേവാൻ, അതും വളരെക്കുറച്ച് മാത്രം വെള്ളമൊഴിക്കുക. (കുക്കറിൽ വെച്ചാൽ വെന്ത് ചീഞ്ഞുപോകും.) വെന്താൽ, അൽപ്പം വെളിച്ചെണ്ണയൊഴിച്ച് വാങ്ങുക. അൽപ്പം വെള്ളമൊക്കെയുണ്ടാവും. വെന്തുടഞ്ഞതാണിഷ്ടമെങ്കിൽ അങ്ങനേയും ഉണ്ടാക്കാം. വഴുതനങ്ങയോ, നേന്ത്രക്കായയോ വട്ടത്തിൽ മുറിച്ചും ഓലനിൽ ഇടാം. വെള്ളരിക്ക ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പച്ചപ്പപ്പായയും ഇടാം. പച്ചപ്പയറും പൊട്ടിച്ചിടാം. പിന്നെ, തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഓലൻ&oldid=17586" എന്ന താളിൽനിന്ന് ശേഖരിച്ചത്