Jump to content

ഉബുണ്ടു ലിനക്സ്/പതിപ്പുകൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

എല്ലാ വർഷവും ഉബുണ്ടുവിന്റെ രണ്ട് പതിപ്പുകൾ പുറത്തിറങ്ങുന്നു, പതിപ്പിന്റെ ക്രമസംഖ്യയായി പുറത്തിറങ്ങുന്ന വർഷവും മാസവും ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ആദ്യ പതിപ്പ് 4.10 വാർറ്റി വാർത്തോഗ് 2004 ഒക്ടോബർ മാസം പുറത്തിറങ്ങിയതാണ്. ഭാവി പതിപ്പുകളുടെ ക്രമസംഖ്യ മുൻ‌കൂട്ടി പറയാൻ സാധിക്കില്ല. എന്തുകൊണ്ടെന്നാൽ പുറത്തിറക്കൽ വൈകിയാൽ ക്രമസംഖ്യയും അതിനനുസരിച്ച് മാറുന്നതാണ്. ദീർഘകാല സേവന പതിപ്പ് 6.06 മാത്രം ആറുമാസത്തിൽ പുതിയ പതിപ്പിറക്കുക എന്നതിനു വ്യത്യസ്തമായി എട്ടുമാസം തികഞ്ഞപ്പോഴാണു പുറത്തിറങ്ങിയത്. ഓരോ പതിപ്പുകൾക്കും ഒരു നാമവും ഉണ്ടായിരിക്കും, ഈ നാമം ഒരു മൃഗത്തിന്റെ പേരും അതിനൊരു വിശേഷണവും കൂടിച്ചേർന്നുള്ളതായിരിക്കും (ഉദാ: ജോണ്ടി ജാക്കലോപ്പ്, കാർമിക് കോല). ഈ പേരുകൾ മാർക്ക് ഷട്ടിൽവർത്താണ് ഇടുന്നത്. പതിപ്പുകളെ കുറിക്കാൻ ഇതിൽ വിശേഷണമായി ഉപയോഗിച്ചിരിക്കുന്ന ഭാഗം മാത്രമാണു സാധാരണ ഉപയോഗിക്കുക. ആദ്യ രണ്ടു പതിപ്പുകളൊഴികെ ബാക്കിയുള്ളവയുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് നൽകിയിട്ടുള്ളത്.

പതിപ്പ് 5.04 മുതൽ ഉബുണ്ടുവിൽ സ്വതവേയുള്ള എൻ‌കോഡിങ് യൂണികോഡായി. വിൻഡോസിൽ നിന്നും ഉബുണ്ടുവിലേയ്ക്ക് കുടിയേറുന്നവർക്ക് സഹായകമാകത്തക്ക വിധത്തിൽ പതിപ്പ് 7.04 മുതൽ വിൻഡോസിലെ നിരവധി സജ്ജീകരണങ്ങളും ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങളും ഉബുണ്ടുവിലേയ്ക് എടുത്ത് ചേർക്കാൻ സഹായിക്കുന്ന ഉപകരണം കൂട്ടിച്ചേർത്തിട്ടുണ്ട്. പതിപ്പ് 8.04 മുതൽ വിൻഡോസിനുള്ളിൽ ഇൻസ്റ്റോൾ ചെയ്യാൻ കഴിയുന്ന വുബി ഇൻസ്റ്റോളറും ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യാൻ തുടങ്ങി.

ജീനോമിന്റെ പുതിയ പതിപ്പിറങ്ങി ഏകദേശം ഒരു മാസത്തിനു ശേഷമാണ് ഉബുണ്ടുവിന്റെ പതിപ്പിറങ്ങുന്നത്. എക്സ്.ഓർഗിന്റെ പതിപ്പിറങ്ങി ഒരുമാസത്തിനു ശേഷമാണ് ജീനോം പുറത്തിറങ്ങുന്നത്. ഇവരണ്ടും പുതിയ ഉബുണ്ടു പതിപ്പിൽ ഉണ്ടായിരിക്കും. പുറത്തിറങ്ങി പതിനെട്ട് മാസങ്ങളിലേയ്ക്ക് അപ്‌ഡേറ്റുകൾ വഴി ഉബുണ്ടുവിന് പിന്തുണ ലഭിക്കുന്നതാണ്. ദീർഘകാല സേവന ഡെസ്ക്ൿടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, ദീർഘകാല സേവന സെർവർ പതിപ്പുകൾക്ക് 5 വർഷവും പിന്തുണ ലഭിക്കുന്നതാണ്.അവയെ തിരിച്ചറിയാൻ പേരിനൊപ്പം LTS (Long Term Support - ദീർഘ കാല പിന്തുണ) എന്നുണ്ടാവും .

പതിപ്പ് പേര് കേണൽ പുറത്തിറങ്ങിയത് പിന്തുണ അവസാനിക്കുന്നത് സവിശേഷതകൾ
4.10 Warty Warthog ലിനക്സ് 2.6.8 20 ഒക്ടോബർ 2004 30 ഏപ്രിൽ 2006 ആദ്യ പതിപ്പ്; ഷിപ്പിറ്റ് സേവനം
5.04 Hoary Hedgehog ലിനക്സ് 2.6.10 8 ഏപ്രിൽ 2005 31 ഒക്ടോബർ 2006 അപ്‌‌ഡേറ്റ് മാനേജർ; അപ്‌‌ഡേറ്റ് അറിയിപ്പുകൾ; readhead; grepmap; ലാപ്‌‌ടോപ്പുകളിൽ സ്റ്റാൻഡ്ബൈ, സസ്പെൻഡ്, ഹൈബർനേറ്റ് സൗകര്യം; പ്രോസസ്സർ, ഡേറ്റാബേസ്, ഹാർഡ്‌‌വേർ തുടങ്ങിയവയിൽ നിന്ന് തത്സമയ വിവരങ്ങൾ; UTF-8; APT സ്ഥിരീകരണം
5.10 Breezy Badger ലിനക്സ് 2.6.12 12 ഒക്ടോബർ 2005 13 ഏപ്രിൽ 2007 ബൂട്ട്‌‌അപ് ചാർട്ട്; "Add / Remove ..." ഉപകരണം; ഭാഷ മാറ്റാനുള്ള സൗകര്യം, ലോജിക്കൽ വോള്യമുകൾക്ക് പിന്തുണ, പ്രിന്ററുകൾക്ക് പിന്തുണ, ഒ.ഇ.എം. ഇൻസ്റ്റലേഷനു പിന്തുണ; ലോഞ്ച് പാഡുമായി ചേർന്നു പോകൽ.
6.06 LTSഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല ഡെസ്ക്ക്ടോപ്പ്:
ഒക്ടോബർ 2011

സെർവർ:
ഒക്ടോബർ 2013
റ്റാൻഗോ തീമിലുള്ള മെച്ചപ്പെടുത്തലുകൾ, കോമ്പിസിൽ ഉള്ള ഉപയോഗക്ഷമതാ മെച്ചപ്പെടുത്തലുകൾ, ഗവേഷണോപകരണങ്ങളുടെ കൂട്ടിച്ചേർക്കൽ; ബ്രസേറോയിൽ (ബേണിങ്) വരുത്തിയ മെച്ചപ്പെടുത്തലുകൾ; ബിറ്റ് റ്റൊറന്റ് ക്ലയന്റ് കൂട്ടിച്ചേർക്കൽ; പൾസ് ഓഡിയോ ഉപയോഗിക്കുന്ന ഓപ്പൺഓഫീസ്.ഓർഗ് 2.4[1]
08.10 Intrepid Ibex[2] ലിനക്സ് 2.6.27 30 ഒക്ടോബർ 2008[3] ഏപ്രിൽ 2010 പുതിയ ഡാർക്ക് റൂം തീം, ഹാൻഡ് ഹെൽഡ് ഉപകരണങ്ങളും ഡെസ്ക്ക്ടോപ്പും തമ്മിലുള്ള ബന്ധം, നെറ്റ്‌‌വർക്കിങ് ഉപയോഗത്തിലുള്ള ലാളിത്യം;[4] ആപ്ലിക്കേഷൻ അധിഷ്ഠിത multi-touch സൗകര്യം;[5] ജീനോം 2.24
9.04 Jaunty Jackalope[6][7] ലിനക്സ് 2.6.28 23 ഏപ്രിൽ 2009[8] ഒക്ടോബർ 2010 ഉന്നതമായ ഉപയോഗ ക്ഷമത, സ്റ്റാർട്ടപ് സമയം കുറച്ചു, വെബ് ഡെസ്ക്ക്ടോപ്പ് ഉപയോഗ സംയോജനം;[9] ജീനോം 2.26; ഓപ്പൺഓഫീസ്.ഓർഗ് 3.0.1; Ext4 ഫയൽസിസ്റ്റം (ഐച്ഛികം); MySQL 5.1; PHP 5.2; Python 2.6.
9.10 Karmic Koala[10] ലിനക്സ് 2.6.31[11] 29 ഒക്ടോബർ 2009[12] ഏപ്രിൽ 2011 സ്റ്റാർട്ടപ് സമയം വീണ്ടും കുറയും, സെർവർ പതിപ്പിൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായ ക്ലൗഡ് കമ്പ്യൂട്ടിങ്;[13] ജീനോം 2.28; ഓപ്പൺഓഫീസ്.ഓർഗ് 3.1; ജി.സി.സി.-4.4. Ext4 ഫയൽസിസ്റ്റം (സ്വതവേ); ഗ്രബ് 2[14]; മോർഫിങ് വിൻഡോസ്[15][16], ഇൻസ്റ്റന്റ് മെസേജിങ് ക്ലയന്റായി എമ്പതിയുടെ ഉൾപ്പെടുത്തൽ, ഒഴിവാക്കപ്പെട്ട ഹാൽ ആപ്ലിക്കേഷനു പകരം ഡിവൈസ്‌‌കിറ്റ്, യുഡെവ് എന്നിവയുടെ ഉൾപ്പെടുത്തൽ, ഇന്റെൽ ആക്സിലറേറ്റഡ് UXAയ്ക്കുള്ള ഗ്രാഫിക്സ് ഡ്രൈവർ, കെണൽ മോഡ് സജ്ജീകരണത്തിനുള്ള സെർവീസ് വൺ ഇൻസ്റ്റോളിങ്[17].
10.04 LTS[· 1][· 2][· 3][· 4] Lucid Lynx[18] ലിനക്സ് 2.6.32[19] 29 ഏപ്രിൽ 2010[20] ഡെസ്ക്ക്ടോപ്പ്:
ഒക്ടോബർ 2013

സെർവർ:
ഒക്ടോബർ 2015
തവിട്ടു നിറം കുറഞ്ഞ പുതിയ തീം.[21] ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സോഷ്യൽ ഉപകരണങ്ങൾ, അതിനായുള്ള മിമെനു. ഉബുണ്ടു സോഫ്റ്റ്‌‌വേർ സെന്റർ 2.0. ഉബുണ്ടു മ്യൂസിക് സ്റ്റോർ, കുറഞ്ഞ സ്റ്റാർട്ടപ്പ് സമയം, ജീനോം 2.29.3,[22] ഫയർ ഫോക്സിൽ സ്വതവേയുള്ള സേർച്ച് എഞ്ചിൻ യാഹൂ! ആക്കണമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും[23] പിന്നീട് ഗൂഗിൾ തന്നെയായിരിക്കുമെന്ന് പ്രഖ്യാപിച്ചു,[24] മറ്റ് നിരവധി മെച്ചപ്പെടുത്തലുകൾ, പുതുക്കലുകൾ, ഉൾപ്പെടുത്തലുകൾ.[25] ജിമ്പ് സ്വതവേ ഇല്ല,[26] മറ്റ് സോഫ്റ്റ്‌‌വേറുകൾ ആ സ്ഥാനത്തുണ്ട്.[27] ഹാൽ (HAL) പൂർണ്ണമായും മറ്റ് സോഫ്റ്റ്‌‌വേറുകൾ കൊണ്ട് മാറ്റപ്പെട്ടു.[28]
10.10 Maverick Meerkat[29] ലിനക്സ് 2.6.35[30] 28 ഒക്ടോബർ 2010[31] ഏപ്രിൽ 2012 വൺകോൺഫ്[32]. പുതിയ ഇൻസ്റ്റോളർ. സ്പാർക്ക്, ഇറ്റാനിയം പ്ലാറ്റ്ഫോമുകൾക്ക് പിന്തുണയുണ്ടാവില്ല.
11.04 Natty Narwhal ലിനക്സ് 2.6.36 ഏപ്രിൽ 28 2010 ഒക്ടോബർ 2012 ഗ്നോം ഉബുണ്ടു യൂണിറ്റി കൊണ്ട് മാറ്റപ്പെട്ടു. അതോടൊപ്പം മട്ടർ വിൻഡോ മാനേജർ കോമ്പിസ് കൊണ്ടും എക്സ് സെർവർ വേലാൻഡ് ഡിസ്പ്ലേ സെർവർ കൊണ്ടും മാറ്റപ്പെട്ടു. ഓപ്പൺഓഫീസ് ലിബ്രേ ഓഫീസ് കൊണ്ട് മാറ്റപ്പെട്ടു. സ്വതേയുള്ള മീഡിയ പ്ലേയറായ റിഥം ബോക്സ്, ബാൻഷി കൊണ്ട് മാറ്റപ്പെട്ടു. ഉബുണ്ടു നെറ്റ്ബുക് എഡിഷൻ പിൻവലിക്കപ്പെട്ടു.
11.10 Oneiric Ocelot ലിനക്സ് 3.0.4 ഒക്ടോബർ 2011 ഏപ്രിൽ 2013 ക്യൂട്ടി (Qt) ടൂൾകിറ്റ് സ്വതേ ഉണ്ടായിരിക്കും
12.04 Precise Pangolin ലിനക്സ് 3.2.14 ഏപ്രിൽ 2012 ഏപ്രിൽ 2017 ദീർഘകാല പിൻതുണ, മോണോ ഫ്രെയിം വർക്ക് ഉപേക്ഷിക്കൽ
12.10 Quantal Quetzal ലിനക്സ് ഒക്ടോബർ 2012 ഏപ്രിൽ 2014 -

സൂചനകൾ

പഴയ പതിപ്പ് (പിന്തുണയില്ലാത്തത്) പഴയ പതിപ്പ് (പിന്തുണയുള്ളത്) ഇപ്പോഴുള്ള പതിപ്പ് വികസനത്തിലിരിക്കുന്ന പതിപ്പ് ഭാവി പതിപ്പ്
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; u804 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഫലകം:En ഫലകം:Cite news
  3. "Milestone ubuntu-8.10 for Ubuntu due 2008-10-30" (in ഇംഗ്ലീഷ്). Retrieved 28 ഏപ്രിൽ 2008.  Check date values in: |accessdate= (help)
  4. "Planning for Ubuntu 8.10 - The Intrepid Ibex" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.  Check date values in: |accessdate= (help)
  5. "ZA Tech Show: Episode 14 featuring Mark Shuttleworth" (in ഇംഗ്ലീഷ്). Retrieved 23 ജൂലൈ 2008.  Check date values in: |accessdate= (help)
  6. ഫലകം:En"Introducing the Jaunty Jackalope". Retrieved 10 settembre 2008.  Check date values in: |accessdate= (help)
  7. "Dopo Ubuntu 8.10? Jaunty Jackalope!". Retrieved 10 settembre 2008.  Check date values in: |accessdate= (help)
  8. "Ubuntu 9.04 Technical Overview" (in ഇംഗ്ലീഷ്). Retrieved 28 marzo 2009.  Check date values in: |accessdate= (help)
  9. "Introducing the Jaunty Jackalope" (in ഇംഗ്ലീഷ്). Retrieved 19 settembre 2008.  Check date values in: |accessdate= (help)
  10. "Introducing the Karmic Koala, our mascot for Ubuntu 9.10" (in ഇംഗ്ലീഷ്). Retrieved 20 ഫെബ്രുവരി 2009.  Check date values in: |accessdate= (help)
  11. "Rilasciata Ubuntu 9.10 Alpha 5". Retrieved 12 ഏപ്രിൽ 2009.  Check date values in: |accessdate= (help)
  12. "KarmicReleaseSchedule" (in ഇംഗ്ലീഷ്). Retrieved 4 Settembre 2009.  Check date values in: |accessdate= (help)
  13. "Anche Ubuntu fra le nuvole". Retrieved 23 ഫെബ്രുവരി 2009.  Check date values in: |accessdate= (help)
  14. Grub2 predefinito in Karmic Koala
  15. Morphing Windows Launchpad-ൽ
  16. Karmic and Morphing Windows
  17. ANN: Kernel Mode-Setting for Intel Graphics
  18. "DevelopmentCodeNames". Retrieved 21 settembre 2009.  Check date values in: |accessdate= (help)
  19. "Lucid Lynx" (in ഇംഗ്ലീഷ്). ഉബുണ്ടു. Retrieved 19 ഡിസംബർ 2009.  Check date values in: |accessdate= (help)
  20. ഫലകം:En "Notizia pubblicata sul portale di Softpedia". Retrieved 28 settembre 2009.  Check date values in: |accessdate= (help)
  21. ഫലകം:Cite news
  22. Marius Nestor (10 ഡിസംബർ 2009). "Ubuntu 10.04 LTS Alpha 1 Has Linux Kernel 2.6.32" (in ഇംഗ്ലീഷ്). സോഫ്റ്റ||പീഡിയ. Retrieved 19 ഡിസംബർ 2009.  Check date values in: |accessdate=, |date= (help)
  23. "Lucid changes to Firefox default search provider" (in ഇംഗ്ലീഷ്). Retrieved 29 ജനുവരി 2010.  Check date values in: |accessdate= (help)
  24. "Follow up to Default Search Provider Changes for 10.04" (in ഇംഗ്ലീഷ്). ഉബുണ്ടു. Retrieved 10 ഏപ്രിൽ 2009.  Check date values in: |accessdate= (help)
  25. "Blueprints for Lucid" (in ഇംഗ്ലീഷ്). LaunchPad. Retrieved 19 ഡിസംബർ 2009.  Check date values in: |accessdate= (help)
  26. ഫലകം:Cite news
  27. "GIMP To Be Removed From Lucid; F-Spot Has Challengers" (in ഇംഗ്ലീഷ്). omgubuntu.co.uk. 18 നവംബർ 2009. Retrieved 17 മാർച്ച് 2010.  Check date values in: |accessdate=, |date= (help)
  28. "HAL removal" (in ഇംഗ്ലീഷ്). 06 ജനുവരി 2010. Retrieved 17 മാർച്ച് 2010.  Check date values in: |accessdate=, |date= (help)
  29. "Shooting for the Perfect 10.10 with Maverick Meerkat". Retrieved 09 ഏപ്രിൽ 2010.  Check date values in: |accessdate= (help)
  30. Michael Larabel (13 മെയ് 2010). "The X.Org, Mesa Plans For Ubuntu 10.10" (in ഇംഗ്ലീഷ്). phoronix.com. Retrieved 29 മെയ് 2010.  Check date values in: |accessdate=, |date= (help)
  31. "MaverickReleaseSchedule" (in ഇംഗ്ലീഷ്). ubuntu.com. 2010. Retrieved 07 മെയ് 2010.  Check date values in: |accessdate= (help)
  32. Nestor, Marius. "Ubuntu 10.10 Alpha 3 Has OneConf and Linux Kernel 2.6.35". Softpedia. Retrieved 22 ഓഗസ്റ്റ് 2010.  Check date values in: |accessdate= (help)


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "·" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="·"/> റ്റാഗ് കണ്ടെത്താനായില്ല