ഉബുണ്ടു ലിനക്സ്/നിർദ്ദേശസഞ്ചയം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search
ഉബുണ്ടു 10.04 പതിപ്പിലെ ടെർമിനൽ ആപ്ലിക്കേഷന്റെ സ്ക്രീൻഷോട്ട്

ഒരു സചിത്രസമ്പർക്കമുഖത്തോടെ എല്ലാത്തരം ഉപയോക്താക്കൾക്കും ലളിതമായി ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഉണ്ടുണ്ടു തയാറാക്കിയിരിക്കുന്നതെങ്കിലും, എല്ലാ യുനിക്സ്‌വർഗ്ഗ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെന്നപോലെ നിർദ്ദേശങ്ങൾ എഴുതിനൽകിയും ഉബുണ്ടുവിലെ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാം. നിർദ്ദേശങ്ങൾ നൽകുന്നതിന് ടെർമിനൽ (Terminal) എന്ന ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ആപ്ലിക്കേഷൻസ് മെനുവിലെ ആക്സസറീസ് എന്ന ഉപമെനുവിൽ നിന്നും ടെർമിനൽ കണ്ടെത്താനാവും. ഉബുണ്ടുവിൽ ഉപയോഗിക്കുന്ന ചില നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു.

more[തിരുത്തുക]

ഒരു ഫയലിലെ വിവരങ്ങൾ കാണുന്നതിനുപയോഗിക്കുന്ന നിർദ്ദേശമാണ് more.

ഉപയോഗരീതി:

more <ഫയലിന്റെ പേര്>

printenv[തിരുത്തുക]

അവസ്ഥാചരങ്ങൾ (Environment variables) പ്രദർശിപ്പിക്കുന്നതിനുള്ള നിർദ്ദേശമാണ്‌ printenv.

ഉദാഹരണം 1: എല്ലാ അവസ്ഥാചരങ്ങളേയും പ്രദർശിപ്പിക്കുന്നതിന്.

 printenv

ഉദാഹരണം 2: ഒരു പ്രത്യേക അവസ്ഥാചരത്തെ പ്രദർശീപ്പിക്കുന്നതിന് printenv നിർദ്ദേശത്തിനു ശേഷം പ്രസ്തുതചരത്തിന്റെ പേര് നൽകിയാൽ മതിയാകും

printenv PATH