ഉപയോക്താവ്:SalimG

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

പുതിയോട്ടിൽ കോമുക്കുട്ടിയുടെയും ഫാത്തിമയുടെയും അഞ്ചാമത്തെ മകൻ. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡിൽ താമസം. 2002 മുതൽ 2005 വരെ മലർവാടി മാസികയുടെ ലേഔട്ട് ആർട്ടിസ്റ്റ്, 2 വർഷം ജിദ്ദയിലെ അൽസഗർ അഡ്വർടൈസ്‌മെന്റ് ഗ്രൂപ്പിൽ ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ പ്രബോധനം ഇന്റർനാഷനൽ എഡിഷൻ, ആരാമം വനിതാ മാസിക എന്നിവയുടെ ലേഔട്ട് വർകുകൾ ചെയ്യുന്നു. ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സിന്റെ മീഡിയ ഡിപ്പാർട്ട് മെന്റിൽ ജോലിചെയ്യുന്നു. ലൈഫ് വിഷൻ മാഗസിൻ സബ് എഡിറ്റർ, ലേഔട്ട് ആർട്ടിസ്റ്റ് എന്നീ സേവനങ്ങൾ ചെയ്യുന്നു. ബാലഭൂമി, തത്തമ്മ, യുറീക്ക, മലർവാടി, പൂമ്പാറ്റ തുടങ്ങിയ ബാല പ്രസിദ്ധീകരണങ്ങളിൽ മുഖചിത്രം ഡിസൈൻ ചെയ്തിട്ടുണ്ട്. കുടുംബമാധ്യമം, വർത്തമാനം ആഴ്ചപ്പതിപ്പ് തുടങ്ങിയ പത്രങ്ങളിൽ ഫീച്ചർ തയ്യാറാക്കിയിട്ടുണ്ട്.

"https://ml.wikibooks.org/w/index.php?title=ഉപയോക്താവ്:SalimG&oldid=8329" എന്ന താളിൽനിന്ന് ശേഖരിച്ചത്