ഉപയോക്താവിന്റെ സംവാദം:Wikirenish

Page contents not supported in other languages.
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഞാൻ എന്നാ വ്യക്തിയിൽ നിന്നുമാണ് ആദ്യം ഞാൻ ഇസ്ലാമിനെ നോക്കി കാണുന്നത്. അത് കൊണ്ട് തന്നെ നമുക്ക് ചരിത്രത്തിൽ നിന്നും ഇങ്ങോട്ട് വരാതെ, ഇവിടെ നിന്നും അങ്ങോട്ട്‌ പോകാൻ ശ്രമിക്കുന്നു. ഇസ്‌ലാം ഇന്ന് പൊതുവിൽ ധാരാളം അനുയായികൾ ഉള്ള ഏറ്റവും വലിയ രണ്ടാമത്തെ മതമാകുന്നു. ഇസ്ലാമിന്റെ ദർശനം വളരെ ലളിതമാണ്. ഏക ദൈവ വിശ്വാസം, സർവ്വവും ഏക ദൈവമായ അല്ലാഹുവിൽ സമർപ്പിച്ചുള്ള ജീവിതം. എങ്ങിനെ ഒരു മനുഷ്യൻ ജീവിക്കണമെന്ന് വളരെ വ്യക്തവും ഉദാഹരണ സഹിതവും പ്രവാചകനിൽ കൂടിയും ഖുർആനിൽ കൂടിയും മനുഷ്യർക്ക്‌ നൽകപ്പെട്ടിരിക്കുന്നു. അപ്പോൾ സ്വാഭാവികമായി ഒരു വ്യെക്തി അവൻ ജനിച്ചത്‌ ഇസ്ലാമിക പശ്ചാതലത്തിലാണെങ്കിൽ ഖുർആനെ ആയിരിക്കും ജീവിത മാർഗമായി പിന്തുടരുക, അവന്റെ അന്വേഷങ്ങളും അവിടെ നിന്നുമാകും തുടങ്ങുക. അത്തരുനത്തിൽ ഞാനും അങ്ങിനെയാണ് ഇസ്ലാമിനെ അനുഭവിച്ചരിയുന്നത്. പക്ഷെ ലോകം എന്നാ പൊതു മണ്ഡലത്തിൽ നമ്മൾ ആദ്യം സ്വയം മനസ്സിലാക്കാനും എല്ലാത്തിനെയും ഉൾകൊള്ളാനുള്ള വിശാലത കാണിക്കയും വേണം. അതും പക്ഷെ എനിക്ക് പഠിപ്പിച്ചു തന്നത് ഖുർആൻ തന്നെയാണ്. അങ്ങിനെയാണ് ഖുർ ആനിൽ നിന്നും സ്വന്തതെയും ലോകത്തെയും കാണുന്നതിൽ എനിക്ക് താത്പര്യം തുടങ്ങിയത്. മറ്റു ഇസങ്ങളുടെ ആശയത്തെ കേൾക്കുന്നതിലോ അവരുടെ കൂടെ നടക്കുന്നതിലോ ഒരു പ്രയാസമോ പരിഭവമോ എനിക്ക് തോന്നിയിട്ടില്ല. എല്ലാവരെയും മന്സുഹ്യരായി സ്നേഹിക്കാൻ പഠിപ്പിച്ചു തന്ന മതമാണെന്റെ മതം. അത് ഇസ്ലാമായിരുന്നു.

ഇനി, ഇന്നത്തെ സാഹചര്യത്തിൽ ഇസ്ലാം പിചിചീന്തെപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു ഒരു വശത്ത്. മറു വശത്ത് എല്ലാവരും പഠിക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ ഒരു വിഭാഗം എതിർക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതിലേക്ക് എത്തിയിരിക്കുന്ന ഈ മതം. ദൈവമാണ് ശ്രിസ്ടാവും കൈകാര്യകർത്താവുമെങ്കിൽ ആ ദൈവം പറയുന്നത് അനുസരിക്കുക എന്നതാണ് ഇസ്ലാം ദർശനത്തിന്റെ ജീവിത രീതി. മനുഷ്യന്റെ ഗുണഗണങ്ങളെ അവനെ ക്കാൾ കൂടുതൽ നന്നായി ആർക്കാണറിയുക.

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Wikirenish

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:49, 26 നവംബർ 2013 (UTC)[മറുപടി]