ഉപയോക്താവിന്റെ സംവാദം:S.Chandrasekharan Nair
വിഷയം ചേർക്കുകഇന്ത്യൻ സ്വാഭാവിക റബ്ബർ
[തിരുത്തുക]എഴുതുവാൻ പോകുന്ന പുസ്തകം കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ റബ്ബർ ബോർഡ് വെബ് സൈറ്റിലും പ്രിന്റ് ചെയ്തും പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളും അവയുടെ വിശകലനങ്ങളും ആണ്. എഴുതുവാൻ ആരംഭിച്ചിട്ടേ ഉള്ളു. താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക. എന്ന വാചകം ഞാൻ എഴുതുവാനാഗ്രഹിക്കുന്ന വിഷയത്തിൽ ബാധകമല്ല എന്ന് വിശ്വസിക്കട്ടെ. കാരണം ഞാനെന്റെ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ റബ്ബർ സ്ഥിതിവിവര കണക്കുകളുടെ വിശകലനം എം.ബി.എ, പി.എച്ച.ഡി മരതലായവയ്ക്ക് റഫറൻസായി ഉപയോഗിക്കപ്പെടുന്നവയാണ്. ഒരിക്കൽ തുടങ്ങിവെച്ചതും നീക്കം ചെയ്യപ്പെട്ടതുമായ വിഷയമാണിത്. അന്ന് വിക്കി സംവാദത്തിൽ നിന്ന് പുസ്തകശാലയിലേയ്ക്ക മാറുവാനുള്ള ജ്ഞാനം ഇല്ലായിരുന്നു എന്നതാണ് സത്യം.
- സംവാദം നീക്കം ചെയ്യുന്നത് വിക്കിയുടെ രീതിയല്ല. പുനഃസ്ഥാപിച്ചിരിക്കുന്നു --Sadik Khalid(സംവാദം) 08:13, 24 ഡിസംബർ 2008 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! S.Chandrasekharan Nair
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:37, 26 നവംബർ 2013 (UTC)