ഇൻറർനെറ്റ്/അദ്ധ്യായം 1

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ഏകദേശം 25 വര്ഷങ്ങള്ക്കുമുന്പാണു നാം ഇന്റർനെറ്റ് പരക്കെ ഉപയോഗിച്ചുതുടങ്ങിയത് . 1957 ൽ അമേരിക്കൻ ഡിഫൻസ് ഡിപ്പാർട്മെന്റിൽ അഡ്വാൻസ്ഡ് റിസേർച് പ്രോജെക്ടസ് ഏജൻസി ( എ ആർ പി എ ) ഡിഫൻസ് ഡിപ്പാർട്മെന്റിൽ ഉള്ള മുഴുവൻ കംപ്യൂട്ടർകളെയും ഒരു സെന്റര് കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു. ഈ സെൻട്രൽ കമ്പ്യൂട്ടർ വഴി അവർ മുഴുവൻ നെറ്റ്‌വർക്ക് കംപ്യൂട്ടറുകളും നിയന്ത്രിക്കുകയുണ്ടായി. പക്ഷെ ഇതിലുള്ള ഏറ്റവും വലിയ ന്യൂനത ഈ സെൻട്രൽ കമ്പ്യൂട്ടറിൽ ഉള്ള ഏതൊരു ഫാൽറ്റും മുഴുവൻ നെറ്റുറ്വർക്കിനെയും ബാധിക്കുമെന്നതായിരുന്നു ഈസമയത്തു റാന്റ് കോർപറേഷനിലെ പോൾ ബാരൺ പുതിയഒരു നെറ്റ്‌വർക്ക് സംവിധാനം വികസിപ്പിക്കുകയുണ്ടായി. ഈ നെറ്റ്‌വർക്കിൽ പല ഹോസ്റ്റുകളും ഓരോ ഹോസ്റ്റിലും പല കണക്ഷനുകളും ഉണ്ടായിരുന്നു ചുരുക്കത്തിൽ ഇത് ഒരു യഥാർത്ഥ വല പോലെ പരസ്പരം ബന്ധപ്പെട്ടിരുന്നു അതായതു നെറ്റ്വർക്കിലുള്ള ഒരു ഹോസ്റ്റ് ഡൌൺ ആയാലും ടോട്ടൽ കണക്ഷന്റെ പ്രവർത്തനത്തെ ഒരുതരത്തിലും ബാധിക്കുകയില്ല. ഈ സിസ്റ്റത്തിൽ ഡാറ്റ കൈമാറ്റത്തിനുവേണ്ടി പാക്കറ്റ് സ്വിച്ചിങ് സംവിധാനം ഉപയോഗിക്കപ്പെട്ടു. ഈ നെറ്റ്വർക്കിനെ അഡ്വാൻസ്ഡ് റിസർച്ച് പ്രോജെക്ടസ് ഏജൻസി നെറ്റ്‌വർക്ക് അഥവാ ARPANET എന്നറിയപ്പെട്ടു.

"https://ml.wikibooks.org/w/index.php?title=ഇൻറർനെറ്റ്/അദ്ധ്യായം_1&oldid=17024" എന്ന താളിൽനിന്ന് ശേഖരിച്ചത്