ഇറച്ചി ചോറ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
 • ഇറച്ചി – 1 കിലോ
 • സവാള – 4 എണ്ണം അരിഞ്ഞത്‌
 • തക്കാളി – 3 എണ്ണം അരിഞ്ഞത്‌
 • പച്ചമുളക് – 6 ചെറുതായി അരിഞ്ഞത്‌
 • ഇഞ്ചി – ഒരു വലിയ കഷ്ണം ചതച്ചത്
 • വെളുത്തുള്ളി – 8 അല്ലി ചതച്ചത്
 • മല്ലി ഇല – ആവശ്യത്തിനു
 • കറിവേപ്പില – ആവശ്യത്തിനു
 • മഞ്ഞപ്പൊടി – 2 ടീസ്പൂൺ
 • മുളകുപൊടി – 1 ടീസ്പൂൺ
 • മല്ലിപൊടി – 2 ടേബിൾ സ്പൂൺ
 • പട്ട, ഗ്രാമ്പു , ഏലക്ക – ആവശ്യത്തിനു
 • ഉപ്പു – ആവശ്യത്തിനു
 • നെയ്യ് – 2 ടേബിൾ സ്പൂൺ
 • എണ്ണ – 5 ടേബിൾ സ്പൂൺ
 • ബസ്മതി അരി – 1 1/2 കിലോ

നെയ്യ്, എണ്ണ, അരി ഒഴികെ ബാക്കി ഉള്ളത് എല്ലാം ഒന്നിച്ചു ഒരു പ്രഷർ കുക്കെറിൽ ഇട്ടു നന്നായി ഇളക്കുക. 1 ടേബിൾ സ്പൂൺ നെയ്യും 2 ടേബിൾ സ്പൂൺ എണ്ണയും കൂടി ഇതിൽ ഒഴിച്ച് പ്രഷർ കുക്കെര് അടുപ്പിൽ വെക്കുക. അഞ്ചു വിസിൽ കഴിമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വക്കുക. വേറൊരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ എണ്ണയും , 1 ടേബിൾ സ്പൂൺ നെയ്യും ചൂടാക്കി അതിൽ പട്ട , ഏലക്ക , ഗ്രാമ്പു ഇടുക . മൂത്ത മണം വരുമ്പോൾ അതിൽ ഒരു സവാള അരിഞ്ഞ് വഴറ്റുക. ഇളം തവിട്ടു നിറം ആകുമ്പോൾ തണുത്ത ഇറച്ചി കറി അതിലോട്ടു പകറ്ത്തുക. 3/4 ലിറ്റർ വെള്ളം അതിൽ ഒഴിച്ച്, മല്ലി ഇല , കറിവേപ്പില , 1 ടീസ്പൂൺ ഗരം മസാലയും കഴുകിയ അരിയും ഇതിൽ ചേറ്ക്കുക. നന്നായി ഇളക്കിഴതിനു ശേഷം 20 മിനിറ്റ് ചെറു തീയിൽ അടച്ചു വേവിക്കുക . ഇറച്ചി ചോറ് റെഡി .

"https://ml.wikibooks.org/w/index.php?title=ഇറച്ചി_ചോറ്&oldid=10285" എന്ന താളിൽനിന്ന് ശേഖരിച്ചത്