०६ ജാതം വംശേ ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

6. जातं वंशे भुवनविदिते पुष्करावर्तकानां
जानामि त्वां प्रकृतिपुरुषं कामरूपं मघोनः।
तेन अर्थित्वं त्वयि विधिवशात दूरबन्धुर्गतोऽहं
यज्ञ्ञा मोघा वरमधिगुणे नाधमे लब्धकामा ॥
ജാതം വംശേ ഭുവനവിദിതേ പുഷ്കരാവർത്തകാനാം ജാനാമി ത്വാം പകൃതിപുരുഷം കാമരൂപം മഖോനഃ. തേനാർത്ഥിത്വം ത്വയി വിധിവശാത് ദൂരബന്ധുർഗതോഹം യാജ്ഞാ മൊഘാഃ വരമധിഗുണേ നാധമേ ലബ്ധകാമാഃ.

अन्वयः- पुष्करावर्तकानां भुवनविदिते वंशे जातं त्वां मघोनःप्रकृतिपुरुषं कामरूपं जानामि। तेन त्वयि अर्थित्वं। अहं विधिवशात दूरबन्धुर्गतः। अधिगुणे यज्ञ्ञा मोघा (अपि) वरम। लब्धकामा (अपि) अधमे न.।

അർത്ഥം: പുഷ്കരാവർത്തകന്മാരുടെ ലോകപ്രസിദ്ധമായ വംശത്തിൽ ജനിച്ചവനും ഇന്ദ്രന്റെ അനുചരനും ഇഷ്ടമ്പോലെ രൂപമെടുക്കുന്നവനും ആയി എനിക്കറിയാം. ഞാൻ വിധിവശാൽ ബന്ധു ദൂരെയുള്ളവനാണ്. അതുകൊണ്ടാണ് നിന്നോട് യാചിക്കുന്നത്. ഗുണമേറിയവനോട് വിഫലം എങ്കിലും യാചന നല്ലതാണ്.കാര്യം നടക്കുമെങ്കിലും അധമനോട് യാചിക്കരുത്.

"https://ml.wikibooks.org/w/index.php?title=०६_ജാതം_വംശേ_...&oldid=17381" എന്ന താളിൽനിന്ന് ശേഖരിച്ചത്