Jump to content

ഉബുണ്ടു ലിനക്സ്/മലയാളം ടൈപ്പിങ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(Ubuntu Linux/Malayalam typing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉബുണ്ടുവിൽ മലയാളം ടൈപ്പ് ചെയ്യാൻ ഐബസ് എന്ന സോഫ്റ്റ്‌വേർ സ്വതേ ലഭ്യമാണ്. ഉബുണ്ടു 10.10 മാവെറിക്ക് മീർക്കാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അതിലെ ഐബസ്സിൽ സ്വതേ മലയാളം ലഭ്യമല്ല. വെറും ഒരു കമാന്റ് വഴി മലയാളം ലഭ്യമാക്കാമാക്കാവുന്നതേയുള്ളൂ.

sudo apt-get install  ibus-m17n

എന്ന കമാന്റ് ടെർമിനലിൽ ടൈപ്പ് ചെയ്താൽ മതി, ഇൻപുട്ട് മെത്തേഡുകളിൽ മലയാളം വരും, ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചേർക്കുക. കൂടെ കെട്ട് കണക്കിന് മറ്റ് ഭാഷകളുടേയും ഇൻപുട്ട് മെത്തേഡുകളും ഇൻസ്റ്റാളായിട്ടുണ്ടാകും.

ഇപ്പോൾ ഇൻസ്റ്റാൾ ആയിരിക്കുന്ന മലയാളം ഇൻപുട്ട് മെത്തേഡുകളിൽ മൊഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്, പഴയ ചില്ലുകൾ, ന്ഥ ടൈപ്പ് ചെയ്യാനാവാത്തത് തുടങ്ങിയവ അതിൽപ്പെടുന്നു. അത് പുതുക്കാൻ ടെർമിനലിൽ

sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്നു ടൈപ്പ് ചെയ്യുക

ഐബസ് പ്രവർത്തിപ്പിക്കാൻ ഉള്ള ഒരു വഴി: System->Preferences->Keyboard Input Methods ക്ലിക്ക് ചെയ്യുകയാണ്. പക്ഷെ അപ്പോൾ മൂന്ന് വിൻഡോകളിലായി Yes, OK, Close എന്നീ ബട്ടണുകൾ ഞെക്കേണ്ടി വരും.

ഐബസ് പെട്ടെന്ന് പ്രവർത്തിപ്പിക്കാൻ രണ്ട് വഴികൾ ഉണ്ട്. ഒന്ന് സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസും സ്റ്റാർട്ടാക്കുന്നതാണ്, മറ്റൊന്ന് പാനെലിലെ ബട്ടൺ വഴി സ്റ്റാർട്ടാക്കുന്നത്.

സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസ്സും സ്റ്റാർട്ടാക്കാനായി

[തിരുത്തുക]
  1. System->Preferences->Startup Applications ഞെക്കുക
  2. തുറന്നുവന്ന "Startup Application Preferences" വിൻഡോയിലെ 'Add' ബട്ടൺ ഞെക്കുക.
  3. വന്ന വിൻഡോയിൽ

Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon
എന്ന് നൽകുക. 'Add' ഞെക്കുക.

ആവശ്യമുപ്പോൾ മാത്രം പ്രവർത്തിപ്പിക്കുക എന്ന രീതിയിൽ ഐബസ് ഓണാക്കാനായി

[തിരുത്തുക]

അതിനായി പാനെലിൽ ഒരു ബട്ടൺ ചേർക്കുകയാണ് ചെയ്യേണ്ടത്. ഉബുണ്ടു 11.04 മുതൽ സ്വതേയുള്ള സമ്പർക്ക മുഖമായ യൂണിറ്റിയിൽ പാനലിൽ എന്ന ആശയമില്ല. എന്നാൽ ഉബുണ്ടു ക്ലാസിക് എന്നതെടുത്താൽ ഇതു സാദ്ധ്യമാണ്.

ഘട്ടങ്ങൾ:

  1. (മുകളിലെ) പാനലിൽ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ "Add to Panel..." ഞെക്കുക.
  2. "Add to Panel" വിൻഡോയിലെ ലിസ്റ്റിൽ ഏറ്റവും മുകളിലായി കാണുന്ന "Custom Application Launcher" തിരഞ്ഞെടുത്ത് 'Add' ഞെക്കുക.
  3. വന്ന വിൻഡോയിൽ
    Name: IBus
    Command: /usr/bin/ibus-daemon -d
    Comment: Start IBus
    എന്ന് നൽകുക.
  4. ഇനി 'OK' ഞെക്കിയാൽ കാര്യം കഴിയുമെങ്കിലും, പാനെലിൽ വരുന്ന ബട്ടണിന്റെ ഐക്കൺ ഐബസ്സിന്റേതാക്കായാൽ നല്ലതായിരിക്കും. അതിനായി ഇടതുവശത്തായി കാണുന്ന ഐക്കൺ ബട്ടണിൽ ഞെക്കുക. വരുന്ന വിൻഡോയിൽ നിന്ന് ibus.svg എന്ന ഐക്കൺ തിരഞ്ഞെടുക്കുക. 'Open' ഞെക്കുക, 'OK' ഞെക്കുക. ഇനി ആ ബട്ടണിൽ ഞെക്കിയാൽ ഐബസ് പ്രവർത്തിക്കുന്നതായിരിക്കും.

ഒരിക്കൽ ഐബസ് പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ കണ്ട്രോൾ+സ്പേസ് അമർത്തി കീബോർഡ് ലേയൗട്ടുകൾ മാറാൻ കഴിയും.