പഞ്ചരാത്രം: രണ്ടാമങ്കം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(Pancharatram-act two എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


രണ്ടാമങ്കം[തിരുത്തുക]

वृद्धगोपालकः- गावो मेऽहीनवत्साः भवन्तु। എന്റെ പശുക്കൾ കുഞ്ഞുനശിക്കാത്തവ ആകട്ടെ. अविधवाश्च गोपयुवतयो भवन्तु।ഗോപയുവതികൾ സുമംഗലികൾ ആവട്ടെ. अस्माकम् राजा विराटः एकछत्रपृथिवीपतिः भवतु।നമ്മുടെ രാജാവ് വിരാടൻ ഏകഛത്രലോകാധിപതി ആകട്ടെ. महाराजस्य विराटस्य മഹാരാജാവ് വിരാടന് वर्षवर्द्धनगोप्रदाननिमित्तम् വർഷവർദ്ധനത്തിൽ ഗോപ്രദാനത്തിനായി (രാജാവിന്റെ പിറന്നാളിനു സമ്മാനം എന്നോ,ഓരോ വർഷത്തെയും ഗോവർദ്ധനവിൽ ഒരു പങ്ക് രാജാവിനു സമ്മാനം എന്നോ എടുക്കാം) अस्याम् ഈ नगरोपवनवीथ्यामागन्तुम् നഗരസമീപത്തെ തെരുവിൽ गोधनम् सर्वे च പശുക്കളും कृतमङ्गलामोदा മംഗളസന്തോഷമഗ്നരായി गोपदारका ഗോപയുവാക്കളും दारिकाश्च तावत्। തരുണികളും എത്തിയിരിക്കയാണ്. एषु जैष्ठ्यम् ഇവരിൽ നേതാവിനെ गत्वा अनुभविष्यामि।പോയി കാണാം. (ഇത് പറയുന്നതിനിടയിൽ ദുർന്നിമിത്തം കാണുന്നു) किन्नुखल्वेष वायसः എന്താണീ കാക്ക शुष्कवृक्षमारुह्य ഒരു ഉണങ്ങിയ വൃക്ഷത്തിൽ ഇരുന്ന് शुष्कशाखानिघट्टिततुण्डम् ഉണങ്ങിയകൊമ്പിൽ കൊക്കുരച്ച് आदित्याभिमुखम् ആദിത്യനഭിമുഖമായി विस्वरम् ദുസ്വരത്തി विलपति।കരയുന്നത്? शान्तिर्भवतु,ശാന്തിയുണ്ടാവട്ടെ! शान्तिर्भवतु ശാന്തിയുണ്ടാവട്ടെ! अस्माकम् നമുക്കും गोधनस्य च।ഗോധനത്തിനും यावदेषु എങ്കിൽ ഇവരിൽ जैष्ठ्यम् गत्वाമൂപ്പനെകണ്ട് गोपदारकाणाम् ഗോപയുവാക്കളെയും दारिकाणाम् സ്ത്രീകളെയും व्याहरामि। വിളിക്കാം. अरे गोमित्रक!എടോ ഗോമിത്രക! गोमित्रक! ഗോമിത്രക!।

गोमित्रकः -मातुल वन्दे അമ്മാവാ നമസ്കാരം

वृद्धगोपालकः-शान्तिर्भवतु, ശാന്തിയുണ്ടാവട്ടെ! अस्माकम् നമുക്കും गोधनस्य च।ഗോധനത്തിനും. अरे गोमित्रक!എടോ ഗോമിത്രക! महाराजस्य മഹാരാജാവ് विराटस्य വിരാടന് वर्षवर्द्धनगोप्रदाननिमित्तम् വർഷവർദ്ധനത്തിൽ ഗോപ്രദാനത്തിനായി अस्याम् ഈ नगरोपवनवीथ्यामागन्तुम् നഗരസമീപത്തെ തെരുവിൽ गोधनम् सर्वे च പശുക്കളും कृतमङ्गलामोदा മംഗളസന്തോഷമഗ്നരായി गोपदारका ഗോപയുവാക്കളും दारिकाश्च । തരുണികളും. अरे गोमित्रक!ഗോമിത്രക! गोपदारकाणाम् दारिकाणाम् व्याहर।ഗോപയുവാക്കളെയും സ്ത്രീകളെയും വിളിക്കൂ.

गोमित्रकः-यन्मातुल आज्ञापयति। മാതുലൻ പറയുന്നപോലെ गोरक्षिणिके! ഗോരക്ഷിണികെ! घृतपिण्ड!ഘൃതപിണ്ഡ! स्वामिनि!സ്വാമിനി! वृषभदत्त!വൃഷഭദത്ത! कुम्भदत्त!കുംഭദത്ത! महिषदत्त!മഹിഷദത്ത! आगच्छतവരൂ आगच्छत शीघ्रम्।വരൂ വേഗം.

सर्वे-मातुल! वन्दामहे। അമ്മാവാ ഞങ്ങൾ വന്ദിക്കുന്നു

वृद्धगोपालकः-शान्तिर्भवतु, शान्तिर्भवतु ശാന്തിയുണ്ടാവട്ടെ! अस्माकम् നമുക്കും गोधनस्य च।ഗോധനത്തിനും गोपदारकाणाम् ഗോപന്മാർക്കും दारिकाणाम् च ।ഗോപസ്ത്രീകൾക്കും. महाराजस्य विराटस्य മഹാരാജാവ് വിരാടന് वर्षवर्द्धनगोप्रदाननिमित्तम् വർഷവർദ്ധനത്തിൽ ഗോപ്രദാനത്തിനായി अस्याम् ഈ नगरोपवनवीथ्यामागन्तुम् നഗരസമീപത്തെ തെരുവിൽ गोधनम्। പശുക്കളും. तावतिम् वेलाम् ആ അവസരത്തിൽ नृत्यन्ति നൃത്തംചെയ്യുന്നവരും गायन्ति പാടുന്നവരും भवामः।ആകാം.

सर्वे-यन्मातुल आज्ञापयति। അമ്മാവൻ പറയുന്നപോലെ

वृद्धगोपालकः-हीहि सुष्टु नर्तितम्,ഹി ഹി നന്നായാടി सुष्टु गीतम् നന്നായി പാടി । यावत् अहमपि नृत्यामि। എന്നാൽ ഞാനും ആടാം

सर्वे-हा हा मातुल!ഹാ ഹാ അമ്മാവാ अतिमहान् रेणुरुत्पतितः വലിയ പൊടി പൊന്തുന്നു. (കൗരവരുടെ ആക്രമണമാണ് സൂചന)

वृद्धगोपालकः-न खलु रेणुरेव।शङ्घदुन्दुभिघोष उत्पतित।പൊടി മാത്രമല്ല ശംഖിന്റെയും പെരുമ്പറയുടെ യും ശബ്ദം. പൊന്തുന്നല്ലോ!

सर्वे-हा हा मातुल। അയ്യോ അമ്മാവാ दिवाचन्द्रप्रभापाण्डुरजोवगुष्ठितमण्डलः പകൽ ചന്ദ്ര പ്രഭപൊലെ വെളുത്തപൊടിപുരണ്ട് മറക്കപ്പെട്ട सूर्योस्ति സൂര്യനുണ്ടോ न चास्तिഇല്ലയോ എന്നപോലെ च।

(അവഗുണ്ഠിതം=മറക്കപ്പെട്ടത്. സൂര്യൻ മറക്കപ്പെട്ടതുകാരണം ചന്ദ്രനെപ്പോലെആയി എന്നർത്ഥം)
गोमित्रकः-हा हा मातुल! അയ്യോ അമ്മാവാ एते ഇതാ केऽपि ആരോ मनुष्याः മനുഷ്യർ दधिपिण्ड पाण्डरैः തൈരുപോലെ വെളുത്ത छत्रैः കൊടികളോടുകൂടിയ धोटकशाकटिकाम् കുതിരവണ്ടിയിൽ आरुह्य കയറി सर्वे धोषम् എല്ലാ ഇടയവീടുകളെയും विद्रवन्ति ദോഹിക്കുന്നു चोराः കള്ളന്മാർ. ।

वृद्धगोपालकः -ही ही शरसम्पाताः അമ്പ് വീഴ്ച उत्थिताः ഉണ്ടായിരിക്കുന്നു। दारकाः മക്കളേ! दारिकाः പെൺകുട്ടികളെ!शीघ्रम् വേഗം पत्तणम् प्रविशत। പട്ടണത്തിലേക്ക് പ്രവേശിക്കൂ

सर्वे -यन्मातुल आज्ञापयति। അമ്മാവൻ പറയുന്നപോലെ

वृद्धगोपालकः -हा हा तिष्ठत। तिष्ठत।നിൽക്കൂ നിൽക്കൂ प्रहरत प्रहरत।അടിക്കൂ അടിക്കൂ गृह्णीत गृह्णीत। എടുക്കൂ എടുക്കൂ इमम् वृत्तान्तम् ഇക്കാര്യം महाराजस्य विराटस्य മഹാരാജാവ് വിരാടനോട് निवेदयिष्यामः അറിയിക്കാം।

(निष्क्रान्ताः) പോകുന്നു

प्रवेशकः പ്രവേശകം

(ततः प्रविशति भटः) ഭടൻ പ്രവേശിക്കുന്നു

भटः-भोः भोः എടോ എടോ निवेद्यताम् निवेद्यताम् അറിയിക്കൂ അറിയിക്കൂ महाराजाय विराटेश्वराय।മഹാരാജാവ് വിരാടനോട് एताः हि ഇവർ दस्युकर्मप्रच्छन्नविक्रमैः കൊള്ളക്കാരുടെ വേഷത്തിൽ धार्तराष्ट्रैः ധാർത്തരാഷ്ട്രന്മാർ (കൗരവർ) हर्यन्ते गावः പശുക്കളെ അപഹരിക്കുന്നു इति ।എന്ന് तत्र हि। ഇവിടെയാകട്ടെ
द्रुतैः च वत्सैः व्यथितैः च गोगणैः निरीक्षणत्रस्तमुखैः च गोवृषैः।
कृतार्तनादाकुलितम् समन्ततो गवाम् कुलम् शोच्यमिहाकुलाकुलम्॥ इति।
അന്വയം -द्रुतैः च वत्सैःപശുക്കുട്ടികളോടൊത്ത് ഓടുന്നവരും व्यथितैः മുറിവേറ്റവരും च ആയ गोगणैः പശുക്കൂട്ടത്താൽ निरीक्षणत्रस्तमुखैः പേടിച്ച മുഖമുള്ളവയുമായ कृतार्तनादाकुलितम् അലറിക്കരയുന്ന ആകുലരായ च गोवृषैःകാളകളാലും പശുക്കളാലും गवाम् कुलम् പശുക്കളുടെ കൂട്ടം समन्ततो ചുറ്റും शोच्यमिहाकुलाकुलम्॥ ശൊച്യവും ആകുലതയുള്ളതുമാണ് इति।എന്ന് (അറിയിക്കൂ)

(नेपथ्ये ) അണിയറയിൽ

किम् धार्तराष्ट्रैः इति എന്ത് ധാർത്തരാഷ്ട്രന്മാർ എന്നോ

भटः- आर्य! अथ किम् ആര്യ! അല്ലാതെയോ

प्रविश्य

കാഞ്ചുകീയൻ പ്രവേശിച്ച് काञ्चुकीयः - सदृशमेतत् भ्रातृजनेष्वपि द्रोहिणाम्। സഹോദരന്മാരെ കൂടി ദ്രോഹിക്കുന്നവർക്ക് ചേർന്നതു തന്നെ एते हि ഇവരാകട്ടെ
सज्जैः चापैः बद्धगोधाङ्गुलित्रा वर्मच्छन्नाः कल्पितस्यन्दनस्थाः ।
वीर्योत्सिक्ताः युद्धसज्जाः कृतास्त्राः राज्ञः वैरम् गोषु निर्यातयन्ति॥
അന്വയം सज्जैः चापैः അമ്പുകൾ തയ്യാറാക്കിയവരും बद्धगोधाङ्गुलित्रा വിരൽ രക്ഷ അണിഞ്ഞവരും वर्मच्छन्नाः പടച്ചട്ട അണിഞ്ഞവരും कल्पितस्यन्दनस्थाः । രഥത്തിലേറിയവരും वीर्योत्सिक्ताः വീര്യമേറിയവരും युद्धसज्जाः യുദ്ധസജ്ജരും कृतास्त्राः അമ്പുകളേന്തിയവരുമായ ഇവർ राज्ञः वैरम् രാജാവിനോടുള്ള ദേഷ്യം गोषु പശുക്കളിൽ निर्यातयन्ति॥ തീർക്കുകയാണ്
जयसेन!ജയസേന! जन्मनक्षत्रक्रियाव्यापृतस्य ജന്മനക്ഷത്രപൂജകളിൽ വ്യാപൃതനായ महाराजस्य तावत् രാജാവാകട്ടെ अकालनिवेदनम् അസമയത്ത് അറിയിച്ചാൽ मन्युमुत्पादयति।ദേഷ്യപ്പെട്ടേക്കാം तस्मात् पुन्याहावसाने അതുകൊണ്ട് പുണ്യാഹാവസാനത്തിൽ निवेययिष्ये। ഞാനറിയിക്കാം

भटः- अतिपाति कार्यमिदम्।ഇക്കാര്യം അത്യാവശ്യമാണ് शीघ्रम् निवेद्यताम्।വേഗം അറിയിക്കൂ

काञ्चुकीयः - इदम् निवेद्यते ശരി അറിയിക്കാം

(ततः प्रविशति राजा) അനന്തരം രാജാവ് പ്രവേശിക്കുന്നു

राजा- मा तावत् व्यथितविकीर्ण बालवत्सा गावो मे रथरवशङ्कया ह्रीयन्ते।
पीनाम्सः चलवलयः स चन्दनार्द्रो निर्लज्जो मम च करः कराणि भुङ्ते॥

अव्वयम्- मा तावत् കഷ്ടം व्यथितविकीर्ण പേടിച്ച പലവഴിയോടിയ बालवत्सा मे गावो കുഞ്ഞു പൈക്കിടാങ്ങളോടുകൂടിയ എന്റെ പശുക്കൾ रथरवशङ्कया ह्रीयन्ते। രഥശബ്ദം കേട്ട് പേടിക്കുന്നു.पीनाम्सः തടിച്ച ചുമലും स चन्दनार्द्रो ചന്ദനംകൊണ്ട്च നനഞ്ഞ लवलयः निर्लज्जो ലജ്ജയില്ലാത്ത मम च करः എന്റെ ഈ കൈകൾ कराणि भुङ्ते॥ നികുതികൾ അനുഭവിക്കുന്നു (ആത്മപുച്ഛമാണ് ഭാവം)

जयसेन! जयसेन! ജയസേന! ജയസേന!

(प्रविश्य) പ്രവേശിച്ച്

भटः-जयतु जयतु महारजः മഹാരാജാവ് വിജയിച്ചാലും

राजा-अलम् महाराजशब्देन മഹാരാജശബ്ദം അരുത് अवधूतम् मे क्षत्रियत्वम्।എന്റെ ക്ഷത്രിയത്വമെല്ലാം നഷ്ടപ്പെട്ടു. उच्यताम् रणायस्तरः । തോറ്റോടിയവൻ എന്ന് പറയൂ

भटः-महाराज,മഹാരാജൻ न विस्तरार्हाणि विप्रियाणि। അനിഷ്ടങ്ങൾ വിസ്തരിക്കാതെ एष समासः ഞാൻ ചുരുക്കി പറയാം.
एकवर्णेषु गात्रेषु गवाम् स्यन्दनरेणुना। कशापातेषु दृश्यन्ते नाना वर्णविभक्तयः॥
അന്വയം गवाम् പശുക്കളുടെ स्यन्दनरेणुना രഥധൂളികൊണ്ട് एकवर्णेषु गात्रेषु ഒരു വർണ്ണമായ ശരീരങ്ങളിൽ कशापातेषु ചാട്ടയുടെ പാടുകളിൽनाना वर्णविभक्तयः പലവർണ്ണത്തിലുള്ള പാടുകൾ दृश्यन्ते കാണുന്നു. ॥
പലതരത്തിലുള്ള പാടുകൾ എന്നതിനാൽ ആൾക്കാരുടെ ബാഹുല്യവും അവർ ചാട്ടകൊണ്ട് അടിച്ച പശുക്കളെ ദ്രോഹിച്ചു എന്നും സൂചന
राजा- तेन हि അതിനാൽ

धनुरुपनय शीघ्रम् कल्प्यताम् स्यन्दनो मे ममगतिमनुयातुच्छन्दतो यस्य भक्तिः।
रणशिरसि गवार्थे नास्ति मोषः प्रयत्नो निधनमपि यशस्यात् मोक्षयित्वा तु धर्मः॥
अन्वयः- धनुः शीघ्रम् उपनय വേഗം വില്ലു കൊണ്ടുവരൂ। मे स्यन्दनः कल्प्यताम्।എന്റെ രഥം സജ്ജമാക്കൂ ममगतिमनुयातुः छन्दतो यस्य भक्तिः സമൂഹത്തോടു ഭക്തിയുള്ളവൻ എന്നെ അനുഗമിക്കട്ടെ.रणशिरसि യുദ്ധഭൂമിയിൽ गवार्थे प्रयत्नःപശുവിനുവേണ്ടി യത്നം मोषः नास्ति। വ്യർത്ഥം ആവില്ല. निधनमपि यशस्यात्।മരിച്ചാലും പ്രശസ്തി കിട്ടും मोक्षयित्वा तु धर्मः॥മോചിപ്പിക്കുന്നത് ധർമ്മവും

भटः यदाज्ञापयति महाराज। മഹാരാജാവ് കല്പിക്കും പോലെ ( निष्क्रान्तः ) (പോകുന്നു)

राजा- भोः!ഓഹ്! किन्नुखलु दुर्योधनस्य ममान्तरेण वैरम्।ദുര്യോധനനു എന്നോട് വൈരം (ശത്രുത) എന്താണാവോ? आ ഓ! यज्ञमनुभवितुम् യജ്ഞത്തിൽ പങ്കെടുക്കാൻ अनागत इति।വന്നില്ല എന്നതാണോ? कथमनुभवामि।എങ്ങനെ പോകാനാ.. कीचकानाम् विनाशेन കീചകന്മാരുടെ നാശത്താൽ वयम् उन्नीतसन्तापाः सम्वृत्ताः।നമ്മൾ ദുഖിതരായി अथवा അഥവാ परोक्षमपि പരോക്ഷമായി पाण्डवानाम् പാണ്ഡവരോട് स्निग्धः इतिസ്നെഹമുണ്ടേന്നാണോ?। सर्वधा योद्धव्यम्।എല്ലാതരത്തിലും യുദ്ധം ചെയ്യണം हस्तिनपुरनिवासात् ഹസ്തിനപുരവാസം കൊണ്ട് शीलज्ञःदुर्योधनस्य।ദുര്യോധനന്റെ ശീലങ്ങൾ അറിയാം. अथवा അല്ലെങ്കിൽ

कामम् दुर्योधनस्यैष न दोषमभिधास्यति। अर्थित्वादपरिश्रान्तः पृच्छत्येव हि कार्यवान्॥
अन्वयम्:- दुर्योधनस्य ദുര്യോധനൻ एष दोषम् കുറ്റമെന്തെന്ന് कामम् न अभिधास्यति ചിലപ്പോൾ പറയില്ലായിരിക്കും। कार्यवान् ആവശ്യക്കാരൻ अर्थित्वात् ഭിക്ഷക്കാരനാകയാൽ अपरिश्रान्तः നിരന്തരം पृच्छति एव हि॥ ചോദിക്കുകതന്നെ വേണം

कोऽत्र।ആരവിടെ

(प्रविश्य)

भटः- जयतु महाराजः।മഹാരാജാവ് വിജയിച്ചാലും

राजा-भगवान् तावदाहूयताम्। ഭഗവാനെ വിളിക്കൂ

भटः- यदाज्ञापयति महाराजः।മഹാരാജാവ് ആജ്ഞാപിച്ചപോലെ (निष्क्रान्तः)

(ततः प्रविशति भगवान्) ഭഗവാൻ (വേഷപ്രച്ഛന്നനായ യുധിഷ്ഠിരൻ ബ്രാഹ്മണവേഷത്തിൽ) പ്രവേശിക്കുന്നു

भगवान्- (सर्वतो विलोक्य) ।ചുറ്റും നോക്കി, भोः किन्नुखलु इदम्।എന്താണിത്

गजेन्द्राः कल्प्यन्ते तुरगपतयो वर्मरचिता रथा सानूकर्षाः कृतपरिकरा घोषपुरुषाः ॥
समुद्योगम् दृष्ट्वा भयमननुपूर्वम् स्पृशति माम् न खल्वात्मन्यस्तम् कृतमतिरहम् ते तु चपलम्॥

अन्वयम्:- गजेन्द्राः कल्प्यन्ते।ആനകൾ തയ്യാറാക്കപ്പെടുന്നു तुरगपतयो वर्मरचिता।നല്ല കുതിരകളെ പടച്ചട്ട അണിയിക്കുന്നു रथा सानूकर्षाः।രഥങ്ങൾ തയ്യാറാക്കുന്നു कृतपरिकरा घोषपुरुषाः ॥ പോരാളികളും ആയുധമെടുത്തിരിക്കുന്നു. समुद्योगम् ഈ തയ്യാറെടുപ്പ് കണ്ടിട്ട് दृष्ट्वा കണ്ടിട്ട് अननुपूर्वम् മുമ്പില്ലാത്ത ഒരു भयम् ഭയം माम् स्पृशति।എന്നെ ബാധിക്കുന്നു. न खल्वात्मन्यस्तम् कृतमतिरहम्।രഹസ്യത്തിലുള്ള തന്നെക്കുറിച്ചല്ല. ते तु चपलाः॥ അവർ (അനുജർ പാണ്ഡവർ) ചപലന്മാരാണ്

യുദ്ധം കണ്ടാൽ അവർ എടുത്തുചാടും എന്നും അതോടെ രഹസ്യവാസം പുറത്താകപ്പെടും എന്നും വ്യംഗ്യം (उपगम्य) അടുത്തുവന്ന് जयतु भवान् जयतु।ജയിച്ചാലും ഭവാൻ വിജയിച്ചാലും

राजा-विराटो भगवन्। अभिवादये। ഭഗവൻ വിരാടൻ അഭിവാദ്യം ചെയ്യുന്നു

भगवन्- स्वस्ति।മംഗളം

राजा- अनुगृहीतोऽस्मि ।അനുഗ്രഹിക്കപ്പെട്ടു भगवन् एतदासनम् । ഇതാ ഇരിപ്പിടം आस्यताम्।ഇരിക്കൂ

भगवन्-बाढम् ശരി (उपविश्य) ഇരുന്നു भो राजन्।ഓ രാജൻ

उद्योगः प्रस्तुतः कस्माच्छीर्न सन्तोषमिच्छति ।पीडयिष्यति सोत्सेकान् पीडितान् मोक्षयिष्यति।
अन्वयः -उद्योगः യുദ്ധം कस्मात् എന്തിനാണ്ണ്प्रस्तुतः ആരംഭിച്ചത്। श्रीः न सन्तोषमिच्छति ഐശ്വര്യവും സന്തോഷവും ആഗ്രഹിച്ചാണോ? । सोत्सेकान् पीडयिष्यति।അഹങ്കാരികളെ അടിച്ചമർത്താനോ? पीडितान् मोक्षयिष्यति। പീഡിപ്പിക്കപ്പെട്ടവരെ മൊചിപ്പിക്കാനൊ?

राजा- भगवान्!ഭഗവൻ! गोग्रहणात् പശുക്കളെ തട്ടിയെടുക്കലാൽ अवमानितोऽस्मि। ഞാൻ അവമാനിതനാണ്

भगवान्- केन कारणेन। എന്തുകൊണ്ട്

राजा -धार्तराष्ट्रैः। ധൃതരാഷ്ട്രപുത്രന്മാരാൽ

भगवान्-धार्तराष्ट्रैरिति।ധാർത്തരാഷ്ട്രന്മാരെന്നൊ (आत्मगतम्) कष्टम्।കഷ്ടം

एकोदकत्त्वम् खलु नाम लोके मनस्विनाम् कम्पयते मनाम्सि। वैरप्रियैस्तैर्हि कृतेऽपरधे यत्सत्यमस्माभिरिवापराद्धम्॥
अन्वयः एकोदकत्त्वम् സാഹോദര്യം लोके ലോകത്ത് मनस्विनाम् സജ്ജനങ്ങളുടെ मनाम्सि മനസ്സുകളെ कम्पयते ചിലപ്പോൾ വിറപ്പിക്കുന്നു. खलु नाम। यत्त् वैरप्रियैः तैः എന്തെന്നാൽ കലഹപ്രിയരായ അവരാൾ (കൗരവരാൽ) अपरधे कृते തെറ്റുചെയ്യുമ്പോൾ अस्माभिः हि നമ്മൾ തന്നെയാണ് अपराद्धम् इव തെറ്റുചെയ്തത് എന്നപോലെ सत्यम्॥സത്യം

राजा-भगवन्!ഭഗവൻ! किमिदानिम् विचार्यते।എന്താണ് വിചാരിക്കുന്നത്

भगवान्- न खलु किञ्चित्। ഒന്നുമില്ല तेषामुत्सुकः। അക്കാര്യത്തിൽ ദുഖിതനാണ്

राजा- अद्यप्रभृति ഇന്നുമുതൽ निभृता ശാന്തശീലർ भविष्यन्ति।ആയിരിക്കും. (ഇന്ന് എല്ലാം അവസാനിക്കും എന്നർത്ഥം) यदि शक्तोऽपि ശക്തനാണെങ്കിലും युधिष्ठिरो मर्षयति യുധിഷ്ഠിരൻ ക്ഷമിക്കും , अहम् न मर्षयामि।ഞാൻ പൊറുക്കില്ല

भगवान्- एवमेतत् (आत्मगतम्) ।അങ്ങനെയോ (ആത്മഗതം)
अथेदानीम् पर्णशय्या च भूमौ, राज्यभ्रम्शो द्रौपदीधर्षणम् च । वेषान्यत्वम् सम्श्रितानाम् निवासः सर्वम् श्लाघ्यम् यत् क्षमा ज्ञायते मे॥
अन्वयः अथेदानीम् ഇപ്പോൾ पर्णशय्या च भूमौ,ഭൂമിയിൽ പുല്ലിൽ കിടന്നതും राज्यभ्रम्शो രാജ്യനഷ്ടവും द्रौपदीधर्षणम् ദ്രൗപദിയെ അവമാനിച്ചതും च वेषान्यत्वम् വേഷം മാറിയതും सम्श्रितानाम् निवासः ആശ്രിതരെപ്പോലെയുഌഅ ജീവിതവും सर्वम् श्लाघ्यम् എല്ലാം പ്രശംസനീയമായി यत् मे क्षमा എന്തെന്നാലെന്റെ ക്ഷമ ज्ञायते॥പ്രശംസിക്കപ്പെടുന്നു.

(प्रविश्य) भटः - ഭടൻ പ്രവേശിച്ച जयतु महाराजः। മഹാരാജാവ് വിജയിച്ചാലും.

राजा- अथ किम् चेष्टते दुर्योधनः। ദുര്യോധനൻ ഇനി എന്താ ചെയ്തത്

भटः -न खलु दुर्योधन एव,ദുര്യോധനൻ മാത്രമല്ല पृथिव्याम् राजानः सर्वे ഭൂമിയിലെ എല്ലാ രാജാക്കന്മാരും प्राप्ताः।എത്തിയിട്ടുണ്ട്.
द्रोणश्च भीष्मश्च जयद्रथश्च शल्योऽङराजः शकुनिः कृपश्च। तेषाम् रथोत्कम्पचलत्पताकैर्भग्नाः ध्वजैरेव वयम् न बाणैः ॥
अन्वयः- द्रोणश्च ദ്രോണർ भीष्मश्च ഭീഷ്മരും जयद्रथश्च ജയദ്രഥനും शल्यः ശല്യരും अङ्गराजः അങ്ഗരാജൻ കർണനും शकुनिः ശകുനിയും कृपश्च കൃപരും । तेषाम् അവരുടെ रथोत्कम्पचलत्पताकैः രഥത്തിന്റെ ആട്ടം മൂലം ഇളകുന്ന പതാകളുള്ള ध्वजैः കൊടികൊണ്ട്एव,തന്നെ वयम् भग्नाःനമ്മൾ തകർന്നു न बाणैः॥അമ്പുകളാലല്ല

ഇവരുടെ ഒക്കെ രഥത്ത്ന്റെ കൊടി കണ്ടതോടെ തന്നെ നമ്മൾ ഭയത്താൽ തകർന്നു കഴിഞ്ഞു എന്നർത്ഥം. राजा- (उत्थाय कृताञ्जलिः) എണീറ്റ് കൂപ്പുകയ്യോടെ कथम्. എന്ത് तत्र भवान् गाङ्गेयोऽपि प्राप्तः പൂജനീയനായ ഗാംഗേയനും വന്നിട്ടുണ്ടെന്നോ ।

भगवान्- (आत्मगतम्) ആത്മഗതം) साधु।ഓ घर्षितेनापि न ഉരസലിലും समतिक्रान्तः समुदाचारः സാമൂഹ്യാചാരങ്ങൾ പാലിക്കപ്പെട്ടു.

किमर्थम् खलु सम्प्राप्तः कुरूनाम् गुरुसत्तमः । शन्के तीर्णम् प्रतिज्ञेति स्मारणम् क्रियते मम॥

अन्वयः कुरूनाम् गुरुसत्तमः കുരുക്കളിൽ ശ്രേഷ്ഠനായവൻ किमर्थम् सम्प्राप्तः खलु എന്തിനാണാവോ വന്നിരിക്കുന്നത് । तीर्णम् प्रतिज्ञा इति പ്രതിജ്ഞാസമയം തീർന്നു എന്ന് मम स्मारणम् क्रियते ഓർമ്മിപ്പിക്കാനാണ്. शन्के॥ എന്ന് എനിക്കുതോന്നുന്നു.

राजा- कोऽत्र

ആരവിടെ भटः (प्रविश्य) जयतु महाराजः മഹാരാജാവ് വിജയിച്ചാലും

राजा- सूतस्तावदाहूयताम् സൂതനെ വിളിക്കൂ

भटः -यदाज्ञापयति महाराजः മഹാരാജാവ് ആജ്ഞാപിച്ചപോലെ (निष्क्रान्तः) പോകുന്നു

सूतः (प्रविश्य) जयत्वायुष्मान्। (പ്രവേശിച്ച്) ആയുഷ്മാൻ വിജയിച്ചാലും
राजा- रथमानय शीघ्रम् मे श्लाख्य प्राप्तो रणातिथिः। तोषयिष्ये शरैर्भीष्मम् जेष्यामीत्यमनोरथः॥
अन्वयः - शीघ्रम् मे रथम् आनय।വേഗം എന്റെ രഥം കൊണ്ടുവരൂ श्लाख्य പ്രശസ്തനായ रणातिथिः യുദ്ധാതിഥി प्राप्तो।എത്തിയിരിക്കുന്നു शरैः भीष्मम् तोषयिष्ये। എന്റെ അമ്പുകൾ കൊണ്ട് ഞാൻ ഭീഷ്മരെ സന്തോഷിപ്പിക്കും जेष्यामि इति अमनोरथः॥ ജയിക്കാം എന്ന മോഹമൊന്നുമില്ല

सूतः यदाज्ञापयत्यायुष्मान्! അങ്ങ ആജ്ഞാപിച്ച പോലെ आयुष्मन्! ആയുഷ്മൻ!

रिपूनाम् ശത്രുക്കളുടെ सैन्यभेदेषु സൈന്യ വൈവിധ്യത്തിനിടയിൽ यस्ते परिचितो रथः । യാതൊരു പരിചിതമായ രഥമുണ്ടോ रथचर्याम् बहिष्कर्तुम् തന്റെ യുദ്ധമികവ് കാണിക്കാൻ तमास्थाय അതിൽ കയറി उत्तरो गतः ഉത്തരൻ പോയി ॥

राजा- कथम् निर्यातो कुमारः എന്ത് കുമാരൻ പോയി എന്നോ

भगवान्- भो राजन्!അല്ലയോ രാജാവെ सम्वार्यताम् सम्वार्यताम् कुमारः കുമാരനെ തടയൂ

अगणितगुणदोषो युद्धतीक्ष्णश्च बाल्यान्नच दहति न कश्चित सन्निकृष्टो रणाग्निः ।अथच परिहरन्ते धार्तराष्ट्रा न किञ्चिन्न खलु परिभयात्ते युद्धदोषान् ब्रवीमि॥
अन्वयः -सन्निकृष्टो സമീപത്തെത്തിയ रणाग्निः യുദ്ധമാകുന്ന ഈ അഗ്നി अगणितगुणदोषो അനേകം ഗുണദോഷങ്ങളോടു കൂടിയതും युद्धतीक्ष्णश्च യുദ്ധതീക്ഷ്ണവും बाल्यात् न च न दहति कश्चित തുടക്കം മുതൽ ഒന്നും നേടാത്തതും ആകുന്നു. अथच ഇനി धार्तराष्ट्रा ധാർത്തരാഷ്ട്രന്മാർ न किञ्चित् ഒന്നും (ഇതുകൊണ്ട്) परिहरन्ते। പരിഹരിക്കില്ല. न खलु परिभयात् പേടികൊണ്ടല്ല ते അങ്ങയോട് युद्धदोषान् ब्रवीमि॥ യുദ്ധദോഷങ്ങൾ പറയുന്നത്.

राजा- तेन हि അതുകൊണ്ട് തന്നെ शीघ्रमन्यो വേഗം വേറൊരു रथः कल्प्यताम्।രഥം തയ്യാറാക്കൂ

सूतः -यदाज्ञापयत्यायुष्मान्। അങ്ങ ആജ്ഞാപിക്കുന്നപോലെ

राजा- अथवा एहि तावत् അല്ലെങ്കിൽ നിൽക്കൂ

सूतः- आयुष्मन् । अयमस्मि।ആയുഷ്മൻ! ഞാനിവിടുണ്ട്

राजा- त्वमिदानीम् कुमारस्य किम् न वाहितवान् रथम्। अनुज्ञातोऽसि कि तेन न राज्ञाम् सारथिर्भवान्॥
अन्वयः इदानीम् ഇപ്പോൾ त्वम् നീ कुमारस्य ഉത്തരകുമാരന്റെ रथम् किम् ർഥം न वाहितवान् എന്തുകൊണ്ട് ഓടിച്ചില്ല । राज्ञाम् सारथिः भवान् നീ രാജാവിന്റെ സാരഥിയാണെന്ന് तेन അദ്ദേഹത്തോട് अनुज्ञातः कि न असि ॥പറഞ്ഞില്ലെ

सूतः-प्रसीदत्वायुष्मान्। അങ്ങ് പ്രസാദിച്ചാലും रथम् सम्कल्पयित्वा तु രഥം തയ്യാറാക്കിയാകട്ടെ सूतसमुदाचारेण സൂതരീതിയിൽ उपस्थितः खलु अहम्।കൊണ്ടുവന്നവനാണ് ഞാൻ कुमारेण, കുമാരനാൽ

किन्नु तत् परिहासार्थम् പരിഹാസം കൊണ്ടാണോ किन्नु तत्रास्तिके മറ്റെന്തെങ്കിലും ആണോ അറിയില്ല मामतिक्रम्य सारथ्ये എന്നെ അതിക്രമിച്ച സാരഥ്യത്തിൽ विनियुक्ता बृहन्नळा॥ ബൃഹന്നളയെ നിയോഗിച്ചു.(ബൃഹന്നള അർജ്ജുനന്റെ വേഷപ്രച്ഛന്ന രൂപം ആകുന്നു.)

राजा- कथम् बृहन्नलेति। എന്ത് ബൃഹന്നള എന്നോ

भगवान्- अलमलम् सम्भ्रमेण। പരിഭ്രമിക്കേണ്ട

यदि स्वचक्रोत्थितरेणुदुर्दिनम् സ്വന്തം ചക്രത്തിൽനിന്നും ഉയരുന്ന പൊടികളെക്കൊണ്ട് रथम् समास्थाय രഥത്തിൽ കയറി गता बृहन्नळा।ബൃഹന്നള പോയിട്ടുണ്ടെങ്കിൽ क्षणात् വേഗത്തിൽ नेमिरवात् രഥചക്രത്തിന്റെ ശബ്ദംകൊണ്ട് परान् निवारयन् മറ്റുള്ളവരെ ഇല്ലാതാക്കി विनापि बाणान् അമ്പുകൾ കൂടാതെ रथ एव രഥം കൊണ്ടുതന്നെ जेष्यति॥ജയിക്കും

राजा-तेन हि അതുകൊണ്ട് തന്നെ शीघ्रमन्यः വേഗം വേറൊരു रथः कल्प्यताम्।രഥം തയ്യാറാക്കൂ

सूतः यदाज्ञपयत्यायुष्मान्। അങ്ങ ആജ്ഞാപിക്കുന്നപോലെ (निष्क्रान्तः) പോകുന്നു

भटः (प्रविश्य) भग्न खलु कुमारस्य रथः । കുമാരന്റെ രഥം തകർന്നു

राजा- कथम् भग्नो नाम। എന്ത് തകർന്നു എന്നോ

भगवान्- कथमिदानीम् भग्नो नाम।എന്ത് ഇപ്പോൾ തകർന്നു എന്നോ

भटः -श्रोतुमर्हति महाराजः രാജാവ് കേട്ടാലും

बहुभिः समराभिज्ञैः अच्छिन्नश्वपथः परैः भग्नो गहनलोभेन श्मशानाभिमुखो रथः ॥
समराभिज्ञैः യുദ്ധതന്ത്രം അറിയുന്ന अच्छिन्नश्वपथः വഴിമാറാത്തവരായ बहुभिः परैःകുറേ ശത്രുക്കളാൽ गहनलोभेन കാട്ടിലെവഴിയാൽ श्मशानाभिमुखो ശ്മശാനാഭിമുഖമായി रथः भग्नो ॥രഥം തകർന്നു.

भगवान्- (आत्मगतम्)ആത്മഗതം) आ ഓഹ് तत्र खलु गाण्डीवम्।ഗാണ്ഡീവം അവിടെയാണ് (प्रकाशम्) (പ്രകാശം) भो राजन्! അല്ലയോ രാജാവെ

निमित्तम् किञ्चिदुत्पन्नम् श्मशानाभिमुखो रथे ।धार्तराष्ट्रा स्थिताः यत्र श्मशानम् तत् भविष्यति॥
അന്വയഃ - श्मशानाभिमुखो रथे ശ്മശാനത്തിനു നേരെ പൊകാൻ രഥത്തിനു किञ्चित् निमित्तम् എന്തെങ്കിലും കാരണം उत्पन्नम् ഉണ്ടായിട്ടുണ്ട്धार्तराष्ट्रा यत्र स्थिताः ധാർത്തരാഷ്ട്രർ എവിടെ നിൽക്കുന്നുവോ तत् श्मशानम् അത് ശ്മശാനം भविष्यति॥ആകും

राजा- भगवन्!ഭഗവൻ अकाले അസമയത്ത് स्वस्थवाक्यम् സമാധാനിപ്പിക്കുന്നത് मन्युरुत्पादयति। ദേഷ്യം ഉണ്ടാക്കുന്നു

भगवान्- अलम् मन्युना।ദേഷ്യം അരുത് कदाचिदनृतम् नोक्तपूर्वम्। നുണ ഞാൻ പറയാറില്ല

राजा- अस्त्येतत्।ശരി गच्छ പോകൂ भूयो वृत्तान्तः കൂടുതൽ വിവരങ്ങൾ ज्ञायताम् ।അറിയൂ

भटः - यदाज्ञापयति महाराजः രാജാവ് ആജ്ഞാപിച്ചപോലെ (निष्क्रान्तः)പോകുന്നു.

राजा- कोनुखल्वेष सहसा कम्पयन्निव मेदिनीम् ।नदीस्रोत इवाविद्ध क्षणात् सम्वर्तते ध्वनिः॥
अन्वयः- सहसा मेदिनीम् പെട്ടെന്ന് ഭൂമിയെ कम्पयन् इव വിറപ്പിച്ചുകൊൺറ്റ് एष कः नु खलु ഇവനാരു नदीस्रोत നദിയുടെ ആരംഭം इव आविद्ध പോലെ തുടങ്ങി क्षणात् सम्वर्तते പെട്ടെന്ന് വലുതാകുന്നു ध्वनिः॥ശബ്ദം

ज्ञायताम् शब्दः
ശബ്ദം എന്തെന്ന് അറിയൂ भटः- (प्रविश्य) പ്രവേസിച്ച്जयतु महाराजः।മഹാരാജാവ് വിജയിച്ചാലും श्मशानात् ശ്മശാനത്തിൽ നിന്ന് मुहूर्तविश्रान्तेनകുറച്ച് വിശ്രമിച്ച तुरगेण കുതിരയും कुमारेण तु,കുമാരനും
भगवान्- एषमाम् ആഎന്നെ अनृतवादिनम् നുണപറയുന്നവനാക്കരുത് न कुर्यात्।

राजा- किम् कृतम् कुमारेण। കുമാരൻ എന്ത് ചെയ്തു

भटः- कृता नीला नागाः शरशतनिपातेन कपिला हयो वा योधो वा न वहति नकिञ्चित् शरशतम्।
शरैः स्तम्भीभूता शरपरिकराः स्यन्दनवराः शरैः च्छन्ना मार्गाः स्रवति धनुरुग्राम् शरनदीम्॥
अन्वयः नीला नागाः शरशतनिपातेन कपिला कृता।കറുത്ത ആനകളെ നൂറുകണക്കിണു അമ്പുകളാൽ ചുവപ്പാക്കി. हयो वा കുതിരയും योधो वा യോദ്ധാക്കളും न वहति नकिञ्चित् शरशतम् അമ്പുകൊള്ളാത്തവരില്ല। शरपरिकराः स्यन्दनवराः അമ്പുകളുടെ ഇരിപ്പിടമായ രഥം शरैः स्तम्भीभूता। അമ്പുകളാൽ സ്തംഭിപ്പിച്ചു. शरैः च्छन्ना मार्गाः।വഴി അമ്പുകളാൽ മറക്കപ്പെട്ടു. धनुरुग्राम् शरनदीम् स्रवति॥ ഈ ഉഗ്രമായ വില്ല് ശരനദിയെ ഒഴുക്കുന്നു.

भगवान्-(आत्मगतम्) ആത്മഗതം -एतदक्षयतूणित्वम् येन् शक्रस्य खाण्डवे। यावत्य पतिता धारा तावन्तः प्रेषिताः शराः ॥

अन्वयः शक्रस्यഇന്ദ്രന്റെ एतदक्षयतूणित्वम्ഈ ക്ഷയിക്കാത്ത ആവനാഴി येन खाण्डवे ഖാണ്ഡവത്തിൽ यावत्य पतिता धाराഎത്ര മഴപെയ്യുന്നുവോ तावन्तःഅതുപോലെ प्रोषिता शराःഅമ്പുകളയച്ചു.॥

राजा- अथ परिष्विदानीम् को वृत्तान्तः ।ഇനിയും അറിയ്യ് എന്താണ് വിവരമെന്ന്

भटः- अप्रत्यक्षम् हि तत्र मे।അവിടെ ഞാൻ കണ്ടിട്ടില്ല प्रकृति पुरुषा कथयन्ति॥ പ്രാദേശികജനങ്ങൾ പറയുന്നു,

धनुर्धोषम् द्रोणस्तदिदमिति बुद्धवा प्रतिगतो ध्वजे बाणम् दृष्ट्वा कृतमिति न भीष्मः प्रहरति।
शरैः भग्नः कर्णः किमिदमिति चान्ये नृपतयो भयेऽप्येको बाल्यात् नभयमभिमन्युः गणयति॥
अन्वयः-द्रोणः धनुर्धोषम् ദ്രോണർ ധനുസ്സിന്റെ ശബ്ദം तदिदमिति അതിതുതന്നെ बुद्धवा എന്ന മനസ്സിലാക്കി प्रतिगतो।പിൻ വാങ്ങി. ध्वजे बाणम् തന്റെ കൊടിക്കൂറയിൽ ബാണം दृष्ट्वा കണ്ടിട്ട് कृतमिति കൃതാർത്ഥതയോടെ न भीष्मः प्रहरति। ഭീഷ്മർ പ്രഹരിക്കുന്നില്ല.

कर्णः शरैःകർണ്ണൻ ശരങ്ങളാൽ भग्नः किमिदमिति।തകർന്ന് ഇതെന്തെന്ന് ചിന്തിക്കുന്നു.  चान्ये नृपतयो മറ്റ് രാജാക്കന്മാർ भये अपि ഭയപ്പെടുമ്പോഴും  एको अभिमन्युः അഭിമന്യു ഏകനായി  बाल्यात् ബാലനാകയാൽ  नभयम्  गणयति॥ ഭയമില്ലാതെ പൊരുതുന്നു.

भगवान्- कथम् എങ്ങനെ अभिमन्यु प्राप्तः । അഭിമന്യു ഉണ്ടെന്നോ भो राजन् । അല്ലയോ രാജാവെ

युद्ध्यते यदि सौभद्रस्तेजोग्निर्वशयो द्वयोः।सारथिः प्रेष्यतमन्यो विक्लवात्र बृहन्नळा॥
अन्वयः सौभद्रःസൗഭദ്രൻ (സുഭദ്രാപുത്രൻ-അഭിമന്യു)द्वयोः तेजोग्निर्वशयो തെജോഗ്നിയുക്തനായി यदि युद्ध्यते യുദ്ധം ചെയ്യുന്നെങ്കിൽ अन्यः सारथिः വേറൊരു സാരഥിയെ प्रेष्यताम् അയച്ചാലും अत्र बृहन्नळा विक्लवा॥ഇവിടെ ബൃഹന്നള അബലയാകും

राजा-मा मा भवानेवम्। ഭവാൻ അങ്ങനെ അരുത്.

भीष्मम् रामशरैरभिन्नकवचम् द्रोणम् च मन्त्रायुधम् कृत्वा कर्णजयद्रथौ च विमुखौ शेषाम्श्च ताम्स्तान् नृपान्।
सौभद्रम् न स्वशरैर्न धर्षयति किम् भीतः पितुः प्रत्ययात् सम्सृष्टोऽपि वयस्यभावसदृशम् तुल्यम् वयो रक्षति॥
അന്വയം रामशरैः अभिन्नकवचम् भीष्मम्, രാമന്റെ ശരങ്ങൾകൊണ്ട് മുറിയാത്ത കവചങ്ങളുള്ള ഭീഷ്മരെയും मन्त्रायुधम् द्रोणम् മന്ത്രായുധിയായ ദ്രോണരെയും च कर्णजयद्रथौ കർണ്ണജയദ്രഥന്മാരെയും शेषाम्श्च ताम्स्तान् नृपान् മറ്റ്च അതത് രാജാക്കന്മാരെയും विमुखौ कृत्वा വിമുഖരാക്കിയിട്ട് सौभद्रम् അഭിമന്യുവിനെ स्वशरैः സ്വശരങ്ങളാൽ न धर्षयति किम्എതിർക്കില്ലെന്നോ? भीतः पितुः प्रत्ययात् അച്ഛനെ പേടിച്ച് ആണെങ്കിലും सम्सृष्टोऽपि वयस्यभावसदृशम् പ്രായത്തെ മാനിച്ചാണെങ്കിലും तुल्यम् वयो रक्षति॥ വയസ്സ് അവനെ രക്ഷിക്കുന്നു.

भटः- एषः खलु कुमारस्य रथः।കുമാരന്റെ രഥമാകട്ടെ

आलम्बितो भ्रमति धावति तेन मुक्तो नप्राप्य धर्षयति नेच्छति विप्रकर्तुम् ।
आसन्नभूमि चपलः परिवर्तमानो योग्योपदेशमिव तस्य रथः करोति॥
अन्वयः आलम्बितो പിടിച്ചുനിർത്തുമ്പോൾ भ्रमति കറങ്ങുന്നു. तेन मुक्तो धावति അയാൾ വിടുമ്പോൾ ഓടുന്നു. नप्राप्य धर्षयति ഒപ്പമെത്തിയിട്ടും കടക്കുന്നില്ല नेच्छति विप्रकर्तुम् മറ്റുള്ളവരെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല आसन्नभूमि चपलः അടുത്തെത്തുമ്പോൽ ചഞ്ചലമാകുന്നു. परिवर्तमानो योग्योपदेशमिव വേണ്ടപോലെ ഉപദേശിച്ചെന്നപോലെ तस्य रथः करोति॥അവന്റെ രഥം പെരുമാറുന്നു.

भगवान्-गच्छ।പോകൂ भूयो ज्ञायताम् वृत्तान्तः । കൂടുതൽ വിവരങ്ങൾ അറിയൂ

भटः-यदाज्ञापयति महाराजः।മഹാരാജാവ് ആജ്ഞാപിച്ചപോലെ (निष्क्रम्य प्रविश्य) (പോയി തിരിച്ചുവന്ന്) जयतु महाराजः।മഹാരാജാവ് വിജയിച്ചാലും जयतु विराटेश्वरः । വിരാടേശ്വരൻ വിജയിച്ചാലും प्रियम् निवेदये महाराजाय। മഹാരാജാവിനു പ്രിയം അറിയിക്കട്ടെ अवजितम् गोग्रहणम्। ഗോഗ്രഹണം പരാജയപ്പെട്ടിരിക്കുന്നു अवयाताः धार्तराष्ट्राः। ധാർത്തരാഷ്ട്രന്മാർ പരാജയപ്പെട്ടിരിക്കുന്നും भगवान्-दिष्ट्या भवान् वर्द्धते। ഭാഗ്യം അങ്ങയെ വളർത്തുന്നു,

राजा- न न भगवतो वृद्धिरेषा। അല്ലല്ല ഭഗവാന്റെ വളർച്ചയാണിത് अथ कुमारः इदानीम् क्व। ശരി കുമാരനെവിടെ

भटः-दृष्टपरिस्पन्दानाम् പരാക്രമം കാണിച്ച योधपुरुषाणाम् कर्मणि പോരാളികളുടെ പ്രവൃത്തിയിൽ पुस्तकम् आरोपयति പുസ്തകം രചിക്കുന്നു कुमारः। കുമാരൻ

राजा- अहो श्लाघनीयव्यापारः അഹോ പ്രശംസിക്കേണ്ട പ്രവൃത്തി खल्वयम् कुमारःകുമാരന്റെത് ।

ताडितस्य हि योधस्य श्लाघनीयेन कर्मणा । अकालान्तरिता पूजा नाशयत्येव वेदनाम्॥
श्लाघनीयेन कर्मणा സ്തുതിക്കപ്പെടേണ്ട കർമ്മത്താൾ ताडितस्य योधस्य അടികിട്ടിയ യോദ്ധാവിനു हि अकालान्तरिता കലോചിതമായ पूजा സത്കാരം वेदनाम् नाशयत्येव॥ വേദനയെ നശിപ്പിക്കുകതന്നെ ചെയ്യും

अथ बृहन्नळेदानीम् क्वः । ബൃഹന്നള എവിടേ

भटः- प्रियनिवेदनार्थम् പ്രിയപ്പെട്ടവരോട് അറിയിക്കാൻ अभ्यन्तरम् അന്തപ്പുരത്തിലേക്ക് प्रविष्टा । പ്രവേശിച്ചു

राजा- बृहन्नळा तावदाहूयताम्। ബൃഹന്നളയെ വിളിക്കു

भटः - यदाज्ञापयति महाराजः।രാജാവ് ആജ്ഞാപിക്കുന്നപോലെ (निष्क्रान्तः‌-)
(ततः प्रविशति बृहन्नळा) ബൃഹന്നള പ്രവേശിക്കുന്നു

बृहन्नळा (निरूप्य सविमर्शम्‌)ശ്രദ്ധിച്ച്

गाण्डीवेन मुहूर्तमाततगुणेनासीत् प्रतिस्पर्थितम् ।बाणानाम् परिवर्तनेष्वविशदा मूर्तिन ते सम्हता।
गोधास्थानगता न चास्ति पटुता स्थाने हृतम् सौष्टवम् स्त्रीभावात् शिथिलीकृतः परिचयादात्मा तु पश्चात् स्मृतः ॥
मुहूर्तमाततगुणेन കുറച്ചുനേരം ഞാൺചുറ്റിയ गाण्डीवेन ഗാണ്ഡീവത്താൽ प्रतिस्पर्थितम् ആക്രമണം आसीत्।ആയിരുന്നു बाणानाम् അമ്പുകളുടെ परिवर्तनेषु വരവിൽ ते अविशदा അവർ അവൈദഗ്ധ്യം मूर्तिन सम्हता കാണിച്ചു.। गोधास्थानगता യുദ്ധഭൂമിയിലെ पटुता വൈദഗ്ധ്യം न चास्ति। ഇല്ല स्थानेसौष्टवम् हृतम् സമയത്ത് വീണ്ടെടുത്തു स्त्रीभावात् शिथिलीकृतः കുറച്ചുകാലത്തെ സ്ത്രീഭാവത്താൽ നശിച്ച പരിചയം. परिचयादात्मा तु സ്വന്തം ഭാവം കുറച്ച നെരംകൊണ്ട് पश्चात् स्मृतः ॥ ഓർത്തെടുത്തു.

मया हि। ഞാൻ ആകട്ടെ
नरेन्द्रमध्ये രാജാക്കന്മാരുടെ ഇടയിൽ लज्जायमानेन ലജ്ജ കലർന്ന अनेन वेषेण ഈ വേഷവും കെട്ടി धनुर्विकृष्टम्। വില്ലെടുത്തു. यात्रा तु യാത്രയാകട്ടെ तावत् शरदुर्दिनेषु ബാണവർഷമാകട്ടെ शिघ्रम् निमग्नः വേഗത്തിൽ വീണ് कलुषश्च रेणुः॥ പൊടി പുരണ്ടതായി.

भो! ഭോ!

जित्वा पि गाम् विजयमप्युपलभ्य राज्ञोः नैवास्ति मे जयगतो मनसि प्रहर्षः ।
दुश्शासनम् समरमूर्धनि सन्निगृह्य बध्वा यदद्य न विराटपुरम् प्रविष्टः ॥

अन्वयः- जित्वा पि गाम् പശുക്കളെ നേടിയിട്ടും राज्ञोः विजयमपि उपलभ्य രാജാവിനു വിജയം ലഭിച്ചിട്ടും मे मनसि എന്റെ മനസ്സിൽ जयगतो प्रहर्षः ജയത്തിന്റെ സന്തോഷം नैवास्ति, ഇല്ലതന്നെ यत् എന്തെന്നാൽ दुश्शासनम् ദുശ്ശാസനനെ समरमूर्धनि യുദ്ധ്ഭൂമിയിൽ सन्निगृह्य बध्वा പിടിച്ചുകെട്ടി अद्य ഇന്ന് न विराटपुरम् प्रविष्टः വിരാടപുരിയിലേക്ക് വന്നില്ല ॥

उत्तरा प्रतिदत्तालङ्कारेण ഉത്തര തന്ന അലങ്കാരത്താൽ अलङ्कृतो അലങ്കരിച്ച व्रीलित നാണം इवास्मि വന്ന പോലെ राजानम् दृष्टुम् ।രാജാവിനെ കാണാൻ. तस्मात् അതുകൊണ്ട് विराटेश्वरम् पश्यामि।വിരാടേശ്വരനെ കാണാം. (परिक्रम्य अवलोक्य) ചുറ്റിക്കറങ്ങി നോക്കിയിട്ട് अये अयमार्यो युधिष्टिरः। ഓ! ഇതാ ആര്യൻ യുധിഷ്ഠിരൻ.
सयौवनः യൗവനയുക്തനും ज्येष्ठतपोवने रतो തപോവൃത്തിയിൽ മുഴുകിയവനും नरेश्वरो ആയ ഈ രാജാവ് ब्राह्मणवेषमाश्रितः ।ബ്രഹ്മണവേഷം ധരിച്ച് विमुक्तराज्यः अपि രാജ്യമില്ലാത്തവനെങ്കിലും अभिवर्धित श्रिया ഐശ്വരയം വർധിച്ച് त्रिदण्डधारी നെറ്റിയിൽ ത്രിദണ്ഡം ധരിച്ച് न च दण्डधारकः ॥ ശിക്ഷനൽകുന്നവനല്ലാതായി.

(उपगम्य)भगवन् वन्दे। (അടുത്തെത്തി) ഭഗവൻ വന്ദേ

भगवान्-स्वस्ति। സ്വസ്തി

बृहन्नळा- जयतु भर्ता। ആര്യൻ വിജയിച്ചാലും

राजा- अकारणम् रूपम् രൂപമോ अकारणम् कुलम् കുലമോ അല്ല महत्सु മഹാന്മാരുടെയും नीचेषु നീചന്മാരുടെയും च कर्म शोभते കർമ്മമാണ് തീരുമാനിക്കുന്നത്. । इदम् हि रूपम् ഈ രൂപം परिभूत पूर्वकम् ആകർഷകമല്ല तदेव भूयो അതുകൊണ്ടുതന്നെയാണ് പിന്നീട്बहुमानमागतम्॥ ബഹുമാനം ഉണ്ടാകുന്നത്.

बृहन्नळे! ബൃഹന്നളേ! परिश्रान्तामपि भवतीम् ക്ഷീണിച്ചവളായ നിന്നെ भूयः परिश्रमयिष्ये।വീണ്ടും ക്ഷീണിപ്പിക്കുകയാണ് उच्य्ताम् रणविस्तरः। യുദ്ധവിവരങ്ങൾ പറയൂ.

बृहन्नळा- श्रुणोतु भर्ता ആര്യൻ കേട്ടാലും

राजा- ऊर्जितम् कर्म। മഹത്തായ കർമ്മം सम्स्कृतम् अभिधीयताम्। സംസ്കൃതം പറയൂ

बृहन्नळा-श्रोतुमर्हति महाराजः। മഹാരാജാവ് കേട്ടാലും

भटः (प्रविश्य) (പ്രവേശിച്ച്) जयतु महाराजः।മഹാരാജാവ് വിജയിച്ചാലും

राजा- अपूर्व इव ते हर्ष നിന്റെ സന്തോഷം അഭൂതപൂർവ്വം ആണല്ലോ ब्रूहि केनासि विस्मितः। ആരാണ് നിന്നെ അത്ഭുതപ്പെടുത്തിയത്.

भटः अश्रद्धेयम् प्रियम् प्राप्तम् വല്ലാത്ത പ്രിയവാർത്ത എത്തിയിരിക്കുന്നു. सौभद्रो ग्रहणम् गतः। അഭിമന്യുവിനെ പിടിച്ചിരിക്കുന്നു.

बृहन्नळा- कथम् गृहीतः എങ്ങനെ പിടിച്ചു.(आत्मगतम्) (ആത്മഗതം)
तुलित वलमिदम् ममाद्य. सैन्यम् परिगणितम् च रणेऽद्य मे स दृष्टः.। सदृश इह तु नास्ति तेन किञ्चित् क इह भवेन्निहतेषु कीचकेषु॥
तुलित वलमिदम् ഈ സൈന്യത്തെ मम अद्य सैन्यम् ഞാനിന്നളന്നു परिगणितम् चഞാൻ മനസ്സിലാക്കുകയും ചെയ്തു. रणे अद्य मे स दृष्टः ഇവനെ ഞാനിന്നു യുദ്ധത്തിൽ കാണുകയും ചെയ്തു ।कीचकेषु निहतेषु കീചകന്മാർ മരിച്ചതോടെ तेन सदृश അവനോട് (അഭിമന്യുവിനോട്) തുല്യനായി इह तु ഇവിടെ नास्ति किञ्चित् ഒന്നും ഇല്ല. क इह भवेत्॥ആരുണ്ട്

भगवान्- बृहन्नळे किमेतत्। ബൃഹന്നളെ എന്താണിത്

बृहन्नळा-भगवन्!ഭഗവൻ!

न जाने तस्य जेतारम् അവനെ ജയിച്ചത് ആരെന്നറിയില്ല बलवान् शिक्षितस्तु सः അവൻ ബലവാനും ശിക്ഷിതനും ആണ് । पितृणाम् भाग्यदोषेण പിതൃക്കളുടെ ഭാഗ്യദോഷത്താൽ प्राप्नुयादपि धर्षणम्॥ അവമാനം എത്തിച്ചേരുന്നു.

राजा- कथमिदानीम् गृहीतः।

भटः- रथमासाद्य രഥത്തിൽ ചെന്ന് निश्शङ्कम् ശങ്ക ഇല്ലാതെ बाहुभ्याम् കൈകളെക്കോണ്ട് अवतारितः।എടുത്തുപോന്നു.

राजा- केन।ആരാൽ

भटः -यः किलैव नरेन्द्रेण विनियुक्तो महानसे। രാജാവ് അടുക്കളയിൽ വിനിയോഗിച്ചുട്ടുള്ളവനാൽ

(മഹാനസം-അടുക്കള) बृहन्नळा-(अपवार्य) (രഹസ്യമായി) एवम्।അങ്ങനെയോ आर्य भीमेन परिष्वक्तः,ഭീമനാണ് ആലിംഗനം ചെയ്തത് न गृहीतः । പൊക്കിയതല്ല.

दूरस्था दर्शनादेव वयम् सन्तोषमागताः । पुत्रस्नेहस्तु निर्विष्टो येन सुव्यक्तकारिणा॥
अन्वयः दूरस्था ദൂരെ നിന്നുകൊണ്ട് दर्शनादेव കാഴ്ചകൊണ്ടുതന്നെ वयम् सन्तोषमागताः ഞങ്ങൾ സന്തോഷം പ്രാപിച്ചു. । पुत्रस्नेहस्तु പുത്രസ്നേഹം निर्विष्टो ആവേശിച്ച येन सुव्यक्तकारिणा॥ വ്യക്തകാരണമുള്ള അദ്ദേഹമാകട്ടെ

राजा- तेन हि सत्कृत्य आनीयताम् अभिमन्युः।ആ അഭിമന്യുവിന്റെ സത്കരിച്ച് കൊണ്ടുവരൂ

भगवान्- भो राजन्! അല്ലയോ രാജാവെ! वृष्णिपाण्डवनाथस्य വൃഷ്ണി പാണ്ഡവകുലസ്ഥനായ अभिमन्योः पूजाम् അഭിമന്യുവിന്റെ പൂജിച്ചാൾ भयादिति ഭയംകൊണ്ടാണെന്ന് लोको ज्ञास्यति। ലോകം കരുതും तदववीरणम् अस्य न्याय्यम्। അതുകൊണ്ട് അദ്ദേഹത്തെ അവഗണിക്കുകയാണ് നല്ലത്.

राजा- नावधीरणमर्हति यादवी पुत्रः। പാണ്ഡവപുത്രൻ അവഗണന അർഹിക്കുന്നില്ല कुतः, എന്തുകൊണ്ടെന്നാൽ,

पुत्रोह्येष युधिष्ठिरस्य तु वयस्तुल्यम् हि नो सूनुना।सम्बन्धो द्रुपदेन नः कुलगतो नप्ताहि तस्मात् भवेत् ।
जामातृत्वमदूरतोऽपिच भवेत् कन्यापितृत्वम् हि नः पूजार्होऽप्यतिथिर्भवेत् स्वविभवैरिष्टा हि न पाण्डवाः ॥
अन्वयः - पुत्रोह्येष युधिष्ठिरस्य तु वयस्तुल्यम् हि नो सूनुना। യുധിഷ്ഠിരന്റെ ഈ പുത്രനാകട്ടെ എന്റെ പുത്രന്റെ പ്രായമാണ്. सम्बन्धो द्रुपदेन नः कुलगतो ദ്രുപദനമായുള്ള ബന്ധം കുലങ്ങൾ തമ്മിലുള്ളതാണ് नप्ताहि तस्मात् भवेत् । അതുകൊണ്ട് പുത്രീസുതന്റെ സ്ഥാനമാണ്.जामातृत्वमदूरतोऽपिच भवेत् അധികം വൈകാതെ ജാമാതൃത്വവും (പുത്രിയുടെ ഭർത്താവ്) വരും. कन्यापितृत्वम् हि नः കന്യാപിതൃത്വമാണല്ലൊ. पूजार्होऽप्यतिथिः र्भवेत् അതിഥിയും പൂജാർഹൻ ആണല്ലോ. स्वविभवैरिष्टा हि न पाण्डवाः ॥ പാണ്ഡവരെയാകട്ടേ സ്വന്തം സ്വഭാവങ്ങൾ കൊണ്ട് എനിക്ക് പ്രിയപ്പെട്ടവരും ആണ്

भगवान्-एवमेतत्। वक्तव्यम् परिहर्तव्यम् च । അങ്ങനെയോ. എങ്കിൽ സംസാരിക്കണം പരിഹരിക്കുകയും വേണം.

राजा- अथ केनायम् प्रवेशयितव्यः। എന്നാൽ ആരാണ് അയാളെ കൊണ്ടുവരേണ്ടത്

भगवान्- बृहन्नळया प्रवेशयितव्यः। ബൃഹന്നള കൊണ്ടുവരട്ടെ

राजा-बृहन्नळे!प्रवेश्यताम् अभिमन्युः। ബൃഹന്നളേ അഭിമന്യുവിനെ കൊണ്ടുവരൂ

बृहन्नळा- यदाज्ञापयति महाराजः।മഹാരാജാവ് ആജ്ഞാപിച്ചപോലെ (आत्मगतम्) (ആത്മഗതം) चिरस्य खलु കുറേനേരമായി आकाङ्क्षितः अयम् മോഹിച്ചതാണ് नियोगो लब्धः।।ഈ കിട്ടിയ നിയോഗം (निष्क्रान्ता) പോകുന്നു

भगवान्-(आत्मगतम्) ആത്മഗതം

अद्येदानिम् यातु सन्दर्शनम् वा शून्यम् दृष्टवा गाढम् आलिङ्गनम् वा।
स्वैरम् तावत् यातु मुद्धाप्यताम् वा मत्प्रत्यक्षम् लभ्यते ह्येष पुत्रः ॥
अन्वयः -अद्य एषः (अर्जुनः) ഇന്ന് ഈ അർജുനൻ पुत्रम् इदानिम् यातु सन्दर्शनम् वा പുത്രനെ ഇപ്പോൾ സന്ദർശിക്കാനൊ, शून्यम् दृष्ट्वा गाढम् आलिङ्गनम् वा ആളീല്ലാത്തപ്പോൾ ഗാഡമായി പുണരാനോ ,स्वैरम् तावत् यातु मुद्धाप्यताम् वा ഒറ്റക്കാകുമ്പോൾ ആനന്ദനിർവൃതിയണയാനൊ, मत्प्रत्यक्षम् हि എന്റെ പ്രത്യക്ഷത്തില്പോളും लज्जते ॥ലജ്ജിക്കുന്നു

राजा- पश्यतु भवान् कुमारस्य कर्म। കുമാരന്റെ കർമ്മം കാണൂ

नृपाः भीष्मादयो भग्नाः सौभद्रो ग्रहणम् गतः । उत्तरेणाद्य सम्क्षेपात् अर्थतः पृथिवी जिता॥
अन्वयः -नृपाः भीष्मादयो भग्नाः। ഭീഷ്മാദികളായ രാജാക്കന്മാർ തകർന്നു. सौभद्रो ग्रहणम् गतः। അഭിമന്യുവിനെ പിടിച്ചുകെട്ടി. सम्क्षेपात् ചുരുക്കത്തിൽ अर्थतः യഥാർത്ഥത്തിൽ अद्य ഇന്ന് उत्तरेण ഉത്തരനാൽ पृथिवी जिता॥ഭൂമി (മുഴുവൻ) ജയിച്ചു.

(ततः प्रविशति भीमसेनः) ഭീമസേനൻ പ്രവേശിക്കുന്നു.

भीमसेनः- आदीपिते जातुगृहे स्वभुजावस्क्ताःमत्भ्रातरश्च जननीम् च मयोपनीताः ।
सौभद्रमेकमवतार्य रथात्तु बालम् तम् च श्ऱमम् प्रथममद्य समम् हि मन्ये॥
अन्वयः-आदीपिते जातुगृहे അരക്കില്ലം കത്തിച്ചപ്പോൾ स्वभुजावस्क्ताः സ്വന്തം കയ്യൂക്കിനാൽ मत्भ्रातरश्च जननीम् സ്വന്തം സോദരരേയും അമ്മയേയും च मयोपनीताः ഞാൻ സംരക്ഷിച്ചു.। अद्य ഇന്ന് रथात् രഥത്തിൽ നിന്ന് बालम् सौभद्रम् ബാലനായ അഭിമന്യു एकम् अवतार्य तु ഒരാളെ ഇറക്കിയിട്ട് तम् प्रथम्श्रमम् ആദ്യ ശ്രമത്തിനു च समम् हि തുല്യമായി मन्ये॥ എന്ന് തോന്നുന്നു.

इत इत कुमार! വരൂ കുമാരാ ഇതിലേ

(ततः प्रविशति अभिमन्युः बृहन्नळा च) ബൃഹന്നളയും അഭിമന്യുവും പ്രവേശിക്കുന്നു

अभिमन्युः- भोः कोनु खल्वेषः। ഇതാരാണ്
विशालवक्षास्तनिमार्जितोदरः स्थिरोन्नताम्स ऊरु महान् कटीकृशः। इहाहृतो येन भुजैकयन्त्रितो बलाधिकेनापि नचास्मि पीडितः॥
अन्वयः -विशालवक्षाः വിരിഞ്ഞ നെഞ്ച് तनिमार्जितोदरः മെലിഞ്ഞ ഒതുങ്ങിയ ഉദരം स्थिरोन्नताम्स സ്ഥിരമായ ഉയർന്ന തോൾ ऊरु महान् മഹത്തായ തുട कटीकृशः । മെലിഞ്ഞ അരക്കെട്ട് येन ആരാണോ भुजैकयन्त्रितो കയ്യ് മാത്രം ആയുധമാക്കി इहाहृतो എന്നെ ഇവിടെ കൊണ്ടുവന്നത്. बलाधिकेनापि അധികം ബലമുള്ളവനാണെങ്കിലും नचास्मि पीडितः॥ എന്നെ പീഡിപ്പിച്ചില്ല

बृहन्नळा- इत इत कुमार! കുമാര ഇതിലൂടെ

अभिमन्यु- अये अयमपरः कः। ഇത മറ്റെതാരാ?

आयुज्यमानैः प्रमदा विभूषणैः करेणुशोभाभिरिवार्पितो गजः । लघुश्च वेषेण महानिवौजसा विभात्युमावेषमिवाश्रितो हरः॥
अन्वयः- आयुज्यमानैः प्रमदा विभूषणैः സ്ത്രീകളുടെ ആഭരണങ്ങൾ അണിഞ്ഞവനായ ഇദ്ദേഹം (अयम्) करेणुशोभाभिः പിടിയാനയുടെ अर्पितो ശോഭയുള്ള गजः इव ആനയെപ്പോലെ । वेषेण लघुः വേഷംകൊണ്ട് ലഘുവും औजसा महान् ഓജസ്സുകൊണ്ട് മഹാനുമായ ഇയാൾ (अयम्) उमावेषम् आश्रितो हरः ഉമാവേഷം കിട്ടിയ ശിവനെപ്പോലെ इव विभाति॥ശോഭിക്കുന്നു

बृहन्नळा- (अपवार्य) (അപവാര്യ) इममिह आनयता ഇയാളെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ किम् इदानीम् എന്താണിപ്പോൾ आर्येण कृतम्। ആര്യൻ ചെയ്ത്ത്

अवजित इति तावत् दूषितः पूर्वयुद्धे दयितसुतवियुक्ता शोचनीया सुभद्रा। जित इति पुनरेनम् दुष्यते वासुभद्रः भवतु बहु किमुक्त्वा दूषितो हस्त सारः॥
<br അന്വയം-‌पूर्वयुद्धे अवजित (അഭിമന്യു) ആദ്യയുദ്ധത്തിലേ പരാജയപ്പെട്ടു इति तावत् दूषितः എന്നത് ദോഷം തന്നെ दयितसुतवियुक्ता ഭർത്താവും പുത്രനുമില്ലാതെ सुभद्रा शोचनीया സുഭദ്ര ദുഖിതയാണ്। जित इति മകനെ ജയിച്ചു എന്നതിനു वासुभद्रः വാസുദേവൻ पुनरेनम् दुष्यते അവളെ കളിയാക്കും भवतु बहु किमुक्त्वा എന്തിനു അധികം പറയണം दूषितो हस्त सारः॥ ആകക്കൂടെ തന്റെ പരാക്രമം കളങ്കിതമായി

भीमसेनः-अर्जुनः । അർജ്ജുന!

बृहन्नळा- अथ किम् अथ किम् अर्जुनपुत्रोऽयम्। പിന്നെന്താ പിന്നെന്താ അർജ്ജുനപുത്രനാണിത്.

भीमसेनः -(अपवार्य) जानाम्येतान् निग्रहादस्यदोषान् को वा पुत्रम् मर्षयेत् शत्रु हस्ते।इष्टापत्या किन्तु दुःखे हि मग्ना पश्यत्वेनम् द्रौपदीत्याहृतोयम्॥
अन्वयः- अस्य निग्रहात् ഇവനെ തോൽപ്പിക്കുകവഴി एतान् दोषान् जानामि ഈ (മേൽപ്പറഞ്ഞ) ദോഷങ്ങളെ ഞാൻ കാണുന്നു.. को वा पुत्रम् ആരാണ് പുത്രനെ शत्रु हस्ते मर्षयेत्। ശത്രു പക്ഷത്ത് സഹിക്കുക. किन्तु പക്ഷേ दुःखे हि मग्ना ദുഖത്തിൽ മാത്രം മുഴുകിയ द्रौपदी ദ്രൗപദി इष्टापत्या സ്നേഹത്തോടെ एनम् पश्यतु എന്നതുകൊണ്ടാണ് इति अयम् आहृतः ഇവനെ കൊണ്ടുവന്നത്. ॥

बृहन्नळा-(अपवार्य) (അപവാര്യ) आर्य अभिभाषणकौतूहलम् എനിക്ക് സംസാരിച്ചുകേൾക്കാനുള്ള കൗതുഹലം मे महत्। എനിക്ക് വലുതാണ് वाचालयत्वेनमार्यम्। ആര്യനെ സംസാരിപ്പിക്കൂ

भीमसेनः-(अपवार्य) बाढम्। ശരി अभिमन्योः।അഭിമന്യോ!

अभिमन्युः-अभिमन्युर्नाम। അഭിമന്യു എന്ന് പേരുള്ള

भीमसेनः-रुष्यतेष ഇവൻ मया എന്നാൽ കോപിക്കപ്പെടുന്നു। त्वमेवैनमभिभाषय അങ്ങ് തന്നെ സംസാരിപ്പിക്കൂ ।

बृहन्नळा- अभिमन्यो! അഭിമന്യോ!

अभिमन्युः कथम् कथम्।എന്ത് എന്ത് अभिमन्युर्नामाहम् भोः। ഞാൻ അഭിമന്യു എന്ന് പേരുള്ളവനാണ്

नीचिरप्यभिभाष्यन्ते नामभिः क्षत्रियान्वयाः । इहायम् समुदाचारो ग्रहणम् परिभूयते॥
അന്വയം-नीचैः अपि നീചന്മാർ പോലും क्षत्रियान्वयाः ക്ഷത്രിയവംശ്യരെ नामभिः പേരുകൊണ്ടാണ് अभिभाष्यन्ते।സംബോധന ചെയ്യുന്നു. इहायम् ഇവിടെ समुदाचारो ഇവിടുത്തെ സമുദാചാരം ഇതാണോ ग्रहणम् परिभूयते॥ പിടിക്കപ്പെട്ടവനെന്നതിനാൽ അപമാനിക്കുകയാണോ


बृहन्नळा-अभिमन्यो! सुखमास्ते ते जननी। അഭിമന്യോ. നിന്റെ അമ്മക്ക് സുഖമാണോ

अभिमन्युः- अथ कथम् जननी नाम। അതെന്താ അമ്മയെ ചോദിച്ചത്.

किम् भवान् धर्मराजो मे भीमसेनो धनञ्जयो। यन्माम् पितृवदाक्रम्य स्त्रीगताम् पृच्छसे कथाम्।
अन्वयः किम् भवान् എന്താ അങ്ങ मे धर्मराजो എന്റെ ധർമ്മരാജനോ भीमसेनो ഭീമസേനനോ धनञ्जयो ധനഞ്ജയനൊ ആണോ, यन्माम् എന്നോട് पितृवत् അച്ഛനെ പ്പോലെ आक्रम्य ചാടിക്കേറി स्त्रीगताम् कथाम् സ്ത്രീവിഷയകമായ पृच्छसे। കുശലം ചോകിക്കാൻ

बृहन्नळा- अभिमन्यो! അഭിമന്യോ! अपि कुशली देवकीपुत्रो केशवः । ദേവകീപുത്രനായ കേശവൻ കുശലിയോ

अभिमन्युः- कथम् तत्रभवन्तम् अपि नाम्ना।എന്ത് അദ്ദേഹത്തെയും പേരുകൊണ്ട് വിളിക്കുന്നോ? अथ किम् अथ किम्। ഇനിയെന്താ ഇനിയെന്താ कुशली भवतः सम्सृष्टः । അങ്ങയുടെ സംബന്ധി കുശലി തന്നെ.

(उभौ परस्परमवलोकयत।)

अभिमन्युः- कथमिदानीम् എന്താണിപ്പോൾ सावज्ञमिम അവജ്ഞയോടെ माम् हस्यते।എന്നെ കളിയാക്കുനത്

बृहन्नळा- न खलु किञ्चित्। അങ്ങനെയല്ല

पार्थम् पितरमुद्दिश्य അച്ഛനായ പാർത്ഥനെ ഓർത്ത് मातुलम् च जनार्द्दनम्। മാതുലനായ വാസുദേവനെ ഉദ്ദേശിച്ച് तरुणस्य യുവാവും कृतास्त्रस्य ആയുധവിദ്യ പഠിച്ചവനുമായ (നിനക്ക്) युक्तो युद्धपराजयः॥ യുദ്ധപരാജയം യുക്തമാണോ>

अभिमन्युः- अलम् स्वच्छन्दप्रलापेन। തോന്നിവാസം പറയാതെ

अलमात्मस्तवम् कर्तुम् नास्माकमुचितम् कुले। हतेषु हि शरान् पश्य नाम नान्यत् भविष्यति॥
अन्वयः -अलम् आत्मस्तवम् സ്വയം പുകഴ്ത്തൽ कर्तुम् अस्माकम् कुले न उचितम् ഞങ്ങളുടെ കുലത്തിൽ പതിവില്ല.। हतेषु हि എന്നാൽ മരിച്ചവരിലെ शरान् पश्य ശരങ്ങളെ നോക്കൂ. नाम नान्यत् അവയിലെ പേരു വേറെ भविष्यति॥ആവില്ല.

बृहन्नळा- सम्यगाह कुमारः । കുമാരൻ പറഞ്ഞത് ശരിതന്നെ.

सरथतुरगदृप्तनागयोधे शरनिपुणेन न कश्चिदप्यविद्धः ।अहमपिच परिक्षतो भवेयम् यदि न मया परिवर्तितो रथस्यात्।
അന്വയം‌ सरथतुरगदृप्तनागयोधे രഥം, കുതിര, മദയാന, യോദ്ധാക്കൾ എന്നിവരിൽ शरनिपुणेन ബാണപ്രയോഗചതുരനായ (കുമാരനാൽ) न कश्चिदप्यविद्धः ഒരാൾ പോലും ആക്രമിക്കപ്പെടാത്തതില്ല. । यदि मया ഞാനും रथ परिवर्तितो न स्यात् രഥം തിരിച്ചില്ലായിരുന്നെങ്കിൽ अहमपिच ഞാനും परिक्षतो भवेयम्। പരീക്ഷിക്കപ്പെട്ടേനെ.

(प्रकाशम्) एवम् वाक्यशौण्डीर्यम् ഇത്രയൊക്കെ വാക്ചാതുരി ഉണ്ടായിരുന്നെങ്കിൽ किमर्थम् എങ്ങനെയാണ് तेन पदातिना ആ കാലാൾ गृहीतः। പിടിച്ചുകൊണ്ടുപോയത്.

अभिमन्युः- अशस्त्रो मामभिगतस्ततोस्मि ग्रहणम् गतः। न्यस्तशस्त्रम् हि को हन्यात् अर्जुनम् पितरम् स्मरन्॥
अन्वयः - अशस्त्रो ആയുധമില്ലാതെ माम् എന്നെ अभिगतःസമീപിച്ചു. ततः ग्रहणम् गतः अस्मि।അതുകൊണ്ടാണ് ഞാൻ പിടിക്കപ്പെട്ടവൻ ആയത്.अर्जुनम् पितरम् स्मरन्പിതാവായ അർജ്ജുനനെ സ്മരിച്ചാൽ न्यस्तशस्त्रम् हि ആയുധം വെച്ചവനെ को हन्यात्॥ എങ്ങനെ കൊല്ലും

भीमसेनः (आत्मगतम्) धन्यः खल्वर्जुनो येन प्रत्यक्षमुभयम् श्रुतम्। पुत्रस्य च पितुश्लाख्यम् सम्ग्रामेषु पराक्रमः॥
अन्वयः - धन्यः खल्वर्जुनो അർജ്ജുനൻ ധന്യനാണ് येन प्रत्यक्षमुभयम् श्रुतम्।രണ്ടുപേരുടെയും കീർത്തി കേട്ടു. पुत्रस्य पितु च മകന്റെയും അച്ഛന്റെയും सम्ग्रामेषु पराक्रमः യുദ്ധവീര്യം श्लाख्यम् ശ്ലാഘ്യമാണ്॥

राजा- त्वर्यताम् त्वर्यताम् अभिमन्युः। അഭിമന്യുവിനെ വേഗം കൊണ്ടുവരൂ

बृहन्नळा- इत इत कुमार!കുമാര ഇതിലേ ഇതിലെ ।एष महाराज। ഇതാണ് മഹാരാജാവ് उपसर्पतु कुमर! കുമാര!അദ്ദേഹത്തെ സമീപിക്കൂ.

अभिमन्युः- आ! कस्य महाराजः । ങേ! ആരുടെ മഹാരാജാവ്?

बृहन्नळा- न न न । ഇല്ല ഇല്ല ब्रह्मणेन सहास्ते। ബ്രാഹമണൻ അടുത്തുണ്ട്.
(കുറിപ്പ്- അഭിമന്യുവിനു ശത്രുപക്ഷത്തെ രാജാവിന്റെ അംഗീകരിക്കേണ്ടകാര്യമില്ല എന്നാൽ ബ്രാഹ്മണൻ എല്ലായിടത്തും പൂജിക്കപ്പെടുന്നവൻ ആണ്. ബ്രാഹ്മണൻ, ബ്രഹ്മജ്ഞാനി, സന്യാസി എന്നിവരോട് വിദ്വേഷം അരുത്. അയാൾക്ക് ശത്രുപക്ഷം മിത്രപക്ഷം എന്ന വകതിരിവ് അനുവദനീയമല്ല. അതുകൊണ്ടുതന്നെ ബ്രാഹ്മണൻ സർവ്വത്ര, സദാ പൂജനീയൻ ആണ്.)

अभिमन्युः- ब्राह्मणेनेति ബ്രാഹ്മണൻ എന്നോ? (उपगम्य) (അടുത്തു ചെന്ന്) भगवन्! ഭഗവൻ अभिवादये। അഭിവാദയേ

भगवान्- एह्येहि वत्स! വരൂ വരൂ മകനേ

शौण्डिर्यम् धृति विनयम् दयाम् स्वपक्षे माधुर्यम् धनुषि जय पराक्रमश्च । एकस्मिन् पितरि गुणानवाप्नुहि त्वम् शेषाणाम् यदपि च रोचते चतुर्णाम्॥
अन्वयः शौण्डिर्यम् ശൂരത്വം धृति വീരത विनयम् വിനയം दयाम्ദയാ स्वपक्षे माधुर्यम् ബന്ധുക്കളോടുള്ള മാധുര്യം धनुषि जय ധനുസ്സിലുള്ള ജയം पराक्रमश्च പരാക്രമം തുടങ്ങിയएकस्मिन् पितरि നിന്റെ അച്ഛനും शेषाणाम् चतुर्णाम् മറ്റു നാലുപേർക്കും गुणान् ഉള്ളഗുണങ്ങളിൽ यदपि च रोचते ഏതെല്ലാം ഇഷ്ടപ്പെടുന്നുവോ त्वम् अवाप्नुहि॥ അവയെ നീ നേടുക

अभिमन्युः- अनुगृहीतोऽस्मि। അനുഗൃഹീതനായി.

राजा-एह्येहि पुत्र! വരു വരൂ മകനേ कथम् न माम् अभिवादयसि। നീ എന്താണ് എന്നെ അഭിവാദ്യം ചെയ്യാത്തത്. अहो ഓഹ് उत्सिक्त खल्वयम् क्षत्रियकुमारः ഈ ക്ഷത്രിയകുമാരൻ വളരെ അഭിമാനിയാണല്ലെ. । अहमस्य् दर्पप्रशमनम् करोमि। ഞാനിവന്റെ അഹങ്കാരം ശമിപ്പിക്കാം (സാന്ത്വനിപ്പിക്കാം) अथ केनायम् गृहीतः। ശരി. ആരാണിവനെ പിടിച്ചത്.

भीमसेनः- महाराज! മഹാരാജാവെ मया। ഞാനാണ്

अभिमन्युः- अशस्त्रेणेत्यभिधीयताम्। ആയുധമില്ലാതെ എന്ന് പറയൂ.
(കുറിപ്പ്: ആയുധമില്ലാത്തതുകൊണ്ടാണ് തന്നെ പിടിച്ചത്. ആയുധമേന്തിയ ഒരുവനു തന്നെ ജയിക്കാൻ സാധിക്കില്ലെന്ന് വ്യംഗ്യം)

भीमसेनः-शान्तम् शान्तम् पापम्।ശാന്തം പാപം.

सहजौ मे प्रहरणम् भुजौ पीनाम्सकोमलौ। तावाश्रित्य प्रयुध्येयम् दुर्बलैर्गृह्यते धनुः॥
अन्वयः पीनाम्सकोमलौ തടിച്ച സുന്ദരമായ भुजौ രണ്ടുകൈകൾ ആണ് मे എന്റെ सहजौ ജന്മസിദ്ധമായ प्रहरणम्। ആയുധം तावाश्रित्य അവയെ ആശ്രയിച്ചാണ് प्रयुध्येयम्। ഞാൻ യുദ്ധം ചെയ്യുന്നത്. धनुः दुर्बलैः गृह्यते॥ ദുർബ്ബലരാണ് ധനുസ്സ് (ആയുധം) എടുക്കുന്നത്

अभिमन्युः- मा तावत् भो! അങ്ങനെ പറയരുത്

बाहुरक्षौहिणी यस्य निर्व्याजो यस्य विक्रमः। किम् भवान् मध्यमस्तातः तस्यैतत् सदृशम् वचः॥
अन्वयः यस्य बाहुरक्षौहिणी ആർക്കണോ കൈ അക്ഷൗഹിണി തന്നെ ആയത്, यस्य विक्रमः निर्व्याजो। കളങ്കമില്ലാത്ത പരാക്രമം ആർക്കാണോ किम् भवान् मध्यमस्तातः അങ്ങെന്താ എന്റെ മധ്യമനായ അച്ഛനാണോ एतत् वचः तस्य सदृशम्॥ ഈ വാദം അദ്ദേഹത്തിന്റെതുപോലുണ്ട്

भगवान्- पुत्र! മോനേ कोयम् मध्यमो नाम। ആരാണീ മധ്യമൻ എന്ന് പേരിൽ

अभिमन्युः- श्रूयताम्। കേട്ടാലും अथवा,അല്ലെങ്കിൽ नन्वनुत्तरा वयम् ब्रह्मणेषु। ബ്രാഹ്മണരോട് തർക്കിക്കാറില്ല.(ചോദ്യം, ഉത്തരം) साध्वन्यो ब्रूयात्। ശരി വേറൊന്നു പറയാം.

राजा- भवतु भवतु मद्वचनात्। पुत्र!ശരി ആകട്ടെ എന്റെ വചനത്തിനു പറയൂ कोयम् मध्यमो नाम। ആരാണീ മധ്യമൻ എന്നാൽ

अभिमन्युः- श्रूयताम्। येन കേൾക്കൂ ആരാണോ
योक्त्रयित्वा जरासन्धम् कण्ठाश्लिष्टेन बाहुना। असह्यकर्म तत् कृत्वा नीतः कृष्णोऽतदर्हताम्॥
अन्वयः- कण्ठाश्लिष्टेन കഴുത്തിൽ ചുറ്റിയ बाहुना കൈകൊണ്ട് जरासन्धम् ജരാസന്ധനെ योक्त्रयित्वा,ബന്ധിച്ചിട്ട് तत् असह्यकर्म ആ അസാധാരണ കർമ്മം (ജരാസന്ധവധം) कृत्वा ചെയ്തിട്ട് कृष्णः കൃഷ്ണനെ अतदर्हताम् അതിനുകഴിവില്ലാത്തവൻ नीतः ॥ആക്കിയത്
(കുറിപ്പ്- കൃഷ്ണൻ പലതവണ ജരാസന്ധനാൽ പരാജിതനായി ഓടിയിട്ടുണ്ട്)

राजा- न ते क्षेपेण रुष्यामि रुष्यता भवता रमे। किमुक्त्व्रा नापरद्धोऽहम् कथम् तिष्ठति यात्विति॥
अव्वयः -न ते क्षेपेण रुष्यामि। നിന്റെ ആക്ഷേപം കൊണ്ട് ഞാൻ കോപിക്കില്ല रुष्यता भवता रमे। അങ്ങ കോപിച്ചാലും ഞാൻ രസിക്കും कथम् तिष्ठति, എന്തിനു നിൽക്കുന്നു. यातु പൊക്കോളൂ इति തുടങ്ങിയ വാക്യങ്ങൾ उक्त्व्रा പറഞ്ഞ് किम् अहम् ഞാൻ नापरद्धः॥ അപരാധിയാകുന്നില്ല.

अभिमन्युः- यद्यहमनुग्राह्यः। എന്നെ അനുഗ്രഹിക്കണമെങ്കിൽ

पादयोः समुदाचारः क्रियताम् निग्रहोचितः । बाहुभ्याम् आहृतो भीमः बाहुभ्यामेव नेष्यति॥

अन्वयः- -पादयोः കാലുകളിൽ निग्रहोचितः തടവുപുള്ളിക്കുചേർന്ന समुदाचारः ആചാരം (വിലങ്ങ്) क्रियताम्। ചെയ്യണം बाहुभ्याम् കൈകളെ ക്കൊണ്ട്आहृतो കൊണ്ടുവരപ്പെട്ട (माम्) എന്നെ भीमः ഭീമൻ बाहुभ्यामेव കൈകളെക്കൊണ്ട്തന്നെ नेष्यति॥ കൊണ്ടുപോകും

(ततः प्रविशत्युत्तरः) അനന്തരം ഉത്തരൻ പ്രവേശിക്കുന്നു.

उत्तरः-मिथ्याप्रशम्सा खलु नाम कष्टा येषाम् तु मिथ्या वचनेषु भक्तिः। अहम् हि युद्धाश्रयमुच्यमानो वाचानुवर्ती हृदयेन लज्जे॥
अन्वयः-मिथ्याप्रशम्सा खलु नाम कष्टा മിഥ്യാപ്രശംസ കഷ്ടമാണ് येषाम् तु मिथ्यावचनेषु भक्तिः।ആർക്കാണോ മിഥാവചനങ്ങളിൽ താത്പര്യമുള്ളത്. युद्धाश्रयमुच्यमानो യുദ്ധത്തെക്കുറിച്ച് പറയുന്നവനായ अहम् हिഎനിക്ക് वाचानुवर्ती വാക്കോടൊപ്പം हृदयेन लज्जे॥ഹൃദയം കൊണ്ട് ലജ്ജിക്കുന്നു.

(उपसृत्य)അടുത്തുവന്ന് भगवन् अभिवादये।ഭഗവൻ അഭിവാദയേ

भगवान्- स्वस्ति।സ്വസ്തി

उत्तरः- तात अभिवादये। അച്ഛാ! അഭിവാദയേ

राजा- एह्येहि पुत्र! വരൂ മകനേ आयुष्मान् भव। ആയുഷ്മാൻ ഭവ पुत्र! മോനേ पूजिता कृतकर्मणो യുദ്ധത്തിനുപോയ योधपुरुषाः യോദ്ധാക്കളേ ആദരിച്ചോ?

उत्तरः- पूजिता। പൂജിച്ചു. पूज्यतमस्य क्रियता पूजा।ഏറ്റവും പൂജിക്കേണ്ടവനെ പൂജിച്ചുകൊണ്ട്

राजा- पुत्र! कस्मै ? മോനെ ആരെ

उत्तरः- इह अत्रभवते धनञ्जयाय। ഇവിടെ തത്രഭവാനായ ധനഞ്ജയനെ

राजा- कथम् धनञ्जयायेति എന്ത്? ധനഞ്ജയൻ എന്നോ

उत्तरः- अथ किम् अत्रभवता, അല്ലാതെ

श्मशानात् धनुरादाय तूणीचाक्षयसायके। नृपाः भीष्मादयो भग्नाः वयम् च परिरक्षिताः ॥
अन्वयः-श्मशानात् ശമശാനത്തിൽ നിന്ന് धनुः വില്ലുംअक्षयसायके तूणी അമ്പുവറ്റാത്ത ആവനാഴിയും च आदाय എടുത്തിട്ട് भीष्मादयो ഭീഷ്മാദികളായ नृपाः രാജാക്കന്മാർ भग्नाः തകർക്കപ്പെട്ടു। वयम् च परिरक्षिताः നമ്മൾ സംരക്ഷിക്കപ്പെടുകയും ചെയ്തു. ॥

राजा - एवमेतत्? അങ്ങനെയോ

बृहन्नळा- प्रसीदतु प्रसीदतु महाराज!മഹാരാജാവ് പ്രസാദിച്ചാലും

अयम् बाल्यात्तु सम्भ्रान्तो न वेत्ति प्रहरन्नपि। कृत्स्नम् कर्म स्वयम् कृत्वा परस्येत्यवगच्छति॥
अन्वयः- अयम् ഇയാൾ बाल्यात्तु ബാല്യം മുതലെ सम्भ्रान्तो അതിവ്യഗ്രനാണ് प्रहरन्नपि മറ്റുള്ളവരെ തോൽപ്പിച്ചിട്ടും न वेत्ति അറിയുന്നില്ല। कृत्स्नम् कर्म ദുസ്സാധ്യമായ കാര്യം स्वयम् कृत्वा സ്വയം ചെയ്തിട്ടും परस्य इति മറ്റുള്ളവരുടെതായി अवगच्छति॥മനസ്സിലാക്കുന്നു.

उत्तरः- व्यपनयतु भवच्छङ्काम् (भवत् शान्काम्)।അങ്ങ് ശങ്ക മാറ്റിയാലും इदम् आख्यास्यते। ഇങ്ങനെ പറയാം

प्रकोष्ठान्तर सङ्गूढम् गाण्डीव व्याहृतम् किणम्। यत्तत् द्वादशवर्षान्ते नैव याति सवर्णताम्॥

अन्वयः- प्रकोष्ठान्तर सङ्गूढम् മണിബന്ധത്തിനിടയിൽ ഒളിഞ്ഞിരിക്കുന്ന गाण्डीव व्याहृतम् किणम् ഗാണ്ഡീവത്തിൽ നിന്നുള്ള വടു यत्तत् യാതൊന്നാണൊ द्वादशवर्षान्ते പന്ത്രണ്ട് വർഷത്തിനുശേഷവും नैव याति सवर्णताम्॥ ഒരേ നിറം ആയിട്ടില്ല.

(प्रकोष्ठ- മണിബന്ധം, किणम् - വടു, പാട്) बृहन्नळा- एतन्मे पारिहार्याणाम् व्यावर्तनकृतम् किणम्। सन्निरोधविवर्णत्त्वात् गोधास्थानमिहागतम् ॥
अन्वयः-एतत् मे ഇത് എന്റെ पारिहार्याणाम् വളകൾ व्यावर्तनकृतम् കറങ്ങി सन्निरोधविवर्णत्त्वात् ഉരഞ്ഞുണ്ടായ गोधास्थानमिहागतम्മണിബന്ധത്തിൽ എത്തിയ किणम् പാട് ആണ്. । ॥

(पारिहार्या-വള, കടകം, राजा- पश्यामस्तावत्। കാണട്ടേ

बृहन्नळा- रुद्रबाणावलीढाङ्गो यद्यहम् भारतोऽर्जुनः। सुब्यक्तम् भीमसेनोऽयम् अयम् राजा युधिष्ठिरः ॥
अन्वयः- यदि अहम् ഞാൻ रुद्रबाणावलीढाङ्गो രുദ്രബാണങ്ങളെക്കൊണ്ട് മുറിവേറ്റ അംഗങ്ങളോട് കൂടിയ भारतोऽर्जुनः ഭാരതനായ അർജ്ജുനനാണെങ്കിൽ (तर्हि) अयम् भीमसेनः ഇദ്ദേഹം ഭീമസേനനെന്നും । अयम् राजा युधिष्ठिरः ഇദ്ദേഹം രാജാ യുധിഷ്ഠിരനെന്നും इति सुब्यक्तम् ॥ ഉറപ്പാണ്.

(കിരാതം കഥയിൽ മഹാദേവനുമായി അർജ്ജുനൻ യുദ്ധം ചെയ്തതാണ് സൂചന) राजा- भो धर्मराज! അല്ലയോ ധരമ്മരാജ! वृकोदर! ഭീമസേന! धनञ्जय! ധനഞ്ജയ! कथम् न माम् विश्वसिथ। എന്നെ വിശ്വാസമില്ലേ भवतु भवतु प्राप्तकाले। ശരി സമയം ആകുന്നവരെ ആകട്ടെ. बृहन्नळे प्रविश त्वम् अभ्यन्तरम्। ബൃഹന്നളെ അകത്തെക്ക് ചെല്ലൂ

बृहन्नळा- यदाज्ञापयति महाराजः।മഹാരാജാവ് ആജ്ഞാപിച്ചപോലെ

भगवान्- अर्जुन!അർജ്ജുന! न खलु नखलु प्रवेष्टव्यम्।അകത്ത് പോകേണ്ടതില്ല. तीर्णप्रतिज्ञा वयम्। നമ്മൾ പ്രതിജ്ഞ പൂർണ്ണമാക്കി.

बृहन्नळा- यदाज्ञापयत्यार्यः। ആര്യൻ ആജ്ഞാപിച്ചപോലെ.

राजा- शूराणाम् सत्यसन्धानाम् प्रतिज्ञाम् परिरक्षताम्। पाण्डवानाम् निवासेन कुलम् मे नष्टकल्मषम्॥
अन्वयः-सत्यसन्धानाम् സത്യസന്ധരായ शूराणाम् ശൂരന്മാരുടെ प्रतिज्ञाम् പ്രതിജ്ഞ परिरक्षताम् സംരക്ഷിക്കപ്പെടട്ടെ. पाण्डवानाम् പാണ്ഡവന്മാരുടെ निवासेन താമസം കൊണ്ടു मे कुलम् എന്റെ കുലം नष्टकल्मषम् കളങ്കമറ്റതായി (जातम्)॥

अभिमन्युः- इहात्रभवन्तो ഇവിടെ നിങ്ങളെല്ലാവരും എന്റെ मे पितरः പിതാക്കന്മാർ ആണ്।तेन खलु,അതുകൊണ്ട്

न रुष्यन्ति मयाक्षिप्ता हसन्तश्च क्षिपन्ति माम्।दिष्ट्या गोग्रहणम् स्वन्तम् पितरो येन दर्शिताः ॥
अन्वयः-मयाक्षिप्ता न रुष्यन्ति,ഞാൻ ആക്ഷേപിച്ചാലും കോപിക്കില്ല माम् हसन्तश्च क्षिपन्ति।എന്നെ ചിരിച്ചുകൊണ്ടു കളിയാക്കുന്നു दिष्ट्या ഭാഗ്യംകൊണ്ടു गोग्रहणम् स्वन्तम् ഗോഗ്രഹണം ഭംഗിയായി അവസാനിച്ചു. येन पितरो दर्शिताः അതുകൊണ്ട പിതാക്കളെ കണ്ടു ॥

(भीमसेनमुद्दिश्य) ഭീമനോട്) भोस्तात!അച്ഛാअज्ञानात्तु मया पूर्वे यद् भवान् नाभिवादितः।तस्य पुत्रापराथस्य प्रसादम् कर्तुमर्हति ॥

अज्ञानात्तु मयाഅജ്ഞാനം കൊണ്ടു എന്നാൽ पूर्वे यद् भवान् नाभिवादितः।അങ്ങയെ അഭിവാദ്യം ചെയ്തില്ല तस्य पुत्रापराथस्य പുത്രന്റെ അപരാധത്തെ प्रसादम् कर्तुमर्हति ॥ക്ഷമിക്കണം
(इति प्रणमति)പ്രണമിക്കുന്നു

भीमसेनः- एह्येहि पुत्र!വരൂ മകനേ पितृसदृशपराक्रमो भव।അച്ഛനെപ്പോലെ പരാക്രമിയാവുക

अभिमन्युः- अनुगृहीतोस्मि।അനുഗ്രഹിക്കപ്പെട്ടു

भीमसेनः- पुत्र! अभिवादयस्व पितरम् ।മോനേ അച്ഛനെ അഭിവാദ്യം ചെയ്യൂ

अभिमन्युः- भोस्तात अभिवादये അച്ഛാ അഭിവാദയേ

अर्जुनः- एह्येहि वत्स!വരൂ മകനേ (आलिङ्ग्य)ആലിംഗനം ചെയ്ത്

अयम् स हृदयाह्लादी पुत्रगात्रसमागमः।यस्त्रयोदशवर्षान्ते प्रोषितः पुनरागतः॥
अन्वयः- यस्त्रयोदशवर्षान्ते प्रोषितःപതിമൂന്നു വർഷത്തിനു ശേഷം पुनरागतः വന്നുചേർന്ന अयम् ഈ पुत्रगात्रसमागमः പുത്രശരീര ബന്ധം स हृदयाह्लादी॥ഹൃദയാഹ്ലാദകരം ആണ്.

पुत्र!മകനേ अभिवादयताम् विराटेश्वरः।വിരാടേശ്വരനെ ആക്രമിക്കൂ

अभिमन्युः- अभिवादये।അഭിവാദയേ

राजा- एह्येहि वत्स!പുത്ര വരൂ

यौधिष्ठिरम् धैर्यमवाप्नुहि त्वम् भैमम् बलम् नैपुणमर्जुनस्य। माद्रीजयोः कान्तिमथाभिरूप्यम् कीर्तिम् च कृष्णस्य जगत्प्रियस्य॥

अन्वयः-त्वम् നീ यौधिष्ठिरम् धैर्यम्,യുധിഷ്ഠിരന്റെ ധൈര്യവും भैमम् बलम्,ഭീമന്റെ ബലവും नैपुणमर्जुनस्य,അർജുനന്റെ നൈപുന്യവും माद्रीजयोः कान्तिम् अथ अभिरूप्यम्,മാദ്രീ പുത്രരുടെ കാന്തിയും സൗന്ദര്യവും जगत्प्रियस्य कृष्णस्य कीर्तिम्ജഗത്പ്രിയനായ च अवाप्नुहि നേടുക.॥ (आत्मगतम्) उत्तरा सन्निकर्षस्तु ഉത്തരയുടെ സാന്നിദ്ധ്യം मा बाधते। എന്നെ ചിന്തിപ്പിക്കുന്നു किमिदानीम् करिष्ये ഇനി എന്ത് ചെയ്യാം(

)। भवतु। दृढम् ശരി oke कोऽत्र।ആരവിടെ भटः- (प्रविश्य) പ്രവേശിച്ച് ) - जयतु महाराजः।മഹാരാജാവ് വിജയിക്കട്ടെ
राजा- आपस्तावत्। വെള്ളം എവിടെ

भटः- यदाज्ञापयति महाराजः। മഹാരാജാവ് വിജയിക്കട്ടെ (निष्क्रम्य प्रविश्य)(പോയി തിരിച്ചെത്തി ) इमा आपः।ഇതാ വെള്ളം

राजा- (प्रतिगृह्य)(ജലമെടുത്ത്) अर्जुन!അർജുന! गोग्रहणविजयशुल्कार्थम् ഗോഗ്രഹണ വിജയസമ്മാനം ആയി प्रतिगृह्यताम् उत्तरा।ഉത്തരയെ സ്വീകരിച്ചാലും

युधिष्ठिरः- एतदवनतम् शिरः।ഇത് തല കുനിപ്പിക്കുന്നല്ലോ

अर्जुनः- (आत्मगतम्)ആത്മഗതം कथम् चारित्रम् मे तुलयति।എന്റെ ശുദ്ധിയെ ചോദ്യം ചെയ്യുന്നു. (प्रकाशम्) भो राजन्!അല്ലയോ രാജൻ!

इष्टमन्तप्पुरम् सर्वम् मातृवत् पूजितम् मया। उत्तरैषा त्वया दत्ता पुत्रार्थम् प्रतिगृह्यते॥
अन्वयः-इष्टमन्तप्पुरम् सर्वम् मातृवत् पूजितम् मया।അന്തപ്പുരത്തിലെ എല്ലാവരും അമ്മയെ പോളാണ് പൂജിച്ചത്. त्वया दत्ता നിങ്ങൾ നൽകിയ उत्तरैषा ഈ ഉത്തരയെ पुत्रार्थम् प्रतिगृह्यते॥പുത്രനുവേണ്ടി സ്വീകരിക്കുന്നു

युधिष्ठिरः- एतदुन्नतम् शिरः।തലയുയർത്തി

राजा- इदानीम् युद्धशूराणाम् चारित्रेषु व्यवस्थितः। अन्तपुरनिवासस्य सादृशीम् क्रियताम् क्रियाम्॥
इदानीम् ഇപ്പോൾ युद्धशूराणाम् യുദ്ധവീരന്മാരുടെ चारित्रेषु സദാചാരങ്ങളിൽ व्यवस्थितः പ്രശസ്തനായ (അർജുനൻ) अन्तपुरनिवासस्यഅന്തപുരവാസത്തിനു सादृशीम् ചേർന്ന क्रियताम् क्रियाम् പ്രവൃത്തി ചെയ്താലും ॥

अद्यैव ഇന്നുതന്നെ खलु गुणवन्नक्षत्रम् ഗുണകരമായ കാര്യമാണ്. अद्यैव विवाहोऽस्य प्रवर्तताम्।ഈ വിവാഹം നടത്താം

अभिमन्युः- अनुगृहीतोस्मि।അനുഗ്രഹിക്കപ്പെട്ടു अनुगृहीतोस्मि।

युधिष्ठिरः-भवतु भवतु।ശരി पितामहसकाशम् പിതാമഹന്റെ അടുത്ത് उत्तरम् ഉത്തരനെ प्रेषयामः।അയക്കാം

राजा- यदभिरुचित भवत्भ्यः ।ഭവാന്മാർ ആഗ്രഹിച്ചപോലെ धर्मराज-वृकोदर-धनञ्जयः ധർമരാജ! ഭീമസേന!അർജ്ജുന! इत इतो भवन्तःഇതുവഴി ഇതുവഴി.. । अनेनैव प्रहर्षॅणഈ സന്തൊഷത്തോടെ आभ्यन्तर അകത്ത് प्रविशामः പോകാം

""द्वितीयोऽङ्कः ""

"https://ml.wikibooks.org/w/index.php?title=പഞ്ചരാത്രം:_രണ്ടാമങ്കം&oldid=17470" എന്ന താളിൽനിന്ന് ശേഖരിച്ചത്