സ്റ്റഫ്ഡ് പാൻ കേക്ക് വിത്ത് കോക്കനട്ട്‌

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ചേരുവകൾ[തിരുത്തുക]

പാൻ കേക്കിന്

  • ഗോതമ്പ് പൊടി -100 ഗ്രാം
  • പഞ്ചസാര -1 ടേബ്ൾ സ്പൂൺ
  • ഏലക്കാപ്പൊടി -ഒരു നുള്ള്

തേങ്ങാ മിക്സ് തയാറാക്കുന്നതിന്

  • തേങ്ങ ചിരവിയത് -25 ഗ്രാം
  • പഞ്ചസാര -5 ഗ്രാം/മൂന്ന് ടീസ്പൂൺ
  • ഏലക്കാപ്പൊടി -ഒരു നുള്ള്

തയാറാക്കുന്ന വിധം:[തിരുത്തുക]

ഗോതമ്പുപൊടി, പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് ഒരു കപ്പ് വെള്ളത്തിൽ കലക്കിവെക്കുക. തേങ്ങ തേങ്ങ ചുരണ്ടിയത്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ മിക്‌സിയിൽ അരച്ചെടുക്കുക. ഗോതമ്പു മാവ് മിശ്രിതത്തിലേക്ക് തേങ്ങ അരച്ചത് ചേർത്തിളക്കുക. ശേഷം നോൺസ്റ്റിക് പാൻ ചൂടാക്കി അതിലേക്ക് ഈ മിശ്രിതത്തിൽ കാൽഭാഗം പകർന്ന് പാകം ചൂടിൽ വേവിക്കുക. ഇരുവശങ്ങളും ഗാൾഡൻ ബ്രൗൺ നിറമായാൽ പാത്രത്തിലേക്ക് മാറ്റുക.