പാചകപുസ്തകം:ദോശ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(ദോശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Masala Dosa with sambhar

'അരിയും ഉഴുന്നും ഉലുവയും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ദോശച്ചട്ടിയിൽ ഒഴിച്ച് പർത്തിയോ തുളിച്ചോ ഉണ്ടാക്കുന്ന് താലം പോലെയുള്ള പലഹാരമാണ് ദോശ. ഒരു തമിഴ പലഹാരമാണെങ്കിലും വടക്കൻ, തെക്കൻ,ഊത്തപ്പം, റോസ്റ്റ് എന്നിങ്ങനെ പലതരം ദോശകളുണ്ട്. ചട്നിയും സാമ്പാറുമാണ്‌ ദോശക്കൊപ്പം കഴിക്കറുള്ളതെങ്കിലും പാചകപുസ്തകം: ദോശപ്പോടി, പാചകപുസ്തകം: ഇഷ്ടു എന്നിവയും ദോശക്കൊപ്പം നല്ല ചേർച്ചയാൺ.


പാചകം ചെയ്യുന്ന വിധം[തിരുത്തുക]

പുഴുങ്ങലരി, ഉണങ്ങല്ലരി, എന്നിവ 3:1 അനുപാതത്തിലും സ്വൽപ്പം ഉഴുന്ന് ഉലുവ എന്നിവയും ചേർത്ത് 3-4 മണിക്കൂർ കുതിർത്തെടുത്ത് എല്ലാം കൂടി നന്നായി അരച്ചെടുക്കുക ഇങ്ങനെ അരെച്ചെടുത്തത് ഒന്നിച്ച് ഒരു പാത്രത്തിൽ ഒഴിച്ചു പുളിക്കാനായി ഉപ്പ് ചേർത്ത് ഇളക്കുന്നു. . ഈ മാവ് പുളിക്കാനായി ഒരു രാത്രി സമയമെടുക്കും. പുളിച്ച് കഴിയുമ്പോൾ ഏകദേശം പകുതിയോളം വർദ്ധിച്ചിട്ടുണ്ടാകും . ദോശച്ചട്ടി നന്നായി ചൂടായാൽ എണ്ണ പുരട്ടി ഒരു തവി മാവോഴിച്ച് പരമാവധി കനംകുറച്ച് പരത്തി മൊരിഞ്ഞാൽ ഒരു ചട്ടുകം കൊണ്ട് മറിച്ചിട്ടശേഷം എടുത്ത് ചൂടോടെ ഉപയോഗിക്കുക. തെക്കൻ ശൈലിയിൽ (തിരുവിതാംകൂർ) കനം കൂടി ഒരു പപ്പടവട്ടത്തിൽ മാത്രമേ ദോശ ഉണ്ടാകൂ. ഇതിനായി പുഴുങ്ങല്ലരി കൂട്ടില്ല. ഊത്തപ്പത്തിൻ കട്ടികൂടി വെങ്കായം- സവോള, പച്ചമുളക്, കറിവേപ്പില, കാരറ്റ്, മുതലായവ നന്നായി അരിഞ്ഞത് വിതറി ഉണ്ടാക്കുന്നു മസാല ദോശയിൽ മസാലകൂടി ചേർത്താൺ കഴിക്കുക

.

{{commons:Dosa}}

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ദോശ&oldid=17289" എന്ന താളിൽനിന്ന് ശേഖരിച്ചത്