പാചകപുസ്തകം:ചീര അവിയൽ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(ചീര അവിയൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വളരെ എളുപ്പത്തിൽ ചീര ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ചീര അവിയൽ .

ആവശ്യമായ സാധങ്ങൾ[തിരുത്തുക]

ചുവന്ന ചീര, ചക്കക്കുരു, മാങ്ങാ, പച്ചമുളക് , മഞ്ഞൾ പൊടി, ഉപ്പ് , വെളിച്ചെണ്ണ , കറിവേപ്പില , ചെറിയ ഉള്ളി , ജീരകം , തേങ്ങാ ചിരകിയത് . ആദ്യം ചീര കഴുകി ഇലയും തണ്ടും (അവിയലിന്റെ കഷ്ണം പോലെ ) അരിഞ്ഞു വെക്കുക . മാങ്ങാ, ചക്കക്കുരു ചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു വെക്കുക .

തയ്യാറാക്കുന്ന വിധം[തിരുത്തുക]

തേങ്ങാ ചിരകിയത് , പച്ചമുളക് , ചെറിയ ഉള്ളി , ജീരകം , മഞ്ഞൾ പൊടി എന്നിവ ചേർത്ത് അവിയലിന്റെ പാകത്തിന് അരച്ച് വെക്കുക .

ഒരു മഞ്ചട്ടി എടുത്തു ചീരയുടെ തണ്ട് , ചക്കക്കുരു എന്നിവ ആവശ്യത്തിനു വെള്ളം ചേർത്ത് വേവിക്കാൻ വെക്കുക. പകുതി വേവാകുമ്പോൾ മാങ്ങാ ചേർക്കുക. അതിലേക്കു തേങ്ങാ അരച്ചത്‌ കൂടെ ചീര ഇല അരിഞ്ഞത്, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വെക്കാം .

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ചീര_അവിയൽ&oldid=10529" എന്ന താളിൽനിന്ന് ശേഖരിച്ചത്