പാചകപുസ്തകം:ഉണക്കലരി ഇളനീർ ദോശ
ദൃശ്യരൂപം
(ഉണക്കലരി ഇളനീർ ദോശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേരുവകൾ:
[തിരുത്തുക]- ഉണക്കലരി 100 ഗ്രാം
- ഇളനീർ/തേങ്ങ 25 ഗ്രാം
- ജീരകം 1 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം:
[തിരുത്തുക]ഉണക്കലരി രണ്ടു മണിക്കൂർ കുതിർത്തുവെക്കുക. അരി നന്നായി കുതിർന്ന ശേഷം ജീരകം, ഇളനീർ ചുരണ്ടിയത്, ഉപ്പ് എന്നിവ ചേർത്ത് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക. ഇനി തവയിൽ അൽപം എണ്ണ പുരട്ടി ഇളനീർ ദോശ ചുട്ടെടുക്കാം