03. തസ്യ സ്ഥിത്വാ..

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

3. तस्य स्थित्वा कथमपि पुरः कौतुकाधानहेतोः
अन्तर्बाष्पः चिरमनुचरो राजराजस्य दध्यौ।
मेघालोके भवति सुखिनोऽप्यन्यथावृत्ति चेतः
कण्ठाश्लेषप्रणयिनिजने किम पुनः दूरसंस्स्थेः
തസ്യ സ്ഥിത്വാ കഥമപി പുരഃ കൗതുകാധാനഹേതോഃ അന്തർബാഷ്പഃ ചിരമനുചരൊ രാജരാജസ്യ ദധ്യൌ. മേഘാലോകേ ഭവതി സുഖിനോപ്യന്യഥാവൃത്തി ചേതഃ കണ്ഠാശ്ലേഷ പ്രണയിനിജനേ കിം പുനഃ ദൂരസംസ്ഥേഃ.

अन्वयः कौतुकाधानहेतोः तस्य पुरः कथमपि स्थित्वा राजराजस्य अनुचरो अन्थर्बाष्पः चिरम् दध्यौ। मेघालोके सुखिनः अपि चेतःअन्यथावृत्ति भवति। कण्ठाश्लेषप्रणयिनिजने दूरसंस्स्थेः किम पुनः?।

കൗതുകമുണ്ടാക്കുന്ന അതിനുമുമ്പിൽ ഒരുവിധത്തിൽ നിന്നുകൊണ്ട് കുബേരന്റെ ആ അനുചരൻ മനസ്താപം കുറേനേരം അനുഭവിച്ചു. മേഘത്തെകാണുമ്പോൾ സുഖികൾക്കുകൂടി മനസ്സിന് ചാഞ്ചല്യം ഉണ്ടാകുന്നു. പ്രിയയെ കഴുത്തിൽ ആലിംഗനം ചെയ്യാനാഗ്രഹിക്കുന്ന ദൂരവാസികൾക്ക് പിന്നെയോ?

"https://ml.wikibooks.org/w/index.php?title=03._തസ്യ_സ്ഥിത്വാ..&oldid=17371" എന്ന താളിൽനിന്ന് ശേഖരിച്ചത്