വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/ഹയർസെക്കന്ററി തലം
ദൃശ്യരൂപം
- 1) 2013 ൽ നോക്കിയയെ സ്വന്തമാക്കിയ കമ്പനി
- മൈക്രോസോഫ്റ്റ്
- 2) ഓപറേറ്റിങ്ങ് സിസ്റ്റത്തെ മെയിൻ മെമ്മറിയിലേക്ക് ലോഡ് ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ
- ബൂട്ട് ലോഡർ (Boot Loader)
- 3) .mkv ഒരു …........ ഫയൽ ഫോർമാറ്റാണ്
- വീഡിയോ ഫയൽ
- 4) ഓപൺ ഹാൻഡ് സെറ്റ് അലയൻസ് എന്ന സംഘടനയാൽ നിയന്ത്രിക്കപ്പെടുന്ന ഓപറേറ്റിങ്ങ് സിസ്റ്റം
- ആൻഡ്രോയ്ഡ്
- 5) താഴെപ്പറയുന്നതിൽ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സോഫ്റ്റ്‌വെയറിനു ഉദാഹരണമാണ്
- ദ്രുപാൽ
- ജൂംല
- ഡയാസ്പുറ
- വേഡ്‌പ്രസ്
- ഡയാസ്പുറ
- 6) കമ്പ്യൂട്ടറിനുള്ളിലേക്കും പുറത്തേക്കുമുള്ള നെറ്റ്‌വർക്ക് ട്രാഫിക്ക് നിയന്ത്രിക്കാനുപയോഗിക്കുന്ന സംവിധാനം
- ഫയർവാൾ (Firewall)
- 7) ഒരു റാസ്റ്റർ ചിത്രത്തിന്റെ അടിസ്ഥാന ഘടകം
- പിക്സൽ (Pixel)
- 8) ലോഗോ തിരിച്ചറിയുക
വിക്ടേഴ്സ് ചാനൽ
- 9) ഈഥർനെറ്റ് കണക്ട് ചെയ്യാനുപയോഗിക്കുന്ന കണക്ടർ
- RJ45
- 10) മോസില്ല ഫയർഫോക്സിനെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ നിർമ്മിച്ച ഒരു ബ്രൗസറിന്റെ ലോഗോയാണിത്. ബ്രൗസറേത്
- എപിൿ (Epic Browser)
- 11) 1996ൽ ലോക ചെസ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ ചെസ്സിൽ തോൽപിച്ച സൂപ്പർ കമ്പ്യൂട്ടറിന്റെ പേരെന്ത്?
- ഡീപ് ബ്ലൂ
- 12) ഒരു സ്വതന്ത്ര ചലച്ചിത്രമാണ് ബിഗ് ബക് ബണ്ണി. ഇത് നിർമ്മിക്കാനുപയോഗിച്ച
3D സോഫ്റ്റ്‌വെയറിന്റെ പേര്
- ബ്ലെണ്ടർ (Blender)
- 13) Mountain Lion, Snow Leopard, Jaguar
ഈ പേരുകളിൽ പതിപ്പുകളിറക്കുന്ന സോഫ്റ്റ്‌വെയർ
- ആപ്പിൾ മാക് OSX
- 14) ഗ്നു/ലിനക്സിലുപയോഗിക്കുന്ന കമ്പൈലർ ശേഖരം
- GCC (Gnu Compiler Collection)
- 15) ഒരു പ്രസിദ്ധ ഐ. ടി. വിദഗ്ദന്റെ കുട്ടിക്കാലത്തെ ചിത്രമാണിത്. ആരാണിദ്ദേഹം?
- സ്റ്റീവ് ജോബ്സ്
- 16) ഇന്ത്യയിലെ ആദ്യത്തെ e-ന്യൂസ് പേപ്പർ
- ദി ന്യൂസ് പേപ്പർ ടുഡേ
- 17) അമേരിക്ക നടത്തിക്കൊണ്ടിരുന്ന പ്രിസം എന്ന ചാരപദ്ധതി പുറത്തുവിട്ട് പ്രസിദ്ധിയാർജ്ജിച്ച യുവാവ്
- എഡ്വേഡ് സ്നോഡൻ
- 18) പ്രോഗ്രാമുകളിലുപയോഗിക്കുന്ന ഡാറ്റയ്ക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ ഡാറ്റകളെ ക്ലാസുകൾ നിർമ്മിച്ച് അവയ്ക്കുള്ളിൽ നൽകുന്ന വ്യവസ്ഥയ്ക്ക് പറയുന്ന പേര്
- Object Oriented Programming
- 19) ഒരു കമ്പ്യൂട്ടറിന്റെ നെറ്റ്‌വർക്കിന്റെ അവസ്ഥ പരിശോദിക്കാനുപയോഗിക്കുന്ന കമാന്റ്
- ping
- 20) int a =10 (op) 3;
aയുടെ മൂല്യം 1 ആണെങ്കിൽ (op) എന്താണ്
- Modulous Operator (%)
- ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം ഏതാണ്
- കാര്യവട്ടം
- കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് ഏതാണ്? -
- വെള്ളനാട്
- ഇന്റെർനെറ്റ് വഴി ആദ്യമായി തെരഞ്ഞെടുപ്പ് നടത്തിയ രാജ്യം ഏതാണ്?
- എസ്റ്റോണിയ
- ഇന്ത്യയിൽ ആദ്യമായി ഇന്റെർനെറ്റ് കണക്ഷൻ കിട്ടിയ വ്യക്തി ആരാണ്?
- ഷമ്മി കപൂർ
- പ്രശസ്ത ഇന്ത്യൻ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
- ശിവ് നാടാർ
- വെബ്‌ബ്രൗസറുകളുടെ മികവ് അളക്കുന്ന ടെസ്റ്റിന്റെ പേര്
- ACID3
- പ്രിന്ററിൽ ഉപയോഗിക്കുന്ന അടിസ്ഥാനനിറങ്ങൾ നാലാണ്. അതിൽ ഒരെണ്ണം കറുപ്പാണ് . മറ്റ് മൂന്നെണ്ണം ഏതൊക്കെയാണ്
- സിയാൻ, മജന്ത, മഞ്ഞ (CMY)
- ഐടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല ഏതാണ്?
- മലപ്പുറം
- ഇൻസ്ക്രിപ്റ്റ് ടൈപിങ്ങ് വ്യവസ്ഥയ്ക്ക് രൂപം നൽകിയത്?
- Department of Electronics at the Ministry of Communications & Information Technology