വിക്കിജൂനിയർ

വിക്കിജൂനിയറിലേക്ക് സ്വാഗതം!
[തിരുത്തുക]12 വയസ്സ് വരെയുള്ള ചെറിയ കുട്ടികൾക്കായി പ്രായത്തിനനുയോജ്യമായ പുസ്തകങ്ങൾ തയ്യാറാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, സ്കെച്ചുകൾ, മൗലിക ചിത്രീകരണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ പുസ്തകങ്ങൾ. ലോകമെമ്പാടുമുള്ള എഴുത്തുകാർ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മ ഒത്തുചേർന്നാണ് വിക്കിജൂനിയർ പുസ്തകങ്ങൾ തയ്യാറാക്കുന്നത്. ഉറവിടങ്ങൾ പരിശോധിച്ചു ബോധ്യപ്പെടാവുന്ന വസ്തുതാപരമായ വിവരങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓരോ പുസ്തകത്തിന്റെയും ഉള്ളടക്കം കൂടുതൽ മികച്ചതാക്കാൻ അവ എഴുതുന്നതിലും തിരുത്തുന്നതിലും മാറ്റിയെഴുതുന്നതിലും പങ്കുചേരാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക്ക് ലൈസൻസിന് കീഴിൽ ഞങ്ങളുടെ ഈ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു.
വിക്കിമീഡിയ ഫൗണ്ടേഷന്റെയും വിക്കിബുക്സിന്റെയും കീഴിൽ വരുന്ന ഒരു സംരംഭമാണ് വിക്കിജൂനിയർ. അതുകൊണ്ടുതന്നെ അവയുടെ പൊതുനിയമങ്ങളും നയങ്ങളും ഇതിനും ബാധകമാണ്. എന്നാൽ ഇതുകൂടാതെ, വിക്കിജൂനിയറിന് മാത്രമായി ചില പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ കൂടിയുണ്ട്. ചില കാര്യങ്ങളിൽ വിക്കിബുക്സിന്റെ പൊതുനയങ്ങളിൽ നിന്ന് വിക്കിജൂനിയർ വ്യത്യാസപ്പെട്ടിരിക്കാറുമുണ്ട്. ഉദാഹരണത്തിന്, വിക്കിബുക്സിൽ പൊതുവെ അനുവദിക്കാറില്ലെങ്കിലും, ഏതെങ്കിലും ഒരു വിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന 'മാക്രോപീഡിയ' പോലുള്ള സമഗ്ര വിജ്ഞാനകോശങ്ങൾ വിക്കിജൂനിയറിൽ ഉൾപ്പെടുത്താൻ അനുവാദമുണ്ട്.