മുക്തകങ്ങൾ
നാലുവരി അല്ലെങ്കിൽ ഒരു ശ്ലോകം കൊണ്ട് സമഗ്രമായ ഒരു ആശയത്തെ ആവിഷ്കരിക്കാൻ കഴിയുന്ന ചമൽക്കാരഭംഗിയും അർത്ഥ സാന്ദ്രതയും ഭാവഗരുമയും ഉള്ള മനോഹരമായ ശ്ലോകങ്ങളാണ് മുക്തകങ്ങൾ എന്നു പറയുന്നത് മുത്തുമണി പോലെ തിളക്കവും മൂല്യവും ഉള്ളതാണ് ഈ ശ്ലോകങ്ങൾ മുക്തം എന്നാൽ മറ്റൊന്നുമായി ചേർന്ന് നിൽക്കാത്തത് അഥവാ ഒറ്റപ്പെട്ടു മുക്തമായി നിൽക്കുന്നത് എന്നർത്ഥം ഒറ്റശ്ലോകം എന്നും അറിയപ്പെടാറുണ്ട് സംസ്കൃത സാഹിത്യത്തിൽ ഒരു പ്രത്യേക സാഹിത്യപ്രസ്ഥാനമായി ഇവ വളർന്നിരുന്നു ഒരുപക്ഷേ വിവരണ സ്വഭാവമുള്ള മഹാകാവ്യ രചനയെക്കാൾ ഭാവനാത്മകവും ഭാവ സ്വയം പര്യാപ്തവും ആണ് ഈ ഒറ്റശ്ലോകങ്ങൾ കവിതയുമായി മാറ്റുരയ്ക്കാൻ പര്യാപ്തവുമാണ് അസാധാരണമായ രചന കൗശലം ഇതിന് ആവശ്യമാണ് സവിശേഷ മുഹൂർത്തങ്ങളിൽ കവിക്ക് ഉണ്ടാകുന്ന അനുഭവത്തിന്റെ മനോഹരമായ ആവിഷ്കരണങ്ങളാണ് മുക്തകങ്ങൾ ഒറ്റപ്പെട്ട നിൽക്കുന്ന ഇവയുടെ അർത്ഥം പൂർണ്ണമായും മനസ്സിലാകണമെങ്കിൽ ഇവ പിറവികൊണ്ട സന്ദർഭങ്ങൾ കൂടി മനസ്സിലാക്കേണ്ടി വരും സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്ക് മുക്തകങ്ങൾ കടന്നുവന്നത് മണിപ്രവാള പ്രസ്ഥാനത്തിലൂടെയാണ് മലയാളത്തിൽ തഴച്ചത് ലീലാതിലകം എന്ന മണിപ്രവാള ഗ്രന്ഥം മുക്തകങ്ങളുടെ കലവറയാണ് എന്നാൽ മലയാളത്തിൽ മുക്തകങ്ങളുടെ സുവർണ്ണകാലം പിറന്നത് കൊടുങ്ങല്ലൂർ കളരിയിലൂടെയാണ് പിൽക്കാലത്ത് കാല്പനിക കവികളും മുക്തക രചന നടത്തിയിരുന്നു എന്നാൽ ഭാവഗീതങ്ങളുടെ കടന്നുവരവോടെ മുക്തകങ്ങൾ ക്രമേണ ഇല്ലാതാകാൻ തുടങ്ങി.