പാചകപുസ്തകം:മുട്ട ചിക്കിയത്
ദൃശ്യരൂപം
മുട്ട ചിക്കിയത് മുട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ലളിതവും രുചികരവുമായ വിഭവമാണ്. ഇത് കേരളത്തിൽ സാധാരണയായി ചോറിന്റെ കൂടെ കഴിക്കാനാണ് മുട്ട ചിക്കിയത് ഉണ്ടാക്കുന്നത്.
ആവശ്യമായ സാധനങ്ങൾ
[തിരുത്തുക]- മുട്ട – 1 എണ്ണം
- ഉള്ളി – 1 എണ്ണം (നന്നായി അരിഞ്ഞത്)
- പച്ചമുളക് – 1 എണ്ണം (അരിഞ്ഞത്)
- കുരുമുളകുപൊടി – ¼ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച് അതിലേക്ക് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ച് പതപ്പിചെടുക്കുക
- ശേഷം അരിഞ്ഞുവച്ച ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് കലക്കുക.
- ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക.
- എന്നിട്ട് ഈ മിക്സ് ചീനച്ചട്ടിയിലേക്ക് ഒഴിച്ച് സ്പ്പൂൺ ഉപയോഗിച്ച് ഇളക്കി ചെറിയ കഷണങ്ങളാക്കുക
- കുറച്ച് സമയം തീ കുറച്ചിട്ടിളക്കുക കരിയാതെ നോക്കണം
- ഉടൻ തന്നെ ചൂടോടെ വിളമ്പാം
ഇത് ചോറിന്റെയൊ ചപ്പാത്തിയുടെയൊ അല്ലതെയൊ കഴിക്കാൻ പറ്റിയ ഒരു വിഭവമാണ്.കുറച്ച് കുരുമുളക് പൊടി മുകലിൽ വിതറുന്നത് രുചി കൂട്ടാൻ സഹായിക്കും