ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:മീൻ വറുത്തത്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • മീൻ – ½ കിലോ ( തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയത്)
  • ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്– 1 ടേബിൾ സ്പൂൺ
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – ½ ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • നാരങ്ങ നീര് -1ടേബിൾ സ്പൂൺ
  • കുരുമുളക്പ്പൊടി - ½ ടീസ്പൂൺ
  • വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  1. ആദ്യം ഒരു ചട്ടിയിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളക്പ്പൊടി, നാരങ്ങ നീര് എന്നിവ ചേർത്തിള്ളക്കി ഒരു മിക്സ് /അരപ്പ് ഉണ്ടാക്കുക
  2. എന്നിട്ട് മുമ്പ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കയ മീനിന്റെ 2 വശവും വരയുക
  3. വരഞ്ഞ് വച്ച് മിനിലേക്ക് മുമ്പ് ഉണ്ടാക്കിവച്ച മിക്സ് തേച്ച് പിടിപ്പീക്കുക
  4. ശേഷം 15 മിനിട്ട് കഴിഞ്ഞ് ചീനച്ചട്ടി അടൂപ്പത്തു വച്ച് അത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക
  5. മസല തേച്ച മിൻ അതിലേകിട്ട് വറുത്തെടുകുക
  6. ഇത് ഉടൻ തന്നെ വിളമ്പാം. ആവശ്യമെങ്കിൽ കുറച്ച് വറുത്ത കറിവേപ്പിലയും മുകലിൽ വിതറാം

ചൂടോടെ ചോറ്, ചപ്പാത്തി അല്ലെങ്കിൽ കപ്പയോടൊപ്പവും വിളമ്പാം