ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:മാങ്ങയിഞ്ചി ചമ്മന്തി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കേരളത്തിൽ പ്രചാരത്തിലുള്ള ചമ്മന്തിയാണ് മാങ്ങയിഞ്ചി ചമ്മന്തി. മാങ്ങയിഞ്ചി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ചമ്മന്തി ചോറിനൊപ്പം കഴിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • മാങ്ങയിഞ്ചി– 1 കപ്പ് (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് – 2–3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ ഉള്ളി – 2–3 എണ്ണം
  • തേങ്ങ ചിരണ്ടിയത് – ½ കപ്പ്
  • കറിവേപ്പില – 1 കൊമ്പ്
  • കടുക് – ½ ടീസ്പൂൺ
  • എണ്ണ – 1 ടേബിൾ സ്പൂൺ (താളിക്കാൻ)

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  1. മാങ്ങയിഞ്ചി, പച്ചമുളക്, ഉള്ളി, എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക.
  2. നല്ലതുപോലെ അരഞ്ഞ് കഴിയുമ്പോൾ തേങ്ങയും കറിവേപ്പിലയും ഉപ്പും കൂട്ടി ഒന്ന് ചതച്ചെടുക്കുക.

സൂചനകൾ

[തിരുത്തുക]
  1. മാങ്ങയിഞ്ചി ചെറുതായി അരിഞ്ഞതായാൽ ചമ്മന്തി മൃദുവായി ഉണ്ടാക്കാനാവും.
  2. ചോറിനൊപ്പം തനിച്ചോ തൈരും ചേർത്തോ ചമ്മന്തി കഴിയ്ക്കാവുന്നതാണു്.
  3. വെറുതെ അരച്ചെടുക്കുന്ന ചമ്മന്തി മൂന്നോ നാലോ മണിക്കൂറിൽ കൂടുതൽ കേടുകൂടാതിരിക്കില്ല.
  4. ഒരു ചട്ടിയിൽ ലേശം എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചമ്മന്തിയിട്ട് വറുത്തെടുത്താൽ കേടുകൂടാതെയിരിക്കും രുചിയും കൂടുതലായിരിക്കും.

പോഷകഗുണങ്ങൾ

[തിരുത്തുക]
  • മാങ്ങയിഞ്ചി ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവയിൽ സമ്പന്നമാണ്.
  • ദഹനത്തിന് സഹായിക്കുന്നു.
  • ശരീരത്തിന് ഊർജവും പോഷകവും നൽകുന്നു.