പാചകപുസ്തകം:ബ്രെഡ് ഓംലൈറ്റ്
ദൃശ്യരൂപം
ബ്രെഡ് ഓംലൈറ്റ്ബ്രെഡും മുട്ടയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ലളിതവും രുചികരവുമായ വിഭവമാണ്. ഇത് പ്രശസ്ത്തമായ ഒരു വിഭവമാണ്.
ആവശ്യമായ സാധനങ്ങൾ
[തിരുത്തുക]- മുട്ട – 2 എണ്ണം
- ബ്രെഡ് - 2 എണ്ണം
- ഉള്ളി – 1 ചെറുത് (നന്നായി അരിഞ്ഞത്)
- മുളക്പൊടി – ¼ ടീസ്പൂൺ
- കുരുമുളകുപൊടി – ¼ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – 1 ടേബിൾ സ്പൂൺ
- നെയ്യ് - ¼ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച് അതിലേക്ക് ഉപ്പ്, അരിഞ്ഞ ഉള്ളി, മുളക്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ച് പതപ്പിചെടുക്കുക
- ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിൽ നെയ്യ് തടവി ബ്രെഡ് വച്ച് ചൂടാക്കി മാറ്റി വക്കുക .
- എന്നിട്ട് അതേ പാനിലേക്ക് നേരത്തേ ഉണ്ടാക്കി വച്ച് മിക്സ് ഒഴിച്ച് ഒരു വശം മാത്രം വേവിക്കുക
- ഇതിലേക്ക് മുമ്പ് ചൂടാക്കിയ ബ്രെഡ് വച്ച് മടക്കി എടുക്കുക
- ഉടൻ തന്നെ ചൂടോടെ വിളമ്പാം
ഇത് പ്രാതലായോ നാലുമണി പലഹാരമായൊ കഴിക്കാം കുറച്ച് കുരുമുളകുപൊടി മുകള്ളിൽ ഇടുന്നത് കുറചും കുടി രുചികരമാക്കാൻ സഹായിക്കും