പാചകപുസ്തകം:പാൽ പേട
ദൃശ്യരൂപം
പാൽ പേട എന്നത് ഉത്തര ഇന്ത്യയിലെ പ്രശസ്തമായ പലഹാരമാണ്. ഇതിലെ പ്രധാന ചേരുവ് പാലാണ്.
ആവശ്യമായ ഘടകങ്ങൾ
[തിരുത്തുക]- പാൽ – 1/4 ലിറ്റർ
- പഞ്ചസാര - ആവശ്യത്തിന്
- നെയ്യ് – 2 ടേബിൾ സ്പൂൺ
- പാൽ പൊടി - 1 കപ്പ്
- കുഗ്ഗുമപുവ് - കുറച്ച്
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- ആദ്യം ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് നെയ്യ്, പാൽ, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കുക
- എന്നിട്ട് ഇതിലേക്ക് പാൽ പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
- ചൂടാറിയ ശേഷം ഇത് ചെറിയ ഉണ്ടയാക്കി എടുക്കുക
- ശേഷം നടുക്കമർത്തി ഒരു കുഗ്ഗുമപുവ് വക്കുക
ഇത് വളരെ രുചിയുള്ള ഒരു മധുര പലഹാരമാണ്