ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:പഴംപൊരി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

പഴംപൊരിക്ക് ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നിങ്ങനെ പല പേരുകളുണ്ട്.

പഴം‌പൊരി

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • നേന്ത്രപ്പഴം
  • മൈദ/കടലമാവ്
  • അരിപ്പൊടി
  • ഉപ്പ് /പഞ്ചസാര
  • മഞ്ഞൾ പൊടി
  • എണ്ണ
  • എള്ള്ല്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

നേന്ത്രപ്പഴം തൊലി കളഞ്ഞ് മുഴുവനായോ രണ്ടായോ മൂന്നായോ നെടുകേയോ ഇഷ്ടാനുസരണം മുറിച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൈദയും അരിപ്പൊടിയും മഞ്ഞൾപൊടിയും ഏള്ളൂം ഉപ്പും ചേർത്ത മാവിന്റെ കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കവുന്നതാണ് .

സൂചനകൾ

[തിരുത്തുക]
  • ചില ഇടങ്ങളിൽ മൈദക്ക് പകരം കടലമാവ് ഉപയോഗിക്കാറുണ്ട്.
  • മാവിനും മഞ്ഞ നിറം കിട്ടാൻ മഞ്ഞൾ പൊടി ഉപയോഗിക്കാറുണ്ട്.
  • മാവിനും മധുരം കിട്ടാൻ പഞ്ചസാര ഉപയോഗിക്കാറുണ്ട്.
  • വറൂക്കനയി സൺഫ്ളവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ അല്ലെങ്കിൽ തവിടെണ്ണ ഉപയോഗിക്കാവുന്നതാണ് .
"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പഴംപൊരി&oldid=18809" എന്ന താളിൽനിന്ന് ശേഖരിച്ചത്