പാചകപുസ്തകം:പരിപ്പ് ചമ്മന്തി
ദൃശ്യരൂപം
കേരളത്തിലെ വീടുകളിൽ വളരെ പ്രചാരമുള്ള ഒരു ചമ്മന്തിയാണ് പരിപ്പ് ചമ്മന്തി. സാധാരണയായി ചോറിന്റെ കൂടെ വിളമ്പുന്ന ഒരു ചമ്മന്തിയാണിത്. ചേരുവകൾ കുറവായതുകൊണ്ടും തയ്യാറാക്കൽ എളുപ്പമായതുകൊണ്ടും പല വീടുകളിലും ഇത് ഉണ്ടാക്കാറുണ്ട്.
ചേരുവകൾ
[തിരുത്തുക]| ചേരുവ | അളവ് |
|---|---|
| പരിപ്പ് (തുവര പരിപ്പ് / ചെറുപയർ പരിപ്പ്) | ¼ കപ്പ് |
| ഉണക്കമുളക് | 2–3 എണ്ണം |
| തേങ്ങ ചിരണ്ടിയത് | ½ കപ്പ് |
| കായം | ഒരു നുള്ള് |
| ഉപ്പ് | ആവശ്യത്തിന് |
| വെളിച്ചെണ്ണ (താളിക്കാനായി) | 1 ടേബിൾസ്പൂൺ |
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- പരിപ്പ് വറുക്കൽ: ഒരു ചട്ടിയിൽ പരിപ്പ് മിതമായ ചൂടിൽ വറുക്കുക. സ്വർണ്ണ നിറം വരുന്നത്രയും വരെ വറുക്കണം. കരിയരുത്.
- മുളക് വറുക്കൽ: അതേ ചട്ടിയിൽ തന്നെ ഉണക്കമുളകും അല്പം എണ്ണയും ചേർത്ത് വറുക്കുക. മുളക് നല്ല ചുവപ്പാകുമ്പോൾ തീ അണയ്ക്കുക.
- അരയ്‌ക്കൽ: മിക്സിയിൽ വറുത്ത പരിപ്പും മുളകും, കായം, ഉപ്പ്, തേങ്ങ ചിരകിയത് എന്നിവ ചേർത്തു കട്ടിയായി അരയ്‌ക്കുക. വെള്ളം വളരെകുറച്ച് മാത്രം ചേർക്കുക.
- താളിക്കൽ: ഇഷ്ടമുള്ളവർക്ക് അല്പം വെളിച്ചെഎണ്ണ ചൂടാക്കി അതിൽ കറിവേപ്പില ചേർത്ത് ഈ താളിച്ച് ചമ്മന്തിയിൽ ചേർക്കാം. താളിച്ചാൽ ചമ്മന്തി കൂടുതൽ വെള്ളമുള്ളതായിരിക്കും.
വിളമ്പുന്ന വിധം
[തിരുത്തുക]ചൂട് കഞ്ഞിയോടോ, ചോറിനോടോ ചേർത്ത് വിളമ്പാം. തേങ്ങ ചേർത്തതിനാൽ അതേ ദിവസം തന്നെ ഉപയോഗിക്കുക.
വകഭേദങ്ങൾ
[തിരുത്തുക]- ചില പ്രദേശങ്ങളിൽ തേങ്ങ ഇല്ലാതെ വെറും വറുത്ത പരിപ്പും മുളകും ചേർത്ത് വരണ്ട ചമ്മന്തിപൊടി രീതിയിൽ ഉണ്ടാക്കുന്നു.
- ചിലർ ചെറിയൊരു കഷണം പുളിയും ചേർത്ത് ഉണ്ടാക്കാറുണ്ട്.
- തുവരപ്പരിപ്പിനൊപ്പം ചെറുപയർ പരിപ്പ് ചേർത്ത് വറുത്താൽ രുചി കൂടുതൽ ലഭിക്കും.
കുറിപ്പുകൾ
[തിരുത്തുക]- പരിപ്പ് നന്നായി വറുത്തില്ലെങ്കിൽ ചമ്മന്തിക്ക് പച്ചസ്വാദ് തോന്നാം.
- ഉണക്കമുളകിന്റെ അളവ് ഇഷ്ടാനുസരണം കൂട്ടാം കുറയ്ക്കാം.
- കായം ചേർക്കുന്നത് രുചിയും ദഹനത്തിനും സഹായകമാണ്.