പാചകപുസ്തകം:പച്ചക്കറി സാലഡ്
ദൃശ്യരൂപം
പച്ചക്കറികൾ പ്രധാന ചേരുവയായി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു വിഭവമാണ് പച്ചക്കറി സാലഡ്. സാധാരണയായി ഇവ വേവിക്കാതെ ആണ് സലാഡ്ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.
ആവശ്യമായ ചേരുവകൾ
[തിരുത്തുക]- കുക്കുംബർ (കക്കരി/വെള്ളരി) - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- തക്കാളി - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- സവാള (ഉള്ളി) - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- കാരറ്റ് - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- കാബേജ് - 3 ഇല (ചെറിയ കഷ്ണങ്ങളാക്കിയത്)
- പുഴുങ്ങിയ വെള്ള കടല - 1 കപ്പ്
- നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളക് പൊടി -1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- ഒരു വലിയ ബൗളിലേക്ക് അരിഞ്ഞുവെച്ച കുക്കുംബർ, തക്കാളി, സവാള, പുഴുങ്ങിയ വെള്ള കടല, കാരറ്റ്, കാബേജ് എന്നിവ ഇടൂക
- ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഓരു ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചെർക്കുക
- ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും ചേർത്ത് ന്നന്നായി ഇളക്കി യോജിപ്പിക്കുക.
- സാലഡ് ഉടൻ തന്നെ വിളമ്പാവുന്നത്താണ്.
ഇത് ചപ്പാത്തിയുടെയൊ അത്താഴത്തിനുകുടെയൊ/പകരമായൊ നാലുമണി പലഹാരമായൊ കഴിക്കാവുന്നത്താണ്