ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:ചില്ലി ചിക്കൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ

[തിരുത്തുക]
  • കോഴി - ഒന്നരക്കിലൊ(ചെറിയ കഷ്ണങ്ങളാക്കിയതു)
  • സവോള - നാലെണ്ണം (കുറുകെ അരിഞ്ഞതു്)
  • സോയാബീൻ സോസ് - ഒരു ടേബിൾ സ്പൂൺ
  • വിനാഗിരി (ഉപ്പു ചേർത്തതു്) - ഒരു ടേബിൾ സ്പൂൺ
  • കാപ്സിക്കം - ഒരെണ്ണം (കനം കുറഞ്ഞ് നീളത്തിൽ അരിഞ്ഞതു്)
  • പച്ചമുളക് - അഞ്ചെണ്ണം (ചെറുതായി വട്ടത്തിൽ അരിഞ്ഞതു്)
  • വേപ്പില - ചെറുതായി അരിഞ്ഞതു ഒരു ചെറിയ സ്പൂൺ
  • ഇഞ്ചി - ചെറുതായി അരിഞ്ഞതു് ഒരു ചെറിയ സ്പൂൺ
  • വെളുത്തുള്ളി - രണ്ടു കുടം (തൊലികളഞ്ഞു ചതച്ചതു്)
  • ചില്ലി കളർ - ഒരു നുള്ള്
  • മൈദ - ഒരു ടേബിൾ സ്പൂൺ
  • ഡാൽഡ - ആവശ്യത്തിനു്

പാചകം ചെയ്യുന്ന രീതി

[തിരുത്തുക]

ചെറുതായി അരിഞ്ഞ കോഴിക്കഷ്ണങ്ങൾ കുക്കറിൽ വിനാഗിരിയും , സോയാബീൻ സോസും ആവശ്യത്തിനു ഉപ്പുമിട്ട് കുുറച്ചു വെള്ളവുമൊഴിച്ചു അഞ്ചു മിനിട്ട് സമയം വേവിക്കുക.അതിനുശേഷം കോഴിക്കഷ്ണങ്ങൾ കുക്കറിൽനിന്നു കോരിയെടുത്തു , ശേഷം വരുന്ന വെള്ളം (സ്റ്റോക്ക്) മാറ്റി വെക്കുക. കോരിയെടുത്ത കോഴിക്കഷ്ണങ്ങൾ ഡാൽഡയിൽ വറുത്തു കോരുക.ബാക്കിയെണ്ണയിൽ വെളുത്തുള്ളി ചതച്ചതു വറുത്തു കോരുക.അതിനുശേഷം അതിൽ കാപ്സിക്കം പച്ചനിറം മാറാതെ വഴറ്റിയെടുക്കുക. അതിനെത്തുടർന്നു പച്ചമുളക്, ഇഞ്ചി, വേപ്പില ഇവയും പച്ചനിറം മാറാതെവറുത്തു കോരുക.ഒടുവിൽ സവോളയും നിറം മാറാതെ വഴറ്റിയെടുക്കുക.അതിനുശേഷം കോഴി വേവിച്ച വെള്ളമെടുത്തു് അതിൽ ഒരു നുള്ള് ചില്ലികളറും കുറുകുവാൻ വേണ്ടി മൈദയും ചേർത്തു കലക്കി വെച്ച്ആ വെള്ളം ചീനച്ചട്ടിയിലേക്കു ഒഴിക്കുക.അതിലേക്കു വറുത്ത കോഴിക്കഷ്ണങ്ങളും വെളുത്തുള്ളി വറുത്തു കോരിയതും , വഴറ്റിവെച്ച ഇഞ്ചി, പച്ചമുളക്, സവാള എന്നിവയിട്ട്ചെറുചൂടിൽ ഇളക്കുക. ഒടുവിൽ കാപ്സിക്കവും ചേർത്തു കുറുക്കു പരുവ ത്തിൽ വാങ്ങിവെക്കുക.