ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:കാട മുട്ട മസാല

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

മുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഇത്. സ്നാക്ക് ആയി ഇത് കഴിക്കാറുള്ളത്ത്

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • കാട മുട്ട – 5 എണ്ണം (പുഴുങ്ങിയത്)
  • മുളകുപൊടി – ¼ ടീസ്പൂൺ
  • മല്ലിപൊടി – ¼ ടീസ്പൂൺ
  • ഗരം മസാല — ¼ ടീസ്പൂൺ
  • കുരുമുളക് പൊടി — ¼ ടീസ്പൂൺ (ഓപ്ഷണൽ)
  • മഞ്ഞൾപ്പൊടി — ¼ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  1. ആദ്യം ഒരു ചട്ടി അടൂപ്പത്ത് വച്ച് അത്തിലേക്ക് എണ്ണ ഒഴിക്കുക
  2. ശേഷം എണ്ണയിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, മല്ലിപൊടി, ഉപ്പ് എന്നിവ ചേർത്ത് പച്ച മണം മാറും വരെ ഇളക്കുക
  3. പച്ച മണം മാറി കഴിയുമ്പോൾ തീ ഓഫ് ചെയ്ത് അത്തിലേക്ക് പുഴുങ്ങിയ കാട മുട്ട ഇട്ട് ഇളക്കുക
  4. രുചിയുള്ള കാട മുട്ട മസാല തയ്യാർ ആവശ്യമെങ്കിൽ കുറച്ച് കുരുമുളക് പൊടി മുകലിൽ വിതറാം

ഇത് ചപ്പാത്തിയുടേയൊ പോറോട്ടയുടെയൊ അപ്പം ദോശ എന്നിവയ്‌ക്കൊപ്പം വളരെ രുചിയൊടെ കഴിക്കാം