Jump to content

പാചകപുസ്തകം:കരിമീൻ പൊള്ളിച്ചത്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കേരളത്തിലെ വളരെ പ്രധാനപ്പെട്ടതും വളരെ സ്വാദിഷ്ടവുമായ ഒരു മീൻ വിഭവമാണ് കരിമീൻ പൊള്ളിച്ചത്.

ചേരുവകൾ

[തിരുത്തുക]

കരിമീൻ (വലുത്) - 2 എണ്ണം തക്കാളി - 2 എണ്ണം ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 2 ടേബിൾ സ്പൂൺ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1 കപ്പ് പച്ചമുളക് - 3 എണ്ണം മുളകുപൊടി - ½ ടേബിൾ സ്പൂൺ മല്ലിപൊടി - ½ ടേബിൾ സ്പൂൺ മഞ്ഞൾപൊടി - ¼ ടേബിൾ സ്പൂൺ കുരുമുളകുപൊടി - ½ ടേബിൾ സ്പൂൺ തേങ്ങാപാൽ - കുറച്ച് ഉപ്പ്, എണ്ണ, കറിവേപ്പില - ആവശ്യത്തിന് വാഴയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

മീൻ വൃത്തിയാക്കി മുഴുവനോടെ ഇടയ്ക്കിടെ കത്തികൊണ്ട് വരഞ്ഞുവയ്ക്കണം. ഇതിൽ ഉപ്പ്, കുരുമുളകുപൊടി പുരട്ടി കുറഞ്ഞത് അരമണിക്കൂർ മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മീൻ രണ്ടു വശവും വേവതക്കവണ്ണം പൊരിയ്ക്കുക.അധികം പൊരിയാൻ പാടില്ല. ഒരു പാത്രത്തിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി വഴറ്റുക. ചെറുതായി നിറം മാറുമ്പോൾ പച്ചമുളക് കീറിയത് ഇഞ്ചി-വെളുത്തുള്ളി അരച്ചത് ചേർത്ത് വഴറ്റുക. ഇതിൽ എല്ലാ പൊടിവർഗ്ഗങ്ങളും ചേർക്കുക. ഇതിൽ അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും 2 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് കൂട്ടു തിളപ്പിയ്ക്കുക. ഇതിൽ തേങ്ങാപാൽ ഒഴിയ്ക്കുക. ചാർ കുറുകി വരുമ്പോൾ ഈ കൂട്ടിനെ നാലായി തിരിക്കുക. ചൂടിൽ വാട്ടിയെടുത്ത വാഴയിലയിൽ വഴറ്റിയ കൂട്ടുവച്ച് ഒരു മീൻ വയ്ക്കുക. പുറത്തും കൂട്ട് വച്ച് ഇല പൊതിഞ്ഞ് കെട്ടിവയ്ക്കുക. രണ്ടാമത്തെ മീനിലും അതേ പടി തുടരുക. ഒരു പരന്ന പാത്രത്തിൽ വെളിച്ചെണ്ണ തൂകി പൊതിഞ്ഞ മീൻ വച്ച് ചെറുതീയിൽ അടച്ച് പൊരിച്ചെടുക്കുക. രണ്ടുവശവും ഒരുപോലെ പൊരിച്ച് എടുക്കാം. സ്വാദിഷ്ഠമായി കരിമീൻ പൊള്ളിച്ചത് തയ്യാർ.