പാചകപുസ്തകം:ഓട്സ് നൂലപ്പം
ദൃശ്യരൂപം
ആവശ്യമായ സാധനങ്ങൾ
[തിരുത്തുക]- ഓട്സ് - 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് - ആവശ്യത്തിന്
- വെള്ളം - 1 ¼ കപ്പ്
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- ആദ്യം ഓട്സ് മിക്സിയിലിട്ട് അടിച്ച് പോടിയാക്കി എടൂക്കുക
- ശേഷം ഓട്സ് പോടി ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് ഉപ്പ്, നെയ്യ് എന്നിവ ചേർക്കുക
- ഇതിലേക്ക് വെള്ളമൊഴിച്ച് കുഴച്ച് ഉണ്ടയാക്കി എടുക്കുക
- എന്നിട്ട് സേവനാഴിയിൽ വച്ച് പിഴിഞ്ഞ് ആവിയിൽ വേവിക്കുക
- ഉടൻ തന്നെ ചൂടോടെ വിളമ്പാം
പ്രാതലായോ ലഘുഭക്ഷണമായോ കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്.