ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:ഉള്ളി ബജി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഉള്ളി ബജി ഒരു ലഘുഭക്ഷണമാണ്, കടലമാവിൽ ചില മസാല പൊടികൾ ചേർത്ത് അതിലേക്ക് ഉള്ളി ഇട്ട് ആഴത്തിൽ വറുത്തെടുക്കുന്ന ഒരു വിഭവമാണിത്

ചേരുവകൾ

[തിരുത്തുക]
  • ഉള്ളി (വലുത്) – 1 എണ്ണം
  • ബേസൻ (കടലമാവ്) – 1 കപ്പ്
  • അരിപ്പൊടി – 2 ടേബിൾ സ്പൂൺ
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • മുളകുപൊടി – ½ ടീസ്പൂൺ
  • ഹിംഗു (കായം) – കുറച്ച്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന് (മാവ് കുഴയ്ക്കാൻ)
  • എണ്ണ – പൊരിക്കാൻ

തയ്യാറാക്കുന്ന വിധി

[തിരുത്തുക]
  1. ആദ്യം കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, കായം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വെള്ളം ചേർത്തു മൃദുവായ മാവ് ഉണ്ടാക്കുക.
  2. ശേഷം വെട്ടിമുറിച്ചു വച ഉള്ളി മാവിലേക്ക് ഇടുക
  3. എന്നിട്ട് ചെറിയ ഉണ്ടകളാക്കി ചൂടായ എണ്ണയിൽ ഇട്ട് രണ്ട് വശവും പൊരിച്ചെടൂക്കുക.
  4. ബ്രോവുൺ നിറമാകുബൊൾ എണ്ണയിൽ നിന്നും കോരി എടൂത്ത് പാത്രത്തിൽ ഇടൂക
  5. ചൂടോടെ ചായയോടൊപ്പം ഉള്ളി ബജി വിളമ്പാവുന്നതാണ്
"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഉള്ളി_ബജി&oldid=18936" എന്ന താളിൽനിന്ന് ശേഖരിച്ചത്