പാചകപുസ്തകം:അവക്കാടൊ ഷേക്ക്
ദൃശ്യരൂപം
അവക്കാഡോയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു പാനീയമാണ് അവക്കാഡോ ഷേക്ക്.പഴുത്ത അവക്കാഡോ പാലും മധുരവും ചേർത്ത് ഉണ്ടാക്കുന്ന കട്ടിയുള്ള ഒരു പാനീയമാണ് അവക്കാഡോ ഷേക്ക്.
ആവശ്യമായ ചേരുവകൾ
[തിരുത്തുക]- പഴുത്ത അവക്കാഡോ – 1 എണ്ണം
- ഐസ് ക്യൂബ് – 3–4 എണ്ണം (ഓപ്ഷണൽ)
- ഐസ്ക്രീം (വാനില) - 1 സ്കൂപ്പ് (ഓപ്ഷണൽ)
- പഞ്ചസാര - ആവശ്യത്തിന്
- നട്ട്സ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
[തിരുത്തുക]- ആദ്യം അവക്കാഡോ രണ്ടായി മുറിച്ച് കുരു നീക്കം ചെയ്ത് ഉള്ളിലെ പച്ച നിറത്തിലുള്ള പഴം ഒരു സ്പൂണുപയോഗിച്ച് മിക്സിയിലേക്ക് ചെറിയ കഷ്ണങ്ങളാക്കി ഇടുക
- ശേഷം പാല്, ഐസ് ക്യൂബ് ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക
- ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി അതിന്റെ മേലേക്ക് നട്ട്സ് വിതറുക
- രുചികരമായ അവക്കാടൊ ഷേക്ക് തയ്യാറായി
ഇത് വൈകുന്നേരംങ്ങള്ളിൽ കുടിക്കാവുന്ന ഒരു തണുത്ത രുചിയുള്ള പാനീയമാണ് വേണമെങ്കിൽ കുറച്ച് ചോക്കലേറ്റ് സിറപ്പ് മുകള്ളിൽ ഒഴിക്കുന്നത് രുചികുട്ടാൻ സഹായിക്കും