സാധാരണക്കാരന്റെ കമ്പ്യൂട്ടര്‍/അധ്യായം 3

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കമ്പ്യൂട്ടറിന്റെ ഉള്ളറകളുടെ ഘടനയും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങുമായുള്ള ബന്ധം ആണ് ഈ അധ്യാ‍യത്തില്‍ വിവരിക്കാന്‍ പോകുന്നത്.

കണക്കുകൂട്ടലുകള്‍ നടത്താന്‍ പ്രധാനഭാഗങ്ങള്‍ പ്രോസസ്സറും അതിലുള്ള രജിസ്റ്ററുകളും ആണ്.രജിസ്റ്ററുകളിലാണ് കണക്കുകൂട്ടലിന്റെ വിലകള്‍ സൂക്ഷിയ്ക്കുന്നത്. വളരെ ലളിതമായ ഒരു ഉദാഹരണത്തിന് അഞ്ചും ഏഴും കൂടി കൂട്ടണമെങ്കില്‍ 5 ഒരു രജിസ്റ്ററില്‍ സൂക്ഷിയ്ക്കുക, 7 രണ്ടാമത്തെ രജിസ്റ്ററില്‍ സൂക്ഷിയ്ക്കുക. പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗം ഈ രണ്ട് രജിസ്റ്ററുകളുടെയും വിലകള്‍ വായിക്കും, അവ രണ്ടും തമ്മില്‍ കൂട്ടും, എന്നിട്ട് കിട്ടിയ ഉത്തരം മൂന്നാമതൊരു രജിസ്റ്ററില്‍ എഴുതും. ഈ പ്രസ്‌താവിച്ച രീതി ഒന്നു പരിഷ്കരിക്കണം എന്നു വിചാരിക്കുക. അതിനായി ഒരു പ്രത്യേകതരം രജിസ്റ്റര്‍ ഉപയോഗിക്കാം അക്യുമുലേറ്റര്‍ എന്ന പേരില്‍. 5 എന്ന സംഖ്യ അക്യുമുലേറ്ററില്‍ സൂക്ഷിയ്ക്കുക. 7 മറ്റൊരു രജിസ്റ്ററിലും. അക്യുമുലേറ്ററിന്റെ പ്രത്യേകത കാരണം പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗത്തിന് രണ്ടാമത്തെ രജിസ്റ്ററിലെ വില വായിച്ചിട്ട് അതിന്റെ അക്യുമുലേറ്ററിന്റെ വിലയുമായി കൂട്ടി ഫലം അക്യുമുലേറ്ററില്‍ തന്നെ സൂക്ഷിയ്ക്കാന്‍ കഴിയും.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക