വിക്കിപാഠശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
[തിരുത്തുക] പുതിയ വിക്കിബുക്സ് ലോഗോ
പുതിയ വിക്കിബുക്സ് ലോഗോയെ മലയാളത്തിലേക്ക് മാറ്റേണ്ട സമയമായിരിക്കുന്നു. Wikibooks എന്നതിന് വിക്കിപാഠശാല എന്നോ വിക്കി പാഠശാല എന്നോ വേണ്ടത്?
അതുപോലെ Open books for an open world എന്നത് മലയാളമാക്കുമ്പോള്‍ സ്വതന്ത്രലോകത്തിന് സ്വതന്ത്രപുസ്തകങ്ങള്‍ എന്നു നല്കാമോ? --Sidharthan(സംവാദം) 16:24, 20 ജനുവരി 2009 (UTC)
- വിക്കിപാഠശാല മതിയെന്ന് തോന്നുന്നു. തുറന്നപുസ്തകങ്ങള്‍ ഒരു തുറന്നലോകത്തിന് പറ്റുമൊ? --Sadik Khalid(സംവാദം) 17:30, 20 ജനുവരി 2009 (UTC)
- i vote for Sadik bhaay.. പക്ഷെ ആര്‍ ചെയ്യും? പരൂഷാന്ന് പറേണ ഒരു സാധനം വര്‍ണോണ്ട് ന്ഇക്ക് പറ്റൂല...--117.196.162.238 12:05, 21 ജനുവരി 2009 (UTC)--Atjesse(സംവാദം) 11:39, 25 ജനുവരി 2009 (UTC)
പടം മാറ്റിയാല്‍ മതിയോ?? വിക്കിപാഠശാല തന്നെ നല്ലതെന്ന് എനിക്കു തോന്നുന്നു, "സ്വതന്ത്ര പുസ്തകങ്ങള്‍ തുറന്ന ലോകത്തിനല്ലേ" നല്ലത്?? പുസ്തകത്തിലെ സ്വാതന്ത്ര്യം കളയണ്ടാന്നെന്റെ അഭിപ്രായം--Praveenp(സംവാദം) 12:30, 21 ജനുവരി 2009 (UTC)
- "തുറന്ന ലോകം" എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?--Abhishek Jacob(സംവാദം) 12:48, 21 ജനുവരി 2009 (UTC)
open എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സ്വതന്ത്രം എന്നാണെന്ന് തോന്നുന്നു. open book എന്നിടത്ത് എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ് എന്നതല്ല ഉദ്ദേശിക്കുന്നത്. പകരം സ്വതന്ത്ര ലൈസന്‍സിന്റെ എല്ലാ ചേരുവകളും അതിലുള്‍പ്പെടുന്നു. അതിനാല്‍ സ്വതന്ത്രം എന്ന വാക്ക് ഉള്‍പ്പെടുത്തുന്നതായിരിക്കും കൂടുതല്‍ ഉചിതം. --Sidharthan(സംവാദം) 14:41, 21 ജനുവരി 2009 (UTC)
- വിക്കിബുക്സ് എന്നത് വിക്കിപാഠശാല എന്നു പറയാമോ? വിക്കിപുസ്തകങ്ങള്‍ എന്നല്ലേ വേണ്ടത്? തുറന്നപുസ്തകം, തുറന്നലോകം എന്നീ പ്രയോഗങ്ങള്‍ സ്വാതന്ത്ര്യം തന്നെയല്ലേ കാണിക്കുന്നത്? --Sadik Khalid(സംവാദം) 16:45, 21 ജനുവരി 2009 (UTC)
- വിക്കിപുസ്തകശാലയില്‍നിന്ന്(Wikisource) വേറിട്ട ഒരു വിവര്‍ത്തനം എന്ന നിലയിലുമാണ് വിക്കിപാഠശാല എന്ന് സ്വീകരിച്ചിരുന്നത്. --Jacob.jose(സംവാദം) 01:57, 22 ജനുവരി 2009 (UTC)
[തിരുത്തുക] ചിത്രം:400px-Wikibooks-logo-ml-noslogan.svg.png
ഇതൊന്ന് നോക്കണേ...--Atjesse(സംവാദം) 10:58, 26 ജനുവരി 2009 (UTC)
- കളര്‍ സ്കീം ഓകെ. പക്ഷെ അക്ഷരും ഇനിയും ബോള്‍ഡാകണം. --Sidharthan(സംവാദം) 11:01, 26 ജനുവരി 2009 (UTC)
-
- ലോഗോയുടെ കാര്യത്തിലും ഒരു തീരുമാനമെടുക്കുന്നത് നല്ലതായിരിക്കും. അഡ്മിന്മാർ ശ്രദ്ധിക്കുക. —ഈ തിരുത്തല്‍ നടത്തിയത് Sidharthan (സംവാദം • സംഭാവനകള്‍) 07:10, 10 ഒക്ടോബര്‍ 2009
[തിരുത്തുക] പുതിയ നാമമേഖലകൾ (new namespaces)
വിക്കിപാഠശാലയ്ക്ക് നിലവില്‍ അധികമായി രണ്ട് പുതിയ നാമമേഖലകള്‍ ആവശ്യമുണ്ട്. പാചകപുസ്തകം (Cookbook), വിഷയം (Subject) എന്നിവയാണവ. വിഷയങ്ങളെ പ്രതിപാദിക്കുന്ന താളുകളെ സാധാരണ താളുകളില്‍ നിന്നും വേര്‍തിരിക്കുന്നതിനാണ് വിഷയം എന്ന നാമമേഖല, ഈ നാമമേഖലയില്‍ വരേണ്ട താളുകള്‍ നിലവില്‍ പ്രധാന നാമമേഖലയില്‍ തന്നെയോ, വിക്കിപാഠശാല എന്ന നാമമേഖലയിലോ ആണ് ചേര്‍ത്തിരിക്കുന്നത്. പചകകുറിപ്പുകള്‍ക്കായി പ്രതേകം നാമമേഖല ഇംവിക്കിപാഠശാലയില്‍ നിലവിലുണ്ട്, ഇവിടെയും അത് ആവശ്യമാണ് നിലവില്‍ നാമമേഖലയില്ലാതെ തന്നെ പാചകപുസ്തകം:സാമ്പാര്‍ എന്ന രീതിയില്‍ ഉണ്ടെങ്കിലും അവ പ്രധാന നാമമേഖലയിലാണുള്ളത്. ഇവയുടെ സംവാദങ്ങള്‍ക്ക് വിഷയത്തിന്റെ സംവാദം (Subject talk), പാചകപുസ്തകത്തിന്റെ സംവാദം (Cookbook talk) എന്നിങ്ങനെ നല്‍കാവുന്നതാണ്. ഇതില്‍ എനിക്കല്‍പ്പം പിശക് തോന്നുന്നത് പാചകപുസ്തകത്തിന്റെ സംവാദം അല്പം നീളം കൂടിപ്പോയോ എന്നതിലാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. --ജുനൈദ്(സംവാദം) 04:56, 10 ഒക്ടോബര്‍ 2009 (UTC)
പാചകപുസ്തകത്തിന്റെ സംവാദം എന്നത് പാചകപുസ്തകസംവാദം എന്നു പോരെ. വിഷയത്തിന്റെ സംവാദം എന്നത് വിഷയസംവാദം എന്നും.--prasanth|പ്രശാന്ത് ഇറവങ്കര(സംവാദം) 07:34, 10 ഒക്ടോബര്‍ 2009 (UTC)
-
- പാഠശാലാക്കാര്യങ്ങളില്‍ മൂന്ന് നാല് മാസം മൂപ്പുള്ളോണ്ട് പറയ്യാ... ഇവിടെ ഇങ്ങനെ ഒരു ടോപ്പിക്ക് ഇട്ടിട്ട് കാര്യില്ല്യ.. പോയി വിക്കിപീഡിയയുടെ പഞ്ചായത്തിലും മെയിലിങ്ങ് ലിസ്റ്റിലും ഒരഞ്ചാറ് ആറ്റം ബോംബിട്ടാല്‍ ഒന്നോ രണ്ടോ റിപ്ലേ കിട്ടും!! പീഡിയ പഞ്ചായട്ഠില്‍ ഇത് ഒന്ന് നോട്ടിഫൈ ചെയ്യു..--Atjesse(സംവാദം) 09:46, 10 ഒക്ടോബര്‍ 2009 (UTC)
- മെയിലിങ് ലിസ്റ്റ് ധാരാളമാണ് ജെസ്സെ.. പിന്നെ പാചകപുസ്തകം എന്ന നാമമേഖല നിർമ്മിക്കുന്നതിനു മുൻപ് പാചകപുസ്തകം: എന്നതിൽ തുടങ്ങുന്ന എല്ലാ താളുകളും പേരുമാറ്റണം. അല്ലെങ്കിൽ ആ താളുകൾ പിന്നെ ആക്സസ് ചെയ്യാൻ പറ്റില്ല. തൽക്കാലം പാചകപുസ്തകം- എന്ന രീതിയിലേക്ക് മാറ്റി കോളൻ ഉപയോഗിക്കുന്ന താളുകളെ ഡിലിറ്റ് ചെയ്യണം. പേരിൽ കോളൻ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. --Vssun(സംവാദം) 10:36, 10 ഒക്ടോബര്‍ 2009 (UTC)