വിക്കിപാഠശാല:രസതന്ത്ര പുസ്തകശാല

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

(രസതന്ത്രം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പദാര്‍‌ഥങ്ങളുടെ ഘടകങ്ങളേയും, ഘടനയേയും, ഗുണങ്ങളേയും, മറ്റു പദാര്‍ഥംങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം. പദാര്‍ത്ഥങ്ങളെ അണുതലത്തില്‍ മുതല്‍ വന്‍ തന്മാത്രാതലത്തില്‍ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ അതു മൂലമുണ്ടാകുന്ന മാറ്റങ്ങള്‍, ഈ പ്രവര്‍ത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിലും, എന്‍‌ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ ശാസ്ത്രശാഖയുടെ പരിധിയില്‍ വരുന്നു. ലളിതമായി പറഞ്ഞാല്‍ തന്മാത്രകള്‍, പരലുകള്‍, ലോഹങ്ങള്‍ അലോഹങ്ങള്‍ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങള്‍, ഗുണങ്ങള്‍, ദൈനംദിനജീവിതത്തില്‍ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്‌.

ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാര്‍ജുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളാണ്‌ രസതന്ത്രത്തിന്റെ അടീസ്ഥാനം.

ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍, അവ ഏതളവില്‍ ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്നു, മൂലകങ്ങള്‍ തമ്മിലുള്ള ബന്ധം ഇവയെല്ലാം രസതന്ത്രത്തിന്റെ പരിധിയില്‍ വരുന്നു.

"രസതന്ത്രം" എന്ന വിഷയവുമായി ബന്ധപ്പെട്ട് വിക്കിപാഠശാലയിലുള്ള പുസ്തകങ്ങളുടെ പട്ടികയാണിത്.

[തിരുത്തുക] രസതന്ത്രം:ഉള്ളടക്കം

[തിരുത്തുക] ചോദ്യപേപ്പറുകള്‍

ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക