ജ്യോതിശാസ്ത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.


NGC 4414 (NASA-med).jpg

പ്രപഞ്ചത്തെ മൊത്തത്തില്‍ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായ രീതിയില്‍ പഠനവിധേയമാക്കുന്ന ശാസ്ത്ര മേഖലയാണ് ജ്യോതിശാസ്ത്രം, പ്രപഞ്ചത്തിലെ വസ്തുക്കളേയും അവയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഭൗതികപ്രതിഭാസങ്ങളേയും ഇതില്‍ പഠനവിധേയമാക്കുന്നു. ഏറ്റവും പഴക്കം ചെന്ന ശാസ്ത്രമേഖലകളിലൊന്നും അതേസമയം ഏറ്റവും ആധുനീകവല്‍ക്കരിക്കപ്പെട്ട ശാസ്ത്രവുമാണിത്. പ്രചീന സംസ്കാരങ്ങള്‍ മുതലേ ഈ ശാസ്ത്രവിഭാഗം നിലനിന്നിരുന്നു. സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം പ്രപഞ്ച രഹസ്യങ്ങള്‍ മനസിലാക്കുന്നതില്‍ വളരെയധികം മുന്നേറ്റത്തിന് കാരണമായിതീര്‍ന്നിട്ടുണ്ട്, അതുവഴി മുന്‍പ് അനുമാനിക്കപ്പെട്ടതിനേക്കാള്‍ ബൃഹത്തായതാണ് പ്രപചഘടന എന്ന സത്യം വെളിപ്പെടുകയാണുണ്ടായത്. ഈ വിക്കിപുസ്തകം ജ്യോതിശാസ്ത്ര പഠിതാക്കള്‍ക്ക് സഹായകരമകുന്നതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒന്നാണ്.

[തിരുത്തുക] ഉള്ളടക്കം

  1. പ്രപഞ്ചത്തെപ്പറ്റിയുള്ള ആധുനിക കാഴ്ച്ചപ്പാട്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക