കേക
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറുഗണങ്ങള്‍ പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി' പാദാദിപ്പൊരുത്തമിതു കേകയാം
ഉദാ: അങ്കണത്തൈമാവില്‍നിന്നാദ്യത്തെപ്പഴം വീഴ്കെ
യമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
-- വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയില്‍നിന്നും