കഥകളിപ്പദങ്ങള്‍

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കുണ്ഡീന നായക നന്ദിനിക്കൊത്തോരു

പെണ്ണില്ല മന്നിലെന്നു കേട്ടു മുന്നേ

വിണ്ണിലുമില്ലാ നൂനം അന്യലോകത്തിങ്കലും

എന്നുവന്നിതു നാരദേരിതം നിനക്കുമ്പോള്‍


അവരവര്‍ ചൊല്ലിക്കെട്ടേന്‍ അവള്‍ തന്‍ ഗുണഗണങ്ങള്‍

അനിതരവനിതാസാധാരണങ്ങള്‍

അനുദിനമവള്‍ തന്നില്‍ അനുരാഗം വളരുന്നൂ

അനുചിതമല്ലെന്നിന്നു മുനിവചനേന മന്യേ


എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നില്‍

അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍

പെണ്ണിനൊരാണിലൊരു പ്രേമതാമരക്കിന്നു

കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും

വിധുമുഖിയുടെ രൂപമധുരത കേട്ടു മമ

വിധുരതവന്നു കൃത്യ ചതുരത പോയി

മുദിരതതീകബരീ പരിചയപദവിയോ

വിജനേ വസതിയോ മേ ഗതിയിനി രണ്ടിലൊന്നേ


അംഗനമാര്‍ മൌലേ! ബാലേ!

സാശയെന്തയിതേ

എങ്ങിനേ പിടിക്കുന്നു നീ


ഗഗനചാരിയാമെന്നെ?


യൌവ്വനം വന്നുദിച്ചിട്ടും ചെരുതയില്ലാ ചെറുപ്പം

അവിവേകമിതു കണ്ടാലറിവുള്ളവര്‍

പരിഹസൈക്കും, ചിലര്‍ പഴിക്കും,

വഴിപിഴയ്ക്കും, തവ നിനക്കുമ്പോള്‍


കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം

പൂന്തേന്തൊഴും മൊഴി നിശമ്യവിദര്‍ഭകന്യാ

ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ

സ്വന്തര്‍മുദാ പുരവനേ സഹതേന രേമേ


സാമ്യമകന്നോരുദ്യാനം; എത്രയുമാഭി-

രാമ്യമിതെനുണ്ടതു നൂനം

ഗ്രാമ്യം നന്ദനവനമരമ്യം

ചൈത്രരഥവും


കാമ്യം നിനക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും

കങ്കേളി ചമ്പകാദികള്‍ പൂത്തുനില്‍ക്കുന്നു

സങ്കേ വസന്തമായാതം

ഭൃംഗാളി നിറയുന്നു പാടലപടലിയില്‍

കിംകേതങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ

പൂത്തും തളിര്‍ത്തുമല്ലാതെ ഭൂരുഹങ്ങളില്‍

പേര്‍ത്തുമൊന്നില്ലിവിടെ കാണ്മാന്‍

ആര്‍ത്തു നടക്കും വണ്ടിന്‍ ചാര്‍ത്തും കുയില്‍ കുലവും

വാഴ്ത്തുന്നൂ മദനന്റെ കീര്‍ത്തിയെ മറ്റൊന്നില്ല

സര്‍വ്വത്തുരമണീയമേതല്‍, പൊന്മയക്രീഡാ


പര്‍വ്വതമെത്രയും വിചിത്രം

ഗര്‍വ്വിതഹംസകോക ക്രീഡാതടാകമിതു

നിര്‍വൃതീകരങ്ങളിലീവണ്ണം മറ്റൊന്നില്ല



പഥസാം നിചയം വാര്‍നൊഴിഞ്ഞീലളവു

സേതുബന്ധനോദ്യോഗമെന്തെടോ?



പഴുതേ ഞാനെന്തിനു പലവക പറഞ്ഞുകേള്‍പ്പിക്കുന്നൂ

നളനു വേറെ കര്‍മ്മം നമുക്കു കര്‍മ്മം വേറെ


സ്വരത്തിനുടെ മാധുര്യം കേട്ടാ

ലൊരുത്തിയെന്നതു നിശ്ച്ചേയം

ആകൃതികണ്ടാല്‍ അതിരംഭേയം

ആരാലിവള്‍തന്നധരം പേയം?


ആരിവളവനിതലാമരിവര-

നാരീ വപുഷി ധൃതമാധുരീ

വാതിച്ചോര്‍ ക്കും പ്രാണാപായേ

ജാതിച്ചോദ്യം വേണ്ട തൊടുവാന്‍


താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടൂ

ചോര്‍ച്ചകൂടാതെ കെട്ടി ചുമരുംവച്ചോരു വീട്‌

വാഴ്ക നമുക്കവിടെ വനസുഖമാരറിഞ്ഞു?

വേഴ്ചയില്‍ ഈശ്വരനാശ്രിതവത്സലനല്ലേ

ദാനവാരി മുകുന്ദനേ

സാനന്ദം കണ്ടീടുവാന്‍ വിപ്രന്‍

താനേ നടന്നീടിനാന്‍

ചിന്ത ചെയ്വൂ

സൂനബാണസുഷമനാം

ആനന്ദമൂര്‍ത്തിയേ കാണ്മാന്‍

നൂനം ഞാന്‍ ചെന്നീടുന്നുണ്ടു

നിസ്സന്ദേഹം


നാളികാക്ഷന്‍ തന്നെ എത്ര

നാളായീട്ടുകാണ്മാന്‍


മേളിത സന്തോഷത്തോടേ

മേവീടുന്നൂ


ആചാര്യാലലയത്തില്‍നിന്നും

പിരിഞ്ഞതിലച്യുതനാം

മേചക വര്‍ണ്ണനെ കണ്ടിട്ടില്ലാ

നിസ്സന്ദേഹം

അന്തണരിലേട്ടം കൃപാസന്തതി

മുകുന്ദനുള്ള ചിന്ത

മൂലം ബന്ധുരാംഗന്‍

മാനിച്ചീടും

കലയാമീസുമതേ ഭൂസുരമൌലേ കലയാമീസുമതേ കലിതാനന്ദം എനിക്കിന്നു

കനിവോടെ തവ ആഗമം പൃഥ്വീസുര തേ പാദതീര്‍ത്ഥമേല്‍കയാലിന്നു എത്രയും കൃതാര്‍ത്ഥരായ്‌ വര്‍ത്തിക്കുന്നേഷ ഞാനും

സത്തുക്കളുടെ സംഗം തീര്‍ത്ഥസ്നാന സമാനം ശാസ്ത്രേവിശ്രുതമിതു ചിത്തേ നിരൂപിതമല്ലയോ?

ഉത്പലവിലോചന ത്വത്പ്രിയാ കാരണേന നിഷ്കിഞ്ചന ഭൂസുരനേ

പൊക്കമേറും സൌധമേറ്റി സല്‍ക്കരിച്ചതും ഓര്‍ത്താല്‍ മല്‍ ഭാഗ്യം എന്തുചൊല്‍ വൂ

പരാതെ മല്‍ കുടുംബിനീ വരവും മേ ഹരേ പാര്‍ത്തു

പാര്‍ത്തു മരുവുന്നു ശിശുക്കളും ദര്‍ശനം പുന:രസ്തു

ത്വദ്പാദം ചേരുവോളം അത്യോതരമാം ഭക്തി

അപ്രമേയാ തന്നീടേണം ഇപ്പോളഹം യാമി ഗേഹം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക